Tag: National

തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല; പിതാവ് ദമ്പതികളെ വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. കൂലിപ്പണിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടർന്നാണ് പിതാവ് മകളെയും ഭർത്താവിനെയും വെട്ടിക്കൊലപ്പെടുത്തിയത്. തൂത്തുക്കുടി സ്വദേശികളായ രേഷ്മ, മണിക്കരാജു എന്നിവരാണ് മരിച്ചത്. ഇരട്ടക്കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതി മുത്തുക്കുട്ടിയെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം ഒളിച്ചോടി…

യുവാവിനെ വധിക്കാൻ ശ്രമിച്ചു; നടൻ വിനീത് തട്ടിൽ അറസ്റ്റിൽ

തൃശൂർ: കടം വാങ്ങിയ പണം ആവശ്യപ്പെടാനെത്തിയ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ വിനീത് തട്ടിൽ (45) അറസ്റ്റിൽ. ആലപ്പുഴ തുറവൂർ സ്വദേശി അലക്സിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. പരിക്കേറ്റ അലക്സ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് കടം വാങ്ങിയ പണം ചോദിക്കാൻ…

ഇന്ത്യയിലെ 95% എച്ച്ഐവി ബാധിതർക്കും ആവശ്യമായ ആന്റിറെട്രോവൈറൽ മരുന്ന് ലഭ്യമാണ്

ന്യൂഡല്‍ഹി: ആന്‍റിറെട്രോവൈറൽ മരുന്നുകളുടെ ക്ഷാമത്തെക്കുറിച്ചുള്ള പ്രതിഷേധങ്ങൾക്കിടയിൽ, രാജ്യത്തെ ഒന്നും രണ്ടും ലൈൻ എആർവി റെജിമെന്‍റുകളിലെ 95 ശതമാനം ആളുകൾക്കും ദേശീയ തലത്തിൽ മതിയായ സ്റ്റോക്കുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാന തലത്തിൽ ഏതെങ്കിലും ആന്‍റിറെട്രോവൈറൽ (എആർവി) മരുന്നുകൾക്ക് സ്റ്റോക്ക് ഔട്ട് റിപ്പോർട്ട്…

തമിഴ്‌നാട്ടിൽ ഏറ്റവും അധികം നികുതി അടയ്ക്കുന്ന വ്യക്തിയായി രജനികാന്ത്

ചെന്നൈ: തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ നികുതി ദായകനായി മാറിയിരിക്കുകയാണ് നടൻ രജനീകാന്ത്. ആദായനികുതി ദിനത്തോടനുബന്ധിച്ച് ഇന്നലെ ചെന്നൈയിൽ നടന്ന ചടങ്ങിൽ ആദായനികുതി വകുപ്പ് അദ്ദേഹത്തെ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. താരത്തിന് പകരം മകൾ ഐശ്വര്യ രജനീകാന്താണ് സർട്ടിഫിക്കറ്റ് സ്വീകരിച്ചത്. തെലങ്കാന ഗവർണർ…

പാര്‍ലമെന്റിലെ തന്റെ സസ്‌പെന്‍ഷനിൽ പ്രതികരണവുമായി ടി.എന്‍. പ്രതാപന്‍

ന്യൂ ഡൽഹി: പാര്‍ലമെന്റിലെ തന്റെ സസ്‌പെന്‍ഷനിൽ പ്രതികരണവുമായി കോണ്‍ഗ്രസ് എം.പി ടി.എന്‍. പ്രതാപന. ഈ ഫാസിസ്റ്റ് യുഗത്തിൽ ഈ സസ്പെൻഷൻ ആത്മാഭിമാനത്തിന്‍റെ മെഡലാണെന്ന് പ്രതാപന്‍ പറഞ്ഞു. പ്രതിഷേധത്തിന്‍റെ വാക്കുകൾ പാർലമെന്‍ററി വിരുദ്ധമാക്കിയും പ്രതിഷേധത്തെ തന്നെ ഇല്ലാതാക്കിയും രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കാനാണോ ബിജെപി…

തിരുവള്ളൂരിലെ വിദ്യാര്‍ഥിനിയുടെ മരണം ആത്മഹത്യ; പ്രത്യേകസംഘം അന്വേഷിക്കും

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂർ സ്വദേശിയായ വിദ്യാർത്ഥിയുടെ മരണം ക്രൈംബ്രാഞ്ചിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ഡി.ഐ.ജി സത്യപ്രിയ മേൽനോട്ടം വഹിക്കും. മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡി.ഐ.ജി സത്യപ്രിയ പറഞ്ഞു. കളക്ടർ ആൽബി ജോൺ വർഗീസ് സ്കൂൾ സന്ദർശിച്ചു. വിശദമായ അന്വേഷണം…

റാംനാഥ് കോവിന്ദ് ഭരണഘടനയെ ചവിട്ടി മെതിച്ചു: മെഹബൂബ മുഫ്തി

ശ്രീനഗർ: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഭരണഘടനയെ ചവിട്ടി മെതിച്ചെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ജമ്മു കശ്മീരിന്റെ ഭരണഘടനാ പദവിയെയും പൗരത്വ ഭേദഗതി നിയമത്തെയും പരാമർശിച്ചാണ് മെഹബൂബയുടെ വിമർശനം. ബിജെപിയുടെ രാഷ്ട്രീയ അജണ്ട പൂർത്തിയാക്കിയാണ് കോവിന്ദ് മടങ്ങുന്നതെന്ന് അവർ ട്വീറ്റ്…

തിരുവള്ളൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയിൽ

ചെന്നൈ: തിരുവള്ളൂർ കീഴ്ചേരിയിൽ സ്കൂളിൽ എത്തിയ ശേഷം ഹോസ്റ്റലിലേക്ക് മടങ്ങിയ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുത്തണി തെക്കല്ലൂർ സ്വദേശികളായ പൂസനത്തിന്‍റെയും മുരുകമ്മാളിന്‍റെയും മകളായ സരള (17) ആണ് മരിച്ചത്. തിരുവള്ളൂർ സേക്രഡ് ഹാർട്ട്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പന്ത്രണ്ടാം…

ഹോമിയോ ഡോക്ടര്‍മാരുടെ വിരമിക്കല്‍പ്രായം; മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഹോമിയോ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 60 ആക്കി ഉയർത്തണമെന്ന ഹർജിയിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ കേരള സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി. വിരമിക്കൽ പ്രായം ഉയർത്തുന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് ജസ്റ്റിസുമാരായ…

മഴവില്ലഴകിൽ സൂര്യൻ ; ഡെറാഡൂണിൽ വിസ്മയമായി സൺ ഹാലോ

ഡെറാഡൂണ്‍: ആദ്യം ഡെറാഡൂൺകാർ ഞെട്ടി, പിന്നീട് ലോകം മുഴുവൻ ഞെട്ടി. ആകാശത്ത് ഒരു അപൂർവ പ്രതിഭാസമാണ് ഡെറാഡൂണിൽ കണ്ടത്. മഴവിൽ നിറത്തിലുളള സൺ ഹാലോ എന്നറിയപ്പെടുന്ന ഒരു ആകാശ വിസ്മയമാണിത്. അധികമാരും അറിയാത്ത ഒരു പ്രതിഭാസമാണിത്. സൺ ഹാലോ വല്ലപ്പോഴും മാത്രമേ…