Tag: National

രാമചന്ദ്ര ഗുഹയുടെ ഗാന്ധി പുസ്തകങ്ങള്‍ വെബ്‌ സീരീസാകുന്നു

മഹാത്മാഗാന്ധിയെക്കുറിച്ചുള്ള ഒരു വെബ് സീരീസ് വരുന്നു. ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹയുടെ ‘ഗാന്ധി ബിഫോർ ഇന്ത്യ’, ‘ഗാന്ധി ദി ഇയേര്‍സ് ദാറ്റ് ചെയ്ഞ്ച്ഡ് ദി വേള്‍ഡ് ‘ എന്നീ പുസ്തകങ്ങളെ ആസ്പദമാക്കിയാണ് പരമ്പര. അപ്ലോസ് എന്‍റർടെയ്ൻമെന്‍റിനായി ഹൻസൽ മേത്തയാണ് ‘ഗാന്ധി’ സംവിധാനം…

പിന്നാക്കവിഭാഗങ്ങളിലെ കുട്ടികള്‍ക്ക് സ്വകാര്യസ്‌കൂളില്‍ സംവരണം നല്‍കണമെന്ന് ബാലാവകാശ കമ്മിഷന്‍

ന്യൂഡല്‍ഹി: സ്വകാര്യ സ്കൂളുകളിൽ പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സംവരണം നൽകണമെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ കേരളത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽപ്പെട്ട (ഇഡബ്ല്യുഎസ്) കുട്ടികൾക്കും ഇവിടെ പ്രവേശനത്തിന് അർഹതയുണ്ട്.…

ബീഹാറിൽ 100ൽ 151 മാർക്ക് നേടി ബിരുദ വിദ്യാർഥി

ബീഹാർ: ബീഹാറിലെ ഒരു ബിരുദ വിദ്യാർത്ഥിക്ക് 100 ൽ ലഭിച്ചത് 151 മാർക്ക്. ദർഭംഗ ജില്ലയിലെ ലളിത് നാരായൺ മിഥില സർവകലാശാലയിലെ ബിഎ വിദ്യാർത്ഥിയാണ് പൊളിറ്റിക്കൽ സയൻസ് പരീക്ഷയിൽ പരമാവധി മാർക്കിനേക്കാൾ 51 മാർക്ക് കൂടുതൽ നേടിയത്. യൂണിവേഴ്സിറ്റിയിലെ മറ്റൊരു വിദ്യാർത്ഥിക്ക്…

വധഭീഷണി; സൽമാൻ ഖാന് തോക്കിന് ലൈസൻസ് ലഭിച്ചു

മുംബൈ: നടൻ സൽമാൻ ഖാന് തോക്ക് ഉപയോഗിക്കാൻ ലൈസൻസ് ലഭിച്ചു. മുംബൈ പൊലീസാണ് സൂപ്പർ സ്റ്റാറിന് തോക്ക് ലൈസൻസ് നൽകിയത്. അജ്ഞാതരുടെ വധഭീഷണിയെ തുടർന്ന് ജൂലൈ 22നാണ് സൽമാൻ പോലീസ് കമ്മീഷണർ വിവേക് ഫൻസാൽക്കറെ കണ്ട് ലൈസൻസിന് അപേക്ഷ നൽകിയത്. സൽമാന്‍റെ…

രാജ്യത്ത് വാണിജ്യ സിലിണ്ടറിൻ്റെ വില കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു. സിലിണ്ടറിന് 36 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയിലെ വാണിജ്യ സിലിണ്ടറിന്‍റെ പുതുക്കിയ വില 1991 രൂപയായി കുറഞ്ഞു. ഡൽഹിയിൽ 1976.50 രൂപയും മുംബൈയിൽ ഇത് 1936.50 രൂപയുമാണ്. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിലയിൽ…

മംഗളൂരു ഫാസിൽ വധക്കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും

മംഗളൂരു: മംഗളൂരു സൂറത്ത്കലിലെ ഫാസിൽ വധക്കേസിൽ കൂടുതൽ അറസ്റ്റുകൾ ഇന്ന് ഉണ്ടായേക്കും. കേസിൽ നിലവിൽ അറസ്റ്റിലായ മംഗളൂരു സ്വദേശിയിൽ നിന്നാണ് കൊലപാതക സംഘത്തിലെ മറ്റ് നാല് പേരെക്കുറിച്ച് വിവരം ലഭിച്ചതെന്നാണ് സൂചന. അതേസമയം, യുവമോർച്ച നേതാവ് പ്രവീണിന്‍റെ കൊലപാതകത്തിൽ എൻഐഎ പ്രാഥമിക…

ഗാന്ധിജിയെ ഗുസ്തിക്കാരനാക്കിയ വീഡിയോ ഗെയിം നിരോധിക്കണമെന്ന് ആവശ്യം

മഹാത്മാ ഗാന്ധിയെ ഗുസ്തിക്കാരനായി ചിത്രീകരിക്കുന്ന ലൈവ് സ്ട്രീം വീഡിയോ ഗെയിം വിവാദമാകുന്നു. വേൾഡ് റെസ്ലിംഗ് എന്‍റർടെയ്ൻമെന്‍റ് (ഡബ്ല്യുഡബ്ല്യുഇ) ചാമ്പ്യൻഷിപ്പിലെ നിലവിലെ ലോക ചാമ്പ്യൻ റോമൻ റെയിൻസുമായി ഗാന്ധിജി മത്സരിക്കുന്ന രീതിയിലാണിത്. ഗോദയ്ക്കു മുകളില്‍ ഉയരത്തില്‍ കെട്ടിയിട്ടിരിക്കുന്ന പെട്ടി എടുക്കുന്നതിനുള്ള ലാഡര്‍ മാച്ച്…

ചെസ് ഒളിമ്പ്യാഡിന്റെ നാലാം റൗണ്ട് മത്സരങ്ങൾ ഇന്ന്

മഹാബലിപുരം: ചെസ്സ് ഒളിമ്പ്യാഡിന്‍റെ നാലാം റൗണ്ട് ഇന്ന് തമിഴ്നാട്ടിലെ മഹാബലിപുരത്ത് നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതലാണ് മത്സരങ്ങൾ നടക്കുക. ഇന്ത്യയിലെ ആറ് ടീമുകളും ഇന്ന് കളിക്കും. ഓപ്പൺ വിഭാഗത്തിൽ ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നിവരാണ് എതിരാളികള്‍. ഹംഗറി, എസ്റ്റോണിയ, ജോർജിയ…

‘ഒരു നാള്‍ ഇന്ത്യയിലും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആളുകള്‍ ഇരച്ചുകയറും’

ഇന്ത്യയും ശ്രീലങ്കയും തമ്മിൽ സമാനതകളുണ്ടെന്ന് ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. ശ്രീലങ്കയിൽ കാണുന്നതുപോലെ ഒരു ദിവസം ഇന്ത്യൻ പ്രധാനമന്ത്രിയുടെ വസതിയിൽ പ്രതിഷേധ സൂചകമായി ആളുകൾ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും ഒവൈസി പറഞ്ഞു. പാർലമെന്‍ററി ജനാധിപത്യത്തിലുള്ള വിശ്വാസം ജനങ്ങൾക്ക്…

അഭിമാന നേട്ടം; ഇന്ത്യയ്ക്കായി മൂന്നാം സ്വര്‍ണം നേടി അചിന്ത ഷിയോളി

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ മൂന്നാം സ്വർണം നേടി. ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ അചിന്ത ഷിയോളിയാണ് സ്വർണം നേടിയത്. 73 കിലോഗ്രാം വിഭാഗത്തിൽ ഗെയിംസ് റെക്കോർഡോടെയാണ് അചിന്ത സ്വർണം നേടിയത്. കോമൺവെൽത്ത് ഗെയിംസിൽ പുരുഷൻമാരുടെ 67 കിലോഗ്രാം ഭാരോദ്വഹനത്തിൽ ജെറമി ലാല്‍റിന്നുങ്കയാണ് ഇന്ത്യയുടെ രണ്ടാം…