Tag: National

രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ സുരക്ഷ ഒരുക്കുന്നതില്‍ കേരള പൊലീസിന് വീഴ്ച

വയനാട്: രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിന് സുരക്ഷയൊരുക്കുന്നതിൽ കേരള പോലീസ് പരാജയപ്പെട്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. എസ്എഫ്ഐ ആക്രമണത്തെ തുടർന്ന് കൽപ്പറ്റയിലെ എംപിയുടെ ഓഫീസ് സന്ദർശിച്ചപ്പോഴായിരുന്നു വീഴ്ച. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ജൂൺ 30…

യുപിയിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് തന്ത്രം മെനയാൻ ബിജെപി; ത്രിദിന പരിശീലന ക്യാമ്പ് നടത്തും

യുപി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ മെനയാൻ ബിജെപിയുടെ പ്രത്യേക പരിശീലന ക്യാമ്പ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പതക്, കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് എന്നിവർ പരിശീലന പരിപാടിയിൽ പങ്കെടുക്കും. ബി.ജെ.പിയുടെ ശക്തികേന്ദ്രമായാണ് ചിത്രകൂട് കണക്കാക്കപ്പെടുന്നത്. പാർട്ടിയുടെ…

പാർഥ ചാറ്റർജിയുടെ വീട്ടിൽ മോഷണം; ഇ.ഡി റെയ്ഡെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ

കൊൽക്കത്ത: സ്കൂൾ റിക്രൂട്ട്മെന്‍റ് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയുടെ വീട്ടിൽ മോഷണം നടന്നു. പാർത്ഥയുടെ സൗത്ത് 24 പർഗാനാസ് വസതിയിൽ ബുധനാഴ്ച രാത്രിയാണ് കവർച്ച നടന്നത്. മോഷ്ടാവ് വീടിന്‍റെ പൂട്ട് തകർത്ത്…

ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ വ്യാജ റിവ്യൂകൾ നിയന്ത്രിക്കാൻ കേന്ദ്രം

ന്യൂഡൽഹി: ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും സൈറ്റുകളിലും വ്യാജ റിവ്യുകൾക്കെതിരെ പരാതികൾ ഉയരുന്നതിനിടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി കേന്ദ്രം. ജൂലൈ 31നകം ഇതുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള പക്ഷപാതപരവും വ്യാജവുമായ അവലോകനങ്ങൾ തടയുന്നതിലൂടെ ഇ-കൊമേഴ്സ് വിപണിയിൽ സുതാര്യത കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.…

കോടികളുടെ കള്ളപ്പണം; ഫ്‌ളാറ്റിലെ മെയിന്റനന്‍സ് തുക അടക്കാതെ അര്‍പ്പിത

കൊല്‍ക്കത്ത: ഫ്ളാറ്റിനുള്ളിൽ കോടികൾ ഉണ്ടായിരുന്നിട്ടും നടി അർപ്പിത മുഖർജി തന്‍റെ അപ്പാർട്ട്മെന്‍റിന്‍റെ മെയിന്റനന്‍സ് തുക നൽകിയില്ല. കഴിഞ്ഞ ദിവസം, ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ, അർപ്പിത അപ്പാർട്ട്മെന്‍റിന്‍റെ അറ്റകുറ്റപ്പണിക്കായി 10,000 രൂപയിലധികം കുടിശ്ശിക വരുത്തിയതായി കണ്ടെത്തിയിരുന്നു. അറ്റകുറ്റപ്പണി തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയവരുടെ…

ഏറ്റവും കുറഞ്ഞ നിരക്കിൽ മൊബൈൽ ഡാറ്റ നൽകുന്ന രാജ്യങ്ങളിൽ ഇന്ത്യ മുന്നിൽ

ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ മൊബൈൽ ഡാറ്റാ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ വീണ്ടും മുൻ നിരയിൽ. ഈ വർഷം ആഗോളതലത്തിൽ അഞ്ചാമത്തെ സ്ഥാനമാണ് ഇന്ത്യക്ക്. 233 രാജ്യങ്ങളിലെ 1 ജിബി മൊബൈൽ ഡാറ്റയ്ക്ക് ഈടാക്കുന്ന ചാർജ്ജ് പഠനവിധേയമാക്കിയ…

‘രാഷ്ട്രപത്നി’ പരാമര്‍ശം; ബിജെപിയോട് മാപ്പ് പറയുന്ന പ്രശ്നമില്ലെന്ന് സോണിയ ഗാന്ധി

ന്യൂദല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കുറിച്ചുള്ള രാഷ്ട്രപത്നി’ എന്നുള്ള പരാമര്‍ശം തെറ്റായിപ്പോയെന്നും, അതില്‍ അധീര്‍ രഞ്ജന്‍ ചൗധരി ഇതിനകം മാപ്പ് പറഞ്ഞിട്ടുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. എന്നാൽ ബിജെപിയോട് മാപ്പ് പറയേണ്ട കാര്യമില്ലെന്ന് സോണിയാ ഗാന്ധി പറഞ്ഞു. കോൺഗ്രസ്‌ നേതാവ്…

രാജ്യസഭയിൽ 3 എംപിമാരെക്കൂടി സസ്പെൻഡ് ചെയ്തു

ന്യൂഡൽഹി: രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും സഭാനടപടികൾ തടസ്സപ്പെടുത്തുകയും പ്ലക്കാർഡുകൾ ഉയർത്തുകയും നിയമങ്ങൾ ലംഘിച്ച് പ്രതിഷേധിക്കുകയും ചെയ്തതിന് മൂന്ന് പ്രതിപക്ഷ എംപിമാരെ കൂടി രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ആം ആദ്മി പാർട്ടി എംപിമാരായ സുശീൽ കെ ആർ ഗുപ്ത, സന്ദീപ്…

ഒറ്റ സിറിഞ്ചില്‍ 30 കുട്ടികള്‍ക്ക് വാക്‌സിൻ നൽകി നഴ്സ്

മധ്യപ്രദേശ്: മധ്യപ്രദേശിൽ നഴ്സ് ഒരു സിറിഞ്ചും സൂചിയും ഉപയോഗിച്ച് 30 കുട്ടികൾക്ക് വാക്സിൻ നൽകി. സാഗർ ജില്ലയിലെ ജെയിൻ പബ്ലിക് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കാണ് നഴ്സായ ജിതേന്ദ്ര കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വാക്സിൻ നൽകിയത്. സംഭവം പുറത്തറിഞ്ഞതോടെ മാതാപിതാക്കൾ ചോദ്യം…

കാഡ്ബറിക്ക് അനുകൂല വിധി പുറപ്പെടുവിച്ച് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ട്രേഡ്മാർക്ക് സംബന്ധിച്ച വർഷങ്ങളായുള്ള നിയമ തർക്കത്തിന് ശേഷം, ഡൽഹി കോടതി കാഡ്ബറി ജെംസിന് അനുകൂലമായി വിധി പറഞ്ഞു. ഡൽഹി ഹൈക്കോടതിയാണ് വിധി പ്രസ്താവിച്ചത്. ‘ജെയിംസ് ബോണ്ട്’ എന്ന പേരിൽ കാഡ്ബറി ജെംസിന് സമാനമായ ഒരു ചോക്ലേറ്റ് ഉൽപ്പന്നം നീരജ് ഫുഡ്…