Tag: National

ആറ് മണിക്കൂര്‍ സോണിയയെ ചോദ്യം ചെയ്ത് ഇഡി; ബുധനാഴ്ചയും ഹാജരാകണം

ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആറ് മണിക്കൂറിലധികം ചോദ്യം ചെയ്തു. ഇത് രണ്ടാം തവണയാണ് സോണിയയെ ഇഡി ചോദ്യം ചെയ്യുന്നത്. ഈ മാസം 18നാണ് സോണിയയെ ഇഡി രണ്ട് മണിക്കൂറോളം ചോദ്യം…

രാജ്യതലസ്ഥാനത്ത് പ്രതിഷേധിച്ച കോൺഗ്രസ് നേതാവിനെ മുടിയില്‍ കുത്തിപ്പിടിച്ച് ഡല്‍ഹി പോലീസ്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രതിഷേധിച്ച കോൺഗ്രസ് നേതാവിനെ വലിച്ചിഴച്ച് ഡൽഹി പോലീസ്. യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ശ്രീനിവാസ് ബി.വിയെ ഡൽഹി പോലീസ് തലമുടിയിൽ കുത്തിപ്പിടിച്ച് പോലീസ് വാഹനത്തിൽ തള്ളിക്കയറ്റുകയായിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനു വിലക്കയറ്റത്തിനും എതിരെ…

നിത്യോപയോഗ സാധനങ്ങൾക്ക് 5% ജിഎസ്ടി കേരളം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ച് ശതമാനം ജി.എസ്.ടി എന്ന കേന്ദ്ര നയം കേരളം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഢംബര വസ്തുക്കളുടെ നികുതി വർദ്ധിപ്പിക്കണമെന്ന് ജിഎസ്ടി കൗൺസിലിൽ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ദൈനംദിന ഉപയോഗ വസ്തുക്കൾക്ക് ഉൾപ്പടെ കേന്ദ്രം 5% ജിഎസ്ടി…

മങ്കിപോക്‌സിന് വാക്‌സിൻ; പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂ ഡൽഹി: ഇന്ത്യയിൽ നാലു മങ്കിപോക്സ് കേസുകൾ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വാക്സിൻ നിർമ്മാണത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് വാക്സിൻ നിർമ്മാതാവ് അഡാർ പൂനെവാല. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്വന്തം ഫണ്ട് ചെലവഴിച്ച് ഡാനിഷ് വസൂരി വാക്സിന്‍റെ ദശലക്ഷക്കണക്കിൻ ഡോസുകൾ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന്…

ബി.ജെ.പിയുടെ ഏകാധിപത്യം പുറത്തുവന്നുവെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ബി.ജെ.പിയുടെ ഏകാധിപത്യം പുറത്തുവന്നുവെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പാർലമെന്‍റിൽ പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനോ തെരുവുകളിൽ ജനങ്ങളുടെ പ്രതിഷേധം ഉയർത്താനോ കഴിയുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. സോണിയാ ഗാന്ധിയെ രണ്ടാം തവണയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ച ദിവസമാണ് പ്രിയങ്കയുടെ…

രാജ്യത്ത് നടക്കുന്നത് ഏകാധിപത്യ ഭരണമെന്ന് കെ സുധാകരന്‍

ബി.ജെ.പിയെ എതിർക്കാൻ കോൺഗ്രസ് ആരുടെയും പിന്തുണ തേടുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. ബി.ജെ.പിയാണ് ഒന്നാം നമ്പർ ശത്രു. രാജ്യത്ത് സ്വേച്ഛാധിപത്യ ഭരണമാണ് നടക്കുന്നത്. ഇ.ഡിയുടെ ചോദ്യം ചെയ്യലിൽ പ്രതിഷേധിച്ച് അറസ്റ്റിലായ കോൺഗ്രസ് എം.പിമാരുമായും അറസ്റ്റിലായ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയ ശേഷം…

ഇന്ന് പാർലമെന്റിലെ കറുത്ത ദിനമെന്ന് എംപിമാർ

എംപിമാരെ സസ്പെൻഡ് ചെയ്തത് ജനാധിപത്യത്തെ തകിടം മറിക്കുന്നെന്ന് ഡിഎംകെ എംപി തിരുച്ചി ശിവ പറഞ്ഞു. ഇന്ന് പാർലമെന്റിലെ കറുത്ത ദിനമാണ്. പ്രതിഷേധം തുടരുമെന്ന് എം.പിമാർ അറിയിച്ചു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ചർച്ച നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എളമരം കരീം എം.പി പറഞ്ഞു.…

റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ വൻ വർധന

ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയിൽ വൻ വർദ്ധനവുണ്ടായതായി റിപ്പോർട്ട്. ഏപ്രിൽ-മെയ് മാസങ്ങളിൽ ഇറക്കുമതി 4.7 മടങ്ങ് വർദ്ധിച്ചു. പ്രതിദിനം 400000 ബാരൽ എണ്ണയാണ് ഇന്ത്യ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഉക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ വലിയ വിലക്കുറവിൽ എണ്ണ ലഭിച്ചപ്പോൾ…

കേന്ദ്ര ധനകാര്യ നടപടികൾക്കെതിരെ നിര്‍മ്മല സീതാരാമന് കത്തയച്ച് കെ.എന്‍ ബാലഗോപാല്‍

കേന്ദ്രത്തിന്‍റെ നടപടികള്‍ മൂലം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ചൂണ്ടിക്കാണിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്രത്തിന് കത്തയച്ചു. റവന്യൂ കമ്മി, ഗ്രാന്‍റിലെ കുറവ്, ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കൽ എന്നിവ ഈ വർഷം സംസ്ഥാനത്തെ സാരമായി ബാധിച്ചതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു.…

‘രാജ്യത്ത് ഇടതുപക്ഷ ഭീകരവാദം കുറഞ്ഞു വരുന്നു’

ന്യൂഡൽഹി: രാജ്യത്ത് ഇടതുപക്ഷ തീവ്രവാദം കുറഞ്ഞുവരികയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ പറഞ്ഞു. സി.ഐ.എസ്.എഫ് സംസ്ഥാനങ്ങളിലെ സുരക്ഷാ ഏജൻസികൾക്ക് പരിശീലനം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, രാജ്യത്ത് പുതിയ സംസ്ഥാനം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ ഒന്നും കേന്ദ്രത്തിന്‍റെ പരിഗണനയിലില്ലെന്ന്…