Tag: National

എന്‍ടിആറിന്റെ മകൾ ഉമാ മഹേശ്വരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ഹൈദരാബൈദ്: തെലുങ്ക് സൂപ്പർ സ്റ്റാറും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻടി രാമറാവുവിന്‍റെ മകൾ ഉമാ മഹേശ്വരിയെ ഡൽഹിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എൻടിആറിന്‍റെ 12 മക്കളിൽ ഇളയവളാണ് ഉമ. ശ്വാസകോശ…

‘ഇ.ഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ’

റായ്‌പൂർ: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ കേന്ദ്ര ഏജൻസികൾക്കെതിരെ ആഞ്ഞടിച്ചു. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) രാജ്യത്ത് രാഷ്ട്രീയ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുകയാണെന്നും പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും ബാഗൽ പറഞ്ഞു. ശിവസേന എംപി സഞ്ജയ് റാവത്തിനെ ഇഡി അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട…

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോ; സുശീലാ ദേവി ഫൈനലില്‍

ബര്‍മിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ജൂഡോ 48 കിലോഗ്രാം വിഭാഗത്തിൽ, ഇന്ത്യയുടെ സുശീല ദേവി ഫൈനലിൽ പ്രവേശിച്ചു. സെമിഫൈനലിൽ മൗറീഷ്യസിന്റെ പ്രിസില്ല മൊറാൻഡിനെ പരാജയപ്പെടുത്തിയാണ് സുശീല ദേവി ഫൈനൽ യോഗ്യത നേടിയത്. ഫൈനലിൽ തോറ്റാലും ഇന്ത്യക്ക് വെള്ളി മെഡൽ ലഭിക്കും.…

കോമണ്‍വെല്‍ത്ത് ഗെയിംസ്: ലോണ്‍ ബോളില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലിൽ

ബര്‍മിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ ലോൺബോൾ ടീം ചരിത്രം സൃഷ്ടിച്ചു. ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ വനിതാ ലോൺബോൾ ടീം കോമൺവെൽത്ത് ഗെയിംസിന്‍റെ ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ ന്യൂസിലൻഡിനെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ കടന്നത്. മത്സരം 16-13 എന്ന സ്കോറിനാണ് ഇന്ത്യ…

ഓൺലൈൻ ഗെയിമുകൾ നിരോധിച്ച് ഓർഡിനൻസ് പാസാക്കുമെന്ന് തമിഴ്നാട്

തമിഴ്‌നാട്: ഓൺലൈൻ ഗെയിമുകൾ നിരോധിക്കാൻ ഓർഡിനൻസ് പുറപ്പെടുവിക്കാൻ തമിഴ്നാട് സർക്കാർ ഒരുങ്ങുന്നു. വാതുവെപ്പും ചൂതാട്ടവും ഉൾപ്പെടുന്ന ഓൺലൈൻ ഗെയിമുകൾ നിരോധിക്കാനും അവയ്ക്കായി ചെലവഴിക്കുന്ന സമയവും പണവും പരിമിതപ്പെടുത്തി ആസക്തിയുള്ള ഗെയിമുകൾ നിയന്ത്രിക്കാനും തമിഴ്നാട് സർക്കാർ ഉടൻ ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഒരുങ്ങുകയാണ്.

മധ്യപ്രദേശിലെ ആശുപത്രിയിൽ തീപിടിത്തം

ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂരിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 10 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. അഗ്നിശമന സേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ അടുത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്ന പ്രക്രിയയും പുരോഗമിക്കുകയാണ്.

ജെറ്റ് ഇന്ധന വില 12% കുറഞ്ഞു; വിമാന ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകും

മുംബൈ: എയർ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വിലയിൽ 12 ശതമാനം കുറവുണ്ടായ സാഹചര്യത്തിൽ വിമാനയാത്രാ ചെലവ് കുറയും. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞതിനെ തുടർന്നാണ് ജെറ്റ് ഇന്ധന വില കുറഞ്ഞത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വിജ്ഞാപന പ്രകാരം ഡൽഹിയിൽ ഏവിയേഷൻ ടർബൈൻ…

രമ്യ ഹരിദാസ് ഉൾപ്പെടെ 4 എംപിമാരുടെ സസ്പെൻഷൻ പിൻവലിച്ചു

ന്യൂഡൽഹി: പ്ലക്കാർഡുകളുമേന്തി ലോക്സഭയിൽ പ്രതിഷേധിച്ച നാല് പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷൻ സ്പീക്കർ ഓം ബിർല പിൻവലിച്ചു. സഭയിൽ വീണ്ടും പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും സ്പീക്കർ പറഞ്ഞു. ടിഎൻ പ്രതാപൻ, രമ്യ ഹരിദാസ്, ജ്യോതിമണി, മാണിക്യം ടാഗോർ എന്നിവരെയാണ്…

‘തോക്കെടുക്കുന്നവരെ തോക്കുകൊണ്ടുതന്നെ നേരിടണം; പാക്കിസ്ഥാൻ ശത്രുവോ മിത്രമോ?’

കൊച്ചി : തോക്കെടുക്കുന്നവരെ തോക്കുപയോഗിച്ച് നേരിടണമെന്ന് തമിഴ്നാട് ഗവർണർ ഡോ. ആർ.എൻ.രവി പറഞ്ഞു. കശ്മീരിലെ അക്രമസംഭവങ്ങളെ കുറിച്ച് പരാമർശിക്കുകയായിരുന്നു അദ്ദേഹം. ‘ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കില്ല. അത് പരുഷമായി തോന്നുമെങ്കിലും, തോക്ക് ഉപയോഗിക്കുന്നവരെ തോക്ക് ഉപയോഗിച്ച് നേരിടണം. രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരെ സംസാരിക്കുന്ന…

5ജി സ്പെക്ട്രം ലേലം അവസാനിച്ചു; മൂല്യം 1.5 ലക്ഷം കോടി

ന്യൂഡൽഹി: ഇന്ത്യയിലെ 5ജി സ്പെക്ട്രം ലേലം അവസാനിച്ചു. തിങ്കളാഴ്ച നടന്ന ലേലത്തിനൊടുവിൽ ഒന്നര ലക്ഷം കോടി രൂപയുടെ സ്പെക്ട്രമാണ് വിറ്റുപോയത്. ഏഴ് ദിവസം നീണ്ട കാലയളവിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ സ്പെക്ട്രം ലേലമായിരുന്നു ഇത്. വിൽപ്പനയുടെ താൽക്കാലിക കണക്ക് 1,50,173…