Tag: National

ഗുജറാത്ത് കലാപക്കേസ്: ടീസ്തയുടെയും, ശ്രീകുമാറിന്റെയും ജാമ്യ ഹർജികള്‍ പരിഗണിക്കുന്നത് മാറ്റി

ന്യൂഡല്‍ഹി: ആക്ടിവിസ്റ്റ് ടീസ്ത സെതൽവാദ്, ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാർ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. ഗുജറാത്ത് അഡീഷണൽ പ്രിൻസിപ്പൽ കോടതിയാണ് ഹർജി പരിഗണിക്കുക. ഉത്തരവ് പൂർണമായും തയ്യാറാകാത്തതിനാൽ ഹർജി പരിഗണിക്കുന്നത് രണ്ട് ദിവസത്തേക്ക് കൂടി മാറ്റിവച്ചതായി അഡീഷണൽ…

സംസ്ഥാനങ്ങളുടെ കടമെടുക്കാനുള്ള ശേഷി കുറയ്ക്കും; കേന്ദ്രം പുനപരിശോധന നടത്തില്ല

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ വായ്പാ പരിധിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനം കേന്ദ്രം പുനഃപരിശോധിക്കില്ല. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ സമയബന്ധിതമായി നടപ്പാക്കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണിത്. സംസ്ഥാനങ്ങളുടെ ധനക്കമ്മി 3 ശതമാനമായി നിജപ്പെടുത്തണമെന്നാണ് പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പ്രധാന ശുപാർശ. അർഹമായ പദ്ധതി വിഹിതം…

ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മകള്‍ക്ക് ഏഴ് വയസ്

മുൻ പ്രസിഡന്‍റ് ഡോ.എപിജെ അബ്ദുൾ കലാമിന്‍റെ ഓർമ്മകൾക്ക് ഇന്ന് 7 വയസ്സ്. അവുൽ പക്കിർ ജൈനുലബ്ദീൻ അബ്ദുൾ കലാം എന്ന എപിജെ അബ്ദുൾ കലാമിന്‍റെ മുഖമുദ്ര ലാളിത്യമായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പ്രസിഡന്‍റുമാരിൽ ഒരാൾ. ഇന്ത്യയുടെ 11-ാമത് രാഷ്ട്രപതിയും ഏറ്റവും…

കള്ളപ്പണം വെളുപ്പിക്കല്‍ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വിധി ഇന്ന്

കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്‍റെ (പിഎംഎൽഎ) സാധുത ചോദ്യം ചെയ്തുള്ള കേസിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഒരു കൂട്ടം ഹർജികൾ പരിഗണിച്ചത്. ആരോപണവിധേയനായ വ്യക്തിക്ക് സമൻസ് അയയ്ക്കുന്നതും ചോദ്യം ചെയ്യുന്നതും ഉൾപ്പെടെയുള്ള…

3 വർഷത്തിനിടെ ഇന്ത്യയിൽ ഇല്ലാതായത് 329 കടുവകൾ

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 329 കടുവകളാണ് ഇന്ത്യയിൽ ഇല്ലാതായത്. വേട്ടയാടൽ, വൈദ്യുതാഘാതം, ട്രെയിൻ അപകടങ്ങൾ, വിഷവസ്തുക്കൾ ഭക്ഷിക്കൽ എന്നിവ കാരണം 307 ആനകൾ ചരിഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാർ ചൗബെയാണ് ലോക്സഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം…

റെക്കോർഡ് 5ജി സ്പെക്ട്രം ലേലം: ആദ്യ ദിനം 1.45 ലക്ഷം കോടിയുടെ ലേലം

ന്യൂഡൽഹി: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 5ജി സ്പെക്ട്രം ലേലത്തിന്‍റെ ആദ്യ ദിവസം തന്നെ റെക്കോർഡ് തുകയുടെ ലേലംവിളി. ആദ്യ ദിനം 1.45 ലക്ഷം കോടി രൂപയ്ക്കാണ് ലേലം നടന്നത്. പ്രതീക്ഷകൾക്ക് അതീതമായ നേട്ടമാണിതെന്ന് ടെലികോം മന്ത്രാലയം പറഞ്ഞു. മിഡ്-ഫ്രീക്വൻസി ബ്രാൻഡിലും ഉയർന്ന…

തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്ക് പ്രധാനമന്ത്രി

തമിഴ്‌നാട്: ഈ മാസം 28, 29 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തും തമിഴ്നാടും സന്ദർശിക്കും. ജൂലൈ 28ന് ഗുജറാത്തിലെ സബർ ഡയറി സന്ദർശിക്കുന്ന പ്രധാനമന്ത്രി 1000 കോടിയിലധികം രൂപയുടെ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. ഈ പദ്ധതികൾ പ്രാദേശിക…

മങ്കിപോക്സ്; വാക്സിന്‍ വിതരണത്തില്‍ ഇന്ത്യ ഏറെ പ്രാപ്തം, അവസരം നല്‍കണം: ലോകാരോഗ്യസംഘടന

ന്യൂഡല്‍ഹി: മങ്കിപോക്സ് പടരുന്നത് അപകടകരമായ സൂചനയാണെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്‍റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥൻ പറഞ്ഞു. “ഈ രോഗത്തിന്‍റെ വ്യാപനം ഭയാനകമായ രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിനെതിരെ എല്ലായ്പ്പോഴും ജാഗ്രത പുലർത്താൻ നമ്മെ ഓർമ്മിപ്പിക്കുന്നു,” അവർ പറഞ്ഞു. 1979 മുതൽ 1980 വരെ വസൂരിക്ക്…

മന്ത്രി പാർത്ഥ ചാറ്റർജി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ഇഡി

ബംഗാൾ: അധ്യാപക റിക്രൂട്ട്മെന്‍റ് തട്ടിപ്പ് കേസിലെ ചോദ്യം ചെയ്യലുമായി മന്ത്രി പാർത്ഥ ചാറ്റർജി സഹകരിക്കുന്നില്ലെന്ന് ഇഡി. പാർത്ഥ ചാറ്റർജിയെയും കൂട്ടാളി അർപ്പിത മുഖർജിയെയും എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. തന്‍റെ ഫ്ലാറ്റ് പാർത്ഥാ ചാറ്റർജി ബാങ്കായാണ് ഉപയോഗിച്ചതെന്ന് അർപ്പിത പറഞ്ഞു. എംഎൽഎ…

ഹജ്ജിനും ഉംറക്കും ജി.എസ്​.ടി ഒഴിവാക്കണം: ഹർജി തള്ളി സു​പ്രീംകോടതി

ന്യൂഡൽഹി: ഹജ്ജ്, ഉംറ തീർത്ഥാടനങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തിയതിനെതിരെ സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി. ജസ്റ്റിസുമാരായ എ.എം ഖാൻവിൽകർ, എ.എസ്.​ ഓഖ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി. ആർട്ടിക്കിൾ 245 പ്രകാരം രാജ്യത്തിന് പുറത്തുള്ള സേവനങ്ങൾക്ക് ജിഎസ്ടി…