Tag: National

5ജി സ്പെക്ട്രം ലേലം നാലാം ദിനത്തിലേക്ക്; ഇതുവരെ ലഭിച്ച 1,49,623 കോടി രൂപയുടെ ബിഡ്ഡുകൾ

അൾട്രാ-ഹൈസ്പീഡ് ഇന്‍റർനെറ്റ് സേവനങ്ങൾക്കായുള്ള 5 ജി സ്പെക്ട്രത്തിന്‍റെ ലേലം നാലാം ദിവസം വരെ തുടരും. ഇതുവരെ നടന്ന 16 റൗണ്ട് ലേലങ്ങൾക്ക് ശേഷം 1,49,623 കോടി രൂപയുടെ ലേലങ്ങൾ ലഭിച്ചു. ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ, സുനിൽ മിത്തലിന്‍റെ നേതൃത്വത്തിലുള്ള…

കളമശ്ശേരി ബസ് കത്തിച്ച സംഭവത്തിൽ തടിയന്റവിട നസീർ ഉൾപ്പെടെ മൂന്ന് പ്രതികൾ കുറ്റക്കാർ

കൊച്ചി: കളമശേരി ബസ് കത്തിച്ച കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് എൻഐഎ കോടതി കണ്ടെത്തി. തടിയന്റവിട നസീർ, സാബിർ ബുഹാരി, താജുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ശിക്ഷ തിങ്കളാഴ്ച വിധിക്കും. പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്…

5 വർഷത്തിനിടെ പരസ്യങ്ങൾക്കായി 3339 കോടി ചിലവഴിച്ച് കേന്ദ്രസർക്കാർ

ന്യുഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 3339.49 കോടി രൂപയാണ് പരസ്യങ്ങൾക്കായി കേന്ദ്രം ചെലവഴിച്ചത്. അച്ചടി മാധ്യമങ്ങൾക്ക് 1736 കോടി രൂപയുടെയും, ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് 1569 കോടി രൂപയുടെയും പരസ്യങ്ങളാണ് സർക്കാർ നൽകിയത്. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ, രാജ്യസഭയിൽ…

അർപ്പിത‌‍ ചാറ്റർജിയുടെ നാലാമത്തെ വീട്ടിലും പരിശോധനയുമായി ഇ.ഡി

കൊൽക്കത്ത: സ്കൂൾ നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത, പശ്ചിമ ബംഗാൾ മുൻ മന്ത്രി പാർത്ഥ ചാറ്റർജിയുടെ സഹായിയും നടിയുമായ, അർപിത മുഖർജിയുടെ നാലാമത്തെ വീട്ടിലും എൻഫോഴ്സ്മെന്‍റ് റെയ്ഡ് നടത്തി. കൊൽക്കത്തയിലെ ചിനാർ പാർക്കിലെ ഫ്ളാറ്റിലാണ് റെയ്ഡ്…

അധിർ രഞ്ജൻ ചൗധരിക്കെതിരെ ദേശീയ വനിതാ കമ്മീഷൻ കേസെടുത്തു

ന്യുഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി നടത്തിയ പരാമർശത്തിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെട്ടു. ‘രാഷ്ട്രപത്നി’ പരാമർശത്തിൽ അധീർ രഞ്ജന് കമ്മീഷൻ നോട്ടീസ് അയച്ചു. ഇദ്ദേഹത്തിനെതിരെ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ്…

ബിർസ മുണ്ട വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി

ജാർഖണ്ഡ്: റാഞ്ചിയിലെ ബിർസ മുണ്ട വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. അജ്ഞാത ഫോൺ കോളിനെ തുടർന്ന് എയർപോർട്ട് അധികൃതർ ശക്തമായ സുരക്ഷാ പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഫോൺ കോൾ വ്യാജമാണെന്നും റാഞ്ചി എയർപോർട്ട് ഡയറക്ടർ കെഎൽ അഗർവാൾ…

സസ്പെൻഷനിലായ എംപിമാർ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ചിക്കൻ കഴിച്ചു: ബിജെപി

ന്യുഡൽഹി: പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സസ്പെൻഷനിലായ രാജ്യസഭാ എംപിമാർ ചിക്കൻ കഴിച്ച സംഭവത്തിൽ വിമർശനവുമായി ബിജെപി. ഇത് പ്രതിഷേധമാണോ അതോ പ്രഹസനമാണോ എന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല ചോദിച്ചു. ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കോഴിയിറച്ചി വിളമ്പുന്നത് മഹാത്മാവിനെ…

പാർഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി

കൊൽക്കത്ത: സ്കൂൾ നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മന്ത്രിയുമായ പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ്…

വിദ്യാർഥിയെകൊണ്ട് മസാജ് ചെയ്യിപ്പിച്ച അധ്യാപികയ്ക്ക് സസ്പെൻഷന്‍

ലക്നൗ: ഉത്തർപ്രദേശിലെ ഹർദോയിയിലെ ഒരു സർക്കാർ സ്കൂളിലെ അധ്യാപിക, ക്ലാസ് മുറിയിൽ വിദ്യാർത്ഥിയെ മസാജ് ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. ബവാൻ ബ്ലോക്കിലെ പൊഖാരി പ്രൈമറി സ്കൂളിലാണ് സംഭവം. ഈ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മസാജ് ചെയ്യുന്ന വീഡിയോ വൈറലായതിനെ തുടർന്ന്…

15 വര്‍ഷം പ്രായമായ വാഹനങ്ങള്‍ ആറ് മാസത്തിനുള്ളിൽ നിരോധിക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍

വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനായി കാലഹരണപ്പെട്ട വാഹനങ്ങൾ ഘട്ടം ഘട്ടമായി നിരോധിക്കാൻ ഇന്ത്യ പദ്ധതിയിടുന്നു. 15 വർഷം പഴക്കമുള്ള കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നിരോധിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ പശ്ചിമ ബംഗാളിനോട് ആവശ്യപ്പെട്ടു. കൊൽക്കത്ത, ഹൗറ തുടങ്ങിയ പശ്ചിമ ബംഗാളിലെ പ്രധാന…