Tag: National

ചെസ് ഒളിമ്പ്യാഡ്: ‘പരസ്യത്തില്‍ പ്രധാനമന്ത്രിയുടേയും രാഷ്ട്രപതിയുടേയും ചിത്രം ഉള്‍പ്പെടുത്തണം’

ചെന്നൈ: തമിഴ്നാട്ടിൽ നടക്കുന്ന 2022ലെ ചെസ്സ് ഒളിമ്പ്യാഡിന്റെ എല്ലാ പരസ്യങ്ങളിലും പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന് തമിഴ്നാട് സർക്കാരിന് നിർദേശം നൽകി മദ്രാസ് ഹൈക്കോടതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസിഡന്‍റ് ദ്രൗപദി മുർമുവിന്‍റെയും ചിത്രങ്ങൾ നശിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോടതി…

വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം തകര്‍ന്ന് വീണു; രണ്ട് മരണം

ജയ്പുര്‍: രാജസ്ഥാനിലെ ബാർമറിനടുത്ത് ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നു വീണു. മിഗ്-21 യുദ്ധവിമാനമാണ് തകര്‍ന്ന് വീണത്. അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചതായി വ്യോമസേന സ്ഥിരീകരിച്ചു. വിമാനത്തിന്‍റെ ചില ഭാഗങ്ങളിലും പ്രദേശത്തും ഉണ്ടായ തീപിടുത്തത്തിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. വ്യോമസേനാ മേധാവി വി.ആർ…

‘കോൺഗ്രസ് അധ്യക്ഷയ്ക്ക് നേരെ ആക്രോശാക്ഷേപങ്ങൾ ചൊരിഞ്ഞ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരം’

ന്യൂ ഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മറ്റ് ബിജെപി നേതാക്കളും പാർലമെന്‍റിൽ കോൺഗ്രസ് അധ്യക്ഷയും മുതിർന്ന ലോക്സഭാംഗവുമായ സോണിയാ ഗാന്ധിക്ക് നേരെ ആക്രോശാക്ഷേപങ്ങൾ ചൊരിഞ്ഞ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് ടി എൻ പ്രതാപൻ എം പി. കഴിഞ്ഞ ദിവസം വിജയ് ചൗക്കിൽ…

അഴിമതിക്കേസ്; കൂടുതല്‍ തൃണമൂല്‍ നേതാക്കള്‍ ഇ ഡിയുടെ നിരീക്ഷണത്തിൽ

ന്യൂ ഡൽഹി: പാർത്ഥ ചാറ്റർജിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിലെ കൂടുതൽ നേതാക്കള്‍ ഇഡിയുടെ നിരീക്ഷണത്തിൽ. എസ്.എസ്.സി അഴിമതിയുമായി ബന്ധപ്പെട്ട് മമത സർക്കാരിലെ മന്ത്രിയായിരുന്ന പാർഥ ചാറ്റർജിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മറ്റുളളവര്‍ക്കായി ഇ ഡി വല വിരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. പൊതുമരാമത്ത് വകുപ്പ്…

ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്തു

പബ്ജിയുടെ ഇന്ത്യൻ പതിപ്പായ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ, ഇന്ത്യയിലെ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറുകളിൽ നിന്നും നീക്കം ചെയ്തു. ഇതിന് പിന്നാലെയാണ് ഗെയിം ഇന്ത്യയിൽ നിരോധിച്ചതായി റിപ്പോർട്ടുകൾ വന്നത്. കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ…

കേന്ദ്ര മന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയില്ല; പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്ന് മന്ത്രി സംഘം

ന്യൂഡല്‍ഹി: കേരളത്തിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട ആവശ്യങ്ങളുമായി ഡൽഹിയിലെത്തിയ സംസ്ഥാന മന്ത്രിതല സംഘത്തിന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് കാണാന്‍ അനുമതി നല്‍കിയില്ല. നേരത്തെ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ്, മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്‍റണി രാജു, ജി.ആർ.അനിൽ എന്നിവർ ഡൽഹിയിലെത്തിയത്. എന്നാൽ, സഹമന്ത്രിയെ…

വ്യോമസേനയുടെ വിമാനം തകർന്ന് പൈലറ്റുമാർ മരിച്ച സംഭവം; അന്വേഷണം ആരംഭിച്ചു

ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 ബൈസൺ വിമാനം തകർന്ന് 2 പൈലറ്റുമാർ മരിച്ച സംഭവത്തിൽ ഇന്ത്യൻ വ്യോമസേന അന്വേഷണം ആരംഭിച്ചു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായതെന്ന് വ്യോമസേന അറിയിച്ചു. വ്യാഴാഴ്ച രാത്രി 9.10ഓടെയായിരുന്നു അപകടം. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യോമസേനാ മേധാവി എയർ…

ടീ ഷർട്ടിൽ സുശാന്തും വിഷാദകുറിപ്പും; ആമസോണിനും ഫ്ലിപ്കാർട്ടിനും വിമർശനം

ന്യൂഡൽഹി: ഇ-കൊമേഴ്സ് വെബ്സൈറ്റുകളായ ഫ്ലിപ്കാർട്ടും ആമസോണും, അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ ചിത്രമുള്ള ടി-ഷർട്ട്, വിൽപനയ്ക്ക് വെച്ചതിനെതിരെ പ്രതിഷേധവുമായി ആരാധകർ രംഗത്തെത്തി. പുരുഷൻമാർക്കായുള്ള വെള്ള ടീ ഷർട്ടിൽ സുശാന്തിന്‍റെ ചിത്രത്തിനൊപ്പം ‘വിഷാദമെന്നത് മുങ്ങിമരിക്കും പോലെ’ എന്ന ക്യാപ്ഷനും ഉണ്ടായിരുന്നു.…

ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ 31 വരെ അവസരം

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി നീട്ടില്ലെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. അതിനാൽ, ഇതുവരെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർ അത് കൂടുതൽ വൈകിപ്പിക്കരുത്. ആദായനികുതി റിട്ടേണ് സമർപ്പിക്കാൻ ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കിയുള്ളത്. അവസാന തീയതി ഞായറാഴ്ചയാണ്.…

വേണ്ടിവന്നാല്‍ കര്‍ണാടകയിലും ‘യോഗി മോഡല്‍’; ബസവരാജ് ബൊമ്മെ

ബെംഗളൂരു: വർഗീയ ശക്തികളെ നേരിടാൻ ആവശ്യമെങ്കിൽ യോഗി ആദിത്യനാഥ് മോഡൽ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. സുള്ള്യയിൽ യുവമോര്‍ച്ച പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഉ”ത്തർ പ്രദേശിലെ സ്ഥിതിഗതികൾക്ക് യോജിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്.…