Tag: National

കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ബാങ്ക് പദവി നഷ്ടമാകും

കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ബാങ്ക് പദവി നഷ്ടപ്പെടും. നിബന്ധനകൾ പാലിക്കാത്ത സഹകരണ സ്ഥാപനങ്ങള്‍ക്കാണ് ബാങ്ക് പദവി നഷ്ടമാകുക. സുതാര്യമല്ലാത്ത പണമിടപാടുകൾ നിയന്ത്രിക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തിന്‍റെ ഭാഗമായാണ് സഹകരണ സ്ഥാപനങ്ങളുടെ ബാങ്ക് പദവി എടുത്തുകളയുന്നത്. തങ്ങളുടെ ആസ്തികൾ ഗ്യാരണ്ടികളാക്കി…

ഫാസിൽ വധത്തിൽ മംഗളൂരുവിൽ നിരോധനാജ്ഞ തുടരുന്നു; 11 പേരെ കൂടി കസ്റ്റഡിയിലെടുത്തു

ബെംഗളൂരു: മംഗളൂരു സൂറത്കൽ സ്വദേശി ഫാസിലിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 പേരെ കൂടി കസ്റ്റഡിയിലെടുത്തു. ഇതോടെ കസ്റ്റഡിയിലുള്ളവരുടെ എണ്ണം 21 ആയി. അതേസമയം, കൊലപാതകം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കസ്റ്റഡിയിലുള്ള 21 പേരെയും ചോദ്യം…

രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്: പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കും

ന്യൂഡല്‍ഹി: വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ ഓഗസ്റ്റ് അഞ്ചിന് കോൺഗ്രസ് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തും. ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാർ രാവിലെ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും. ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ഡിപിസിസി) പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കും. മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തക സമിതി അംഗങ്ങളും…

ഒരു വർഷം മണ്ഡലത്തിൽ കാലുകുത്തരുത്: എംഎൽഎയോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: പ്രതിഷേധക്കാർക്ക് നേരെ വാഹനം ഓടിച്ച ഒഡീഷ എം.എൽ.എയ്ക്ക് സുപ്രീം കോടതിയുടെ ശാസനം. ബി.ജെ.ഡി എം.എൽ.എയായ പ്രശാന്ത് കുമാർ ജഗ്‌ദേവിനോട് ഒരു വർഷത്തേക്ക് മണ്ഡലത്തിൽ കാലുകുത്തരുതെന്നും ഒരു തരത്തിലുള്ള പൊതുയോഗങ്ങളിലും ഒരു വര്‍ഷത്തേക്ക് പ്രസംഗിച്ചു പോകരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ…

രാജ്യത്ത് 2020ൽ രജിസ്റ്റർ ചെയ്തത് 47,221 പോക്സോ കേസുകൾ

ന്യൂഡൽഹി: 2020 ൽ മാത്രം 47,221 പോക്സോ കേസുകൾ രാജ്യത്ത് രജിസ്റ്റർ ചെയ്തു. സി.പി.ഐ എം.പി എസ്.വെങ്കടേഷന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇക്കാര്യം അറിയിച്ചത്. 2020 ൽ മാത്രം 47,221 പോക്സോ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ…

വിവാദ പ്രസ്താവന നടത്തിയതിന് പ്രസിഡന്റ് ദ്രൗപദി മുര്‍മുവിനോട് അധീര്‍ രഞ്ജന്‍ ചൗധരി മാപ്പ് പറഞ്ഞു

ന്യൂഡല്‍ഹി: വിവാദ പരാമർശത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനോട് മാപ്പ് ചോദിച്ച് കോണ്‍ഗ്രസ് എംപി. അധിർ രഞ്ജൻ ചൗധരി . സംഭവിച്ചത് നാവ് വഴുതിപ്പോയതാണെന്നും അതിൽ ഖേദമുണ്ടെന്നും കാണിച്ച് അദ്ദേഹം രാഷ്ട്രപതിക്ക് കത്തെഴുതി. കഴിഞ്ഞ ദിവസം അധീർ രഞ്ജന്‍റെ ‘രാഷ്ട്രപത്‌നി’ പരാമർശം പാർലമെന്‍റിന്…

‘ഒരു കാരണവശാലും ബിജെപിയിൽ ചേരില്ല; മുർമുവിന് വോട്ട് ചെയ്തിട്ടുമില്ല’

പാലാ: താൻ ബി.ജെ.പിയിലേക്ക് പോകുന്നു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ഒരു കാരണവശാലും ബി.ജെ.പിയിൽ ചേരില്ലെന്നും മാണി സി കാപ്പൻ എം.എൽ.എ പറഞ്ഞു. അദ്ദേഹം ബി.ജെ.പിയിലേക്ക് പോകുന്നു എന്ന അഭ്യൂഹങ്ങളെല്ലാം തെറ്റാണ്. രാഷ്ട്രപതി ദ്രൗപദി മുർമുവിന് വോട്ട് ചെയ്തിട്ടില്ല. അങ്ങനെ ചെയ്താൽ,…

എല്ലാ വീടുകളിലും പൈപ്പ് വഴി കുടിവെള്ളം; നേട്ടവുമായി ബുർഹാൻപൂർ

മധ്യപ്രദേശ്: എല്ലാ വീടുകളിലും പൈപ്പ് വഴി കുടിവെള്ളം എത്തിച്ച രാജ്യത്തെ ആദ്യ ജില്ലയായി മധ്യപ്രദേശിലെ ബുർഹാൻപൂർ മാറി. 2019ൽ കേന്ദ്ര സർക്കാർ ജൽ ജീവൻ മിഷൻ ആരംഭിച്ചപ്പോൾ ജില്ലയിലെ 37,000 കുടുംബങ്ങൾക്ക് മാത്രമാണ് പൈപ്പ് വെള്ളം ലഭ്യമായിരുന്നത്. 34 മാസത്തിന് ശേഷം…

താൻ ഒരു ഗൂഡാലോചനയുടെ ഇരയാണെന്ന് പാര്‍ത്ഥ ചാറ്റര്‍ജി

കൊല്‍ക്കത്ത: സ്കൂൾ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് ശേഷം ആദ്യമായി മുൻ മന്ത്രി പാർത്ഥ ചാറ്റർജി പ്രതികരിച്ചു. ഗൂഡാലോചനയുടെ ഇരയാണ് താനെന്ന് പാർത്ഥ ചാറ്റർജി പറഞ്ഞു. നിലവിൽ ഇഡിയുടെ കസ്റ്റഡിയിലുള്ള പാർത്ഥ ചാറ്റർജിയെ വൈദ്യ പരിശോധനയ്ക്കായി ജോക്കയിലെ ഇഎസ്ഐ ആശുപത്രിയിലേക്ക് കൊണ്ടുപോയി.…

കോമണ്‍വെല്‍ത്ത് ഗെയിംസ്: ടേബിള്‍ ടെന്നീസിൽ ഇന്ത്യയ്ക്ക് വിജയം

ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസിലെ ടേബിൾ ടെന്നീസ് വനിതാ വിഭാഗത്തിൽ ഇന്ത്യ വിജയിച്ചു. ആദ്യ റൗണ്ടിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു. ഗ്രൂപ്പ് രണ്ടിലെ ആദ്യ മൂന്ന് മത്സരങ്ങളും ഇന്ത്യ ഏകപക്ഷീയമായാണ് ജയിച്ചത്. മനിക ബത്ര, ദിയ ചിത്തലെ, റീത്ത് ടെന്നീസണ്‍, ശ്രീജ അകുല…