Tag: National

ചരിത്രത്തിന് സാക്ഷിയായി രാജ്യം;രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി : ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവന്റെ സെൻട്രൽ ഹാളിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. ഗോത്രസമൂഹത്തിൽ നിന്ന് ഇന്ത്യയുടെ പരമോന്നത പദവി വഹിക്കുന്ന ആദ്യ വ്യക്തിയായി ചരിത്രം സൃഷ്ടിച്ചിരിക്കുന്ന ദ്രൗപദി മുർമു രാജ്യത്തെ…

’21-ാം നൂറ്റാണ്ട് ഇന്ത്യയുടേത്, വിശ്വാസത്തിന് നന്ദി’; വിടവാങ്ങല്‍ പ്രസംഗത്തില്‍ രാഷ്ടപതി

ന്യൂഡല്‍ഹി: ദൃഢനിശ്ചയമുള്ള ജനങ്ങളിൽ ഇന്ത്യയുടെ ഭാവി സുരക്ഷിതമാണെന്നും ജനങ്ങളാണ് രാജ്യത്തിന്‍റെ യഥാർത്ഥ ശിൽപികളെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാക്കാൻ രാജ്യത്തിന് കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സ്ഥാനമൊഴിയുന്ന സന്ദര്‍ഭത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാംനാഥ് കോവിന്ദ്. കുട്ടിയായിരുന്നപ്പോൾ…

നാഷണൽ ഹെറാൾഡ് കേസ്; ചൊവ്വാഴ്ച വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് സത്യാഗ്രഹം

നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധി ഇഡിക്ക് മുന്നിൽ ഹാജരാകുന്ന ചൊവ്വാഴ്ച സംസ്ഥാനങ്ങളിൽ സത്യാഗ്രഹം സംഘടിപ്പിക്കാനാണ് എ.ഐ.സി.സിയുടെ നിർദ്ദേശം. എംപിമാരും എഐസിസി ജനറൽ സെക്രട്ടറിമാരും സിഡബ്ല്യുസി അംഗങ്ങളും ഡൽഹിയിൽ സത്യാഗ്രഹം നടത്തും. ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി സോണിയാ ഗാന്ധിക്ക് സമൻസ്…

കോവിഡ് കാലത്ത് ഗള്‍ഫില്‍ നിന്ന് 4.23 ലക്ഷം ഇന്ത്യക്കാര്‍ മടങ്ങിയെത്തി

ദില്ലി: കോവിഡ്-19 പ്രതിസന്ധിക്കിടെ 4.23 ലക്ഷം ഇന്ത്യക്കാർ ഗൾഫിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതായി കണക്കുകൾ. 2020 ജൂൺ മുതൽ 2021 ഡിസംബർ വരെയുള്ള കാലയളവിലെ കണക്കാണിത്. ഇതിൽ പകുതിയിലധികം പേരും യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. രാജ്യസഭയിൽ എംപിമാരുടെ ചോദ്യത്തിന്…

ഗൽവാനിലെ ധീരയോദ്ധാക്കൾക്ക് ആദരവ്; ബൈക്ക് റാലിയുമായി ജവാന്മാർ

ലഡാക്ക്: ഗൽവാനിലെ ധീരരായ സൈനികർക്ക് ആദരമർപ്പിച്ച് ഇന്ത്യൻ സൈന്യം ബൈക്ക് റാലി നടത്തി. ലഡാക്കിലെ ദുർഘടമായ ചരിവുകളിലൂടെയായിരുന്നു സാഹസികയാത്ര. നോർത്തേൺ കമാൻഡിലെ ജവാൻമാരാണ് ബൈക്ക് റാലി സംഘടിപ്പിച്ചത്. ലേയ്ക്കടുത്തുള്ള കാരുവിൽ നിന്നാണ് റാലി ആരംഭിച്ചത്. ഷൈലോക്ക് നദിയുടെ തീരത്ത് 130 കിലോമീറ്റർ…

‘5 വർഷം വിശ്വാസം അർപ്പിച്ചതിന് നന്ദി’- രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്

ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷമായി തന്നിൽ വിശ്വാസം അർപ്പിച്ചതിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തെ ജനങ്ങൾക്ക് നന്ദി പറഞ്ഞു. രാഷ്ട്രപതി ഭവനിൽ നിന്ന് പടിയിറങ്ങുന്നതിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ച് വർഷം മുമ്പ് നിങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികളിലൂടെയാണ് രാഷ്ട്രപതിയായി…

ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങളുമായി വട്ടമിട്ട് പറന്ന് ചൈനീസ് യുദ്ധവിമാനങ്ങള്‍

ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള നിരവധി നീക്കങ്ങളുമായി ചൈന. കിഴക്കൻ ലഡാക്കിനടുത്തുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈനീസ് യുദ്ധവിമാനങ്ങൾ തുടർച്ചയായി പറക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വ്യോമസേന ചൈനയുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയാണ്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. സൈനിക തലത്തിൽ…

‘കോണ്‍ഗ്രസ് നേതാക്കള്‍ മകളെ അപകീര്‍ത്തിപ്പെടുത്തി’; നിയമനടപടിയുമായി സ്മൃതി ഇറാനി

ന്യൂഡൽഹി : കോൺഗ്രസ്‌ നേതാക്കൾക്കെതിരെ നിയമനടപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പവൻ ഖേര, ജയറാം രമേശ്, നെറ്റ ഡിസൂസ എന്നിവർക്കാണ് സ്മൃതി ഇറാനി നോട്ടീസ് അയച്ചിരിക്കുന്നത്. മകളെ വ്യക്തിപരമായി ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്നും മകളെ അപകീർത്തിപ്പെടുത്തിയെന്നും ആരോപിച്ചാണ് ഇവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ…

ഐഎസ്‌സി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐഎസ്‌സി 12-ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. രണ്ടാം സെമസ്റ്റർ പരീക്ഷാഫലമാണ് പ്രഖ്യാപിച്ചത്. ഫെബ്രുവരിയിലാണ് ഒന്നാം സെമസ്റ്റർ പരീക്ഷാഫലം പ്രഖ്യാപിച്ചത്. വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് 2021-22 അധ്യയന വർഷം രണ്ട് സെമസ്റ്ററുകളിലായാണ് പരീക്ഷകൾ നടത്തിയത്. ഒന്നാം സെമസ്റ്റർ…

കോവിഡ്-19 പുതിയ കേസുകൾ തടയുന്നതിനായി നിരീക്ഷണം വർദ്ധിപ്പിക്കാൻ ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡ് : കോവിഡ് -19 ന്‍റെ പുതിയ കേസുകൾ തടയുന്നതിനായി നിരീക്ഷണം വർദ്ധിപ്പിക്കാൻ ഉത്തരാഖണ്ഡ് സർക്കാർ ഞായറാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും നിർദ്ദേശം നൽകി. ഉത്തരാഖണ്ഡ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്ത് കോവിഡ് കേസുകളിൽ ഗണ്യമായ വർദ്ധനവാണ്…