Tag: National

5ജി ലേലം മൂന്നാം ദിനത്തിൽ; വാശിയോടെ കമ്പനികൾ

ന്യൂഡൽഹി: 5 ജി സ്പെക്ട്രത്തിനായുള്ള ടെലികോം കമ്പനികളുടെ ലേലം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. 1.49 ലക്ഷം കോടി രൂപയുടെ ലേലമാണ് കഴിഞ്ഞ ദിവസം നടന്നത്. ആദ്യ ദിനം 1.45 ലക്ഷം കോടി രൂപയ്ക്കാണ് സ്പെക്ട്രം വിറ്റുപോയത്. എന്നാൽ, ഇത്തവണ പരമാവധി…

17 വയസ്സ് കഴിഞ്ഞവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം; തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: 17 വയസിന് മുകളിലുള്ളവർക്ക് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് മുൻകൂട്ടി അപേക്ഷിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇനി മുതൽ, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 18 വയസ്സ് തികയുന്നതുവരെ കാത്തിരിക്കേണ്ടതില്ല. ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും സിഇഒമാർ/ ഇആർഒ/ എഇആർഒമാർക്ക് നിർദ്ദേശങ്ങൾ…

ദ്രൗപതി മുര്‍മുവിനെ ‘രാഷ്ട്രപത്‌നി’യെന്ന് വിളിച്ച് അധീര്‍ രഞ്ജന്‍ ചൗധരി

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ രാഷ്ട്രപത്‌നി’യെന്ന് വിശേഷിപ്പിച്ച കോൺഗ്രസ്‌ എംപി അധീർ രഞ്ജൻ ചൗധരിയുടെ പരാമർശം ലോക്സഭയിലും രാജ്യസഭയിലും വലിയ പ്രതിഷേധമാവുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ അധീർ രഞ്ജൻ ചൗധരി രാഷ്ട്രപതിയെ ‘രാഷ്ട്രപത്‌നി’ എന്നാണ് വിശേഷിപ്പിച്ചത്. രാവിലെ സഭ സമ്മേളിക്കുന്നതിന്…

എട്ട് വര്‍ഷം, 22.05 കോടി അപേക്ഷകൾ, ജോലി നല്‍കിയത് 7.22 ലക്ഷം പേര്‍ക്ക്

ന്യൂഡല്‍ഹി: 2014 ൽ മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം എട്ട് വർഷത്തിനിടെ 22.05 കോടി തൊഴില്‍ അപേക്ഷകരില്‍ 7.22 ലക്ഷം പേർക്ക് കേന്ദ്ര സർക്കാർ ജോലി നൽകിയതായി റിപ്പോർട്ട്. ലോക് സഭയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. 2014-2022 വർഷത്തിൽ കേന്ദ്ര…

സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ 50 മണിക്കൂർ രാപ്പകല്‍ സമരം തുടരുന്നു

ന്യൂ ഡൽഹി: പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ രാജ്യസഭയിലെ സസ്പെൻഷനിലായ അംഗങ്ങളുടെ 50 മണിക്കൂർ രാപ്പകൽ സത്യാഗ്രഹം തുടരുന്നു. വി ശിവദാസൻ, എ എ റഹീം (സി പി എം), പി സന്തോഷ് കുമാർ (സി പി ഐ) തുടങ്ങിവരും…

ട്വിറ്റർ അക്കൗണ്ടുകൾ​ ബ്ലോക്ക് ചെയ്യൽ; ഹർജിയിൽ കേന്ദ്രത്തിന്​ നോട്ടീസ്​

ബം​ഗ​ളൂ​രു: ഉള്ളടക്കം പി​ൻ​വ​ലി​ക്കാ​ത്ത അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവിന്‍റെ നിയമസാധുത ചോദ്യം ചെയ്ത് ട്വിറ്റർ സമർപ്പിച്ച ഹർജിയിൽ കർണാടക ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടിസ് അയച്ചു. ആക്ഷേപകരമായ പരാമർശങ്ങൾ അടങ്ങിയ ഉള്ളടക്കം പി​ൻ​വ​ലി​ക്കാ​ത്ത 1474 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയും…

രാജ്യത്ത് കോവിഡ് ഉയരുന്നു; 18000 കടന്ന് കോവിഡ് കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 18313 പുതിയ കോവിഡ് -19 കേസുകൾ രേഖപ്പെടുത്തിയതായും, 57 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ സജീവ കേസുകളുടെ എണ്ണം 1,45,026 ആയി. ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം…

‘എംപിമാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മേല്‍ കടന്നാക്രമണം നത്തുകയാണ് മോദി സര്‍ക്കാര്‍’

ന്യൂഡല്‍ഹി: രണ്ട് സിപിഐഎം എംപിമാര്‍ ഉള്‍പ്പെടെ ലോക്സഭയിലെ നാല് പ്രതിപക്ഷ എംപിമാരെയും രാജ്യസഭയിലെ പ്രതിപക്ഷത്തിന്റെ 20 എംപിമാരെയും സസ്പെന്‍ഡ് ചെയ്തത് പാർലമെന്‍റ് അംഗങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുളള മൗലികാവകാശത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് സിപിഐ(എം) പിബി ആരോപിച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ ജനങ്ങൾ അഭിമുഖീകരിക്കുന്ന…

മരുന്നടിച്ച് മെഡൽ വേണ്ട; ഉത്തേജക മരുന്നു നിരോധന ബിൽ ലോക്സഭ പാസാക്കി

ന്യൂഡൽഹി: ഉത്തേജക മരുന്ന് പരിശോധന കർശനമാക്കാനും ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിക്ക് കൂടുതൽ നിയമ പരിരക്ഷ നൽകാനും ഉദ്ദേശിച്ചുള്ള ഉത്തേജക വിരുദ്ധ ബിൽ ശബ്ദവോട്ടോടെ ലോക്സഭ പാസാക്കി. ഉത്തേജക ഉപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്വേഷണം നടത്താനും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി…

സില്‍വര്‍ലൈന്‍ വലിയ സാമ്പത്തിക ബാധ്യത- കേന്ദ്ര റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: സിൽവർ ലൈൻ പദ്ധതി കേരളത്തിനും കേന്ദ്രത്തിനും വലിയ സാമ്പത്തിക ബാധ്യതയാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വിവിധ വശങ്ങൾ വിശദമായി പഠിച്ച ശേഷമേ സിൽവർ ലൈനിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ ഒരു സങ്കീർണ്ണമായ പദ്ധതിയാണ്.…