Tag: National

പെൻസിലിന് വില കൂടുന്നു; നരേന്ദ്ര മോദിക്ക് കത്തെഴുതി 6 വയസ്സുകാരി

ന്യൂഡൽഹി: വിലക്കയറ്റത്തിന്‍റെ ബുദ്ധിമുട്ടുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ച് ആറ് വയസുകാരി. പെൻസിലുകളുടെയും നൂഡിൽസിന്‍റെയും വില വർധിച്ചത് പരാമർശിച്ചുകൊണ്ടാണ് കത്ത് എഴുതിയിരിക്കുന്നത്. തന്നെ ബാധിക്കുന്ന വിഷയമാണ് കുട്ടി കത്തിൽ പരാമർശിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉത്തർ പ്രദേശിലെ കനൗജ് ജില്ലയിലെ…

മിസ്സിസ് ഇന്ത്യ വേൾഡ് ഫൈനലിൽ ആലപ്പുഴക്കാരി ഷെറിൻ

ചേര്‍ത്തല: ചേർത്തല വഴി കേരളത്തിലേക്ക് ഒരു സന്തോഷ വാർത്ത വന്നെത്തിയിരിക്കുന്നു. മിസ്സിസ് ഇന്ത്യ വേള്‍ഡ് ഫൈനലില്‍ മിസ്സിസ് ബ്യൂട്ടി വിത്ത് ബ്രെയിന്‍ കിരീടം ഒരു ചേര്‍ത്തലക്കാരി സ്വന്തമാക്കിയിരിക്കുകയാണ്. ചേർത്തല സ്വദേശി ഷെറിൻ മുഹമ്മദ് ഷിബിൻ ആണ് കിരീടം നേടിയത്. കഴിഞ്ഞ ദിവസം…

ഗുജറാത്തില്‍ പശുക്കളില്‍ വ്യാപക എല്‍എസ്ഡി വൈറസ് രോഗം

രാജ്‌കോട്ട്: ഗുജറാത്തിൽ പശുക്കളിൽ ലംപി സ്കിൻ ഡിസീസ് അഥവാ എൽഎസ്ഡി വൈറസിന്‍റെ വ്യാപനം ശക്തം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് പശുക്കൾ ഇതിനകം ചത്തൊടുങ്ങി. പശുക്കളുടെ അഴുകിയ ജഡങ്ങളുടെ ദുർഗന്ധം കാരണം ഗ്രാമവാസികൾ വളരെയധികം ദുരിതത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചത്ത…

ജിഎസ്ടി വരുമാനത്തിൽ ജൂലൈയിൽ 28% വർദ്ധന; മൊത്തം 1.49 ലക്ഷം കോടി രൂപ

മുംബൈ: രാജ്യത്ത് ജിഎസ്ടി വരുമാനത്തിൽ കുതിച്ചുചാട്ടം. തുടർച്ചയായ അഞ്ചാം മാസവും വരുമാനം 1.4 ലക്ഷം കോടി രൂപ കടന്നു. ജൂലൈയിൽ 1.49 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 28 ശതമാനം വർദ്ധനവാണിത്. 2022 ഏപ്രിലിലെ…

രാജ്യത്തെ മങ്കിപോക്സ് വൈറസ് സാഹചര്യം നിരീക്ഷിക്കാൻ കേന്ദ്രം ടാസ്ക് ഫോഴ്സ് രൂപീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഉയർന്നുവരുന്ന മങ്കിപോക്സ് സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും രോഗവ്യാപനത്തെ ചെറുക്കുന്നതിനുള്ള പ്രതികരണ സംരംഭങ്ങൾ തീരുമാനിക്കുന്നതിനും ഒരു ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ തിങ്കളാഴ്ച അറിയിച്ചു. രാജ്യത്ത് രോഗനിർണയ സൗകര്യങ്ങളുടെ വിപുലീകരണത്തിൽ സർക്കാരിന് മാർഗനിർദേശം നൽകുമെന്നും രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന…

സഹോദരിക്ക് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ സമ്മാനിക്കാൻ മോഷണം നടത്തി യുവാവ്

ന്യൂഡല്‍ഹി: സഹോദരിക്ക് ഇലക്ട്രിക് സ്കൂട്ടർ സമ്മാനിക്കാനാണ് മോഷണം നടത്തിയതെന്ന് യുവാവിന്റെ മൊഴി. വിവിധ മോഷണക്കേസുകളുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത രോഹിണി സ്വദേശി തരുൺ (21) ആണ് മോഷണത്തിന് പിന്നിലെ കാരണം പൊലീസിനോട് പറഞ്ഞത്. അതേസമയം, ഇയാളുടെ അറസ്റ്റോടെ ആറ്…

സംസ്ഥാനങ്ങളോട് വൈദ്യുതി കുടിശ്ശിക വേഗം തീർക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ വൈദ്യുതി വിതരണ കമ്പനികൾക്കും വൈദ്യുതി ഉൽപ്പാദന കമ്പനികൾക്കും സംസ്ഥാനങ്ങൾ നൽകാനുള്ള പണം എത്രയും വേഗം തീർക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരുകളോട് ആവശ്യപ്പെട്ടു. മാസങ്ങളായി കുടിശ്ശിക വരുത്തുന്നത് ഈ സ്ഥാപനങ്ങളുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളും…

കൃത്യസമയത്ത് ജോലിയില്‍ പ്രവേശിച്ചില്ല;35 പേരുടെ നിയമനം റദ്ദാക്കി സി.ബി.എസ്.ഇ

ന്യൂഡല്‍ഹി: ജൂനിയർ അസിസ്റ്റന്‍റ് തസ്തികയിലേക്കുള്ള 35 ഉദ്യോഗാർത്ഥികളുടെ താൽക്കാലിക നിയമനം സിബിഎസ്ഇ റദ്ദാക്കി. ഈ തസ്തികയ്ക്ക് അർഹരായ എല്ലാവരുടെയും പട്ടിക ബോർഡ് പ്രസിദ്ധീകരിച്ചിരുന്നു. അതിനുശേഷം, ജോലിയ്ക്ക് പ്രവേശിക്കേണ്ട സ്ഥലവും തീയതിയും കാണിച്ച് എല്ലാവർക്കും കത്തെഴുതിയിരുന്നു. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ ജോലിക്ക് ഹാജരാകാത്ത…

സോണിയ ഗാന്ധിയെ അവഹേളിച്ച നടപടിയിൽ സ്പീക്കർ നിലപാട് വ്യക്തമാക്കണം; കൊടിക്കുന്നിൽ സുരേഷ്

ന്യൂഡല്‍ഹി: സ്മൃതി ഇറാനി സോണിയാ ഗാന്ധിയെ അപമാനിച്ച സംഭവത്തിൽ സ്പീക്കർ നിലപാട് വ്യക്തമാക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ്. ഈ വിഷയങ്ങളിൽ സ്പീക്കറുടെയും സർക്കാരിന്റെയും നിലപാട് അറിഞ്ഞ ശേഷം മാത്രമേ ചർച്ചകളിൽ സഹകരിക്കണമോ എന്ന് കോൺഗ്രസ് തീരുമാനിക്കൂവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് അധീർ…

കള്ളക്കുറിച്ചിയില്‍ സ്‌കൂള്‍ അടിച്ചുതകര്‍ത്തവരും ബസുകള്‍ കത്തിച്ചവരും അറസ്റ്റിൽ

ചെന്നൈ: വിദ്യാര്‍ഥിനിയെ ഹോസ്റ്റലിന് സമീപം മരിച്ചനിലയില്‍ കണ്ടതിനെ തുടര്‍ന്ന് കള്ളക്കുറിച്ചിയില്‍ സ്വകാര്യ സ്‌കൂളിനുനേരെ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 322 പേരെ അറസ്റ്റ് ചെയ്തു. സ്കൂൾ കെട്ടിടം തകർക്കുകയും സ്കൂൾ ബസിന് തീയിടുകയും ചെയ്തവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ആക്രമണത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കുകയാണെന്ന്…