Tag: National news

മതനിന്ദ പരാമർശത്തിൽ നൂപുർ ശർമയെ പിന്തുണച്ച് ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂര്‍

ന്യൂദല്‍ഹി: പ്രവാചകനെതിരായ മതനിന്ദ പരാമർശത്തിൽ ബിജെപി വക്താവ് നൂപുർ ശർമയെ പിന്തുണച്ച് ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂര്‍ രംഗത്തെത്തി. സത്യം പറയുന്നത് കലാപമാണെങ്കിൽ ഞാനും ഒരു കലാപകാരിയാണെന്ന് താക്കൂർ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു താക്കൂറിന്റെ പ്രതികരണം. സത്യം പറയുമ്പോൾ ന്യൂനപക്ഷങ്ങൾ ആയുധമെടുക്കുമെന്നും,…

പെഗസസിനെ ബ്ലാക്ക്‌ലിസ്റ്റില്‍ നിന്ന് നീക്കണമെന്ന് ഇസ്രയേൽ

വാഷിംഗ്ടണ്‍ ഡി. സി: ചാരസോഫ്റ്റ്‌വെയറായ പെഗാസസ് യുഎസ് കരിമ്പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന് മേൽ സമ്മർദ്ദം ചെലുത്തി ഇസ്രായേൽ. നിർമാതാക്കളായ എൻഎസ്ഒ ഗ്രൂപ്പിനെ കരിമ്പട്ടികയിൽ നിന്ന് പുറത്താക്കണമെന്നാണ് ഇസ്രായേൽ ആവശ്യപ്പെടുന്നത്. കമ്പനിയുടെ പ്രവർത്തനങ്ങൾ യുഎസ് വിദേശനയത്തിനും…

ബി.ജെ.പി രാജ്യത്തിന്റെ സാമൂഹിക സൗഹാർദ്ദം ഇല്ലാതാക്കിയെന്ന് ശിവസേന

ന്യൂദല്‍ഹി: ബി.ജെ.പി രാജ്യത്തിന്റെ സാമൂഹിക സൗഹാർദ്ദം ഇല്ലാതാക്കിയെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് ആരോപിച്ചു. രാജ്യത്തിനോ ജനങ്ങൾക്കോ എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ബി.ജെ.പിക്കായിരിക്കുമെന്നും റാവത്ത് പറഞ്ഞു. “രാജ്യത്തെ എല്ലാം സമാധാനപരമായി മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ ഇരു മതങ്ങളും തമ്മിൽ…

മാധ്യമപ്രവര്‍ത്തക സബ നഖ്‌വിക്കെതിരെ കേസെടുത്ത് ദല്‍ഹി പൊലീസ്

ന്യൂദല്‍ഹി: മാധ്യമപ്രവർത്തക സബ നഖ്‌വിക്കെതിരെ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ഡൽഹി പൊലീസിൻറെ സ്പെഷ്യൽ സെൽ സബയ്ക്കെതിരെ കേസെടുത്തത്. ഉത്തർപ്രദേശിലെ വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന സംഘപരിവാറിൻറെ പ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി…

നൂപുർ ശര്‍മയെ അനുകൂലിച്ചതിന് പിന്നാലെ വധഭീഷണികൾ: ഡച്ച് പാര്‍ലമെന്റ് അംഗം

ന്യൂദല്‍ഹി: പ്രവാചകനെതിരായ വിദ്വേഷ പ്രസംഗത്തിൽ, നൂപുർ ശർമയെ പിന്തുണച്ച് രംഗത്തെത്തിയതിന് പിന്നാലെ, തനിക്ക് മുസ്ലീങ്ങളിൽ നിന്ന് വധഭീഷണിയുണ്ടെന്ന് തീവ്ര വലതുപക്ഷ നേതാവും പ്രതിനിധി സഭാംഗവുമായ ഗീര്‍ട്ട് വില്‍ഡേഴ്‌സ്. പ്രവാചകന്റെ ജീവിത യാഥാർത്ഥ്യം തുറന്നുകാട്ടിയ നൂപുർ ശർമയെ പിന്തുണച്ചതിന് നിരവധി മുസ്ലിങ്ങളിൽ നിന്ന്…

‘പ്രധാനമന്ത്രി രാജ്യത്തെ മുസ്‌ലിങ്ങളെ കേള്‍ക്കില്ല’; പ്രവാചക നിന്ദയില്‍ ഒവൈസി

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്ലിം രാജ്യങ്ങളെ മുഖവിലയ്ക്കെടുക്കുമെന്നും എന്നാൽ സ്വന്തം രാജ്യത്തെ മുസ്ലീങ്ങളെ കേൾക്കില്ലെന്നും എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി. പ്രവാചകനെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് ബിജെപി വക്താവിനെതിരെ മുസ്ലീം രാജ്യങ്ങൾ ശബ്ദമുയർത്തിയപ്പോഴാണ് ബിജെപി നടപടി സ്വീകരിച്ചത്. രാജ്യത്തെ മുസ്ലീങ്ങൾ…

ഗ്യാന്‍വാപി കേസ്; ജഡ്ജിക്ക് ഭീഷണിക്കത്ത് ലഭിച്ചെന്ന് പരാതി

വാരണാസി: ഗ്യാന്‍വാപി കേസിൽ വാരണാസി ജില്ലാ ജഡ്ജിക്ക് ഭീഷണിക്കത്ത് ലഭിച്ചു. വാരണാസി ജില്ലാ ജഡ്ജി രവി കുമാർ ദിവാകറിനാണ് ഭീഷണിക്കത്ത് ലഭിച്ചത്. ഇസ്ലാമിക് അഗാസ് മൂവ്മെന്റിലെ കാഷിഫ് അഹമ്മദ് സിദ്ദിഖിയാണ് കത്തയച്ചതെന്നാണ് റിപ്പോർട്ട്. “ഇന്നത്തെ വിഭജിക്കപ്പെട്ട ഇന്ത്യയിൽ, നിയമവ്യവസ്ഥ പോലും കാവി…

പ്രവാചക നിന്ദയില്‍ പ്രതികരിച്ച് യു.എന്‍

ന്യൂയോര്‍ക്ക്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ അതൃപ്തി പ്രകടിപ്പിച്ച് യുഎൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസിൻറെ വക്താവ് സ്റ്റീഫൻ ഡുജാറിക്.

ജനങ്ങള്‍ക്ക് തലകുനിക്കേണ്ടി വന്നിട്ടില്ല; മോദിയുടെ പഴയ പ്രസ്താവന ചർച്ചയാകുന്നു

ന്യൂദല്‍ഹി: രാജ്യത്തെ ജനങ്ങൾക്ക് നാണക്കേട് കൊണ്ട് തലകുനിക്കേണ്ടി വന്നില്ല എന്ന മോദിയുടെ പ്രസ്താവന സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. പ്രവാചകനെതിരായ വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ ലോകം ഇന്ത്യക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ മുൻ പ്രസ്താവനകളെ ഉദ്ധരിച്ച് സോഷ്യൽ മീഡിയ ഔട്ട്ലെറ്റുകൾ രംഗത്തെത്തിയത്.

“ബിജെപി ഭരണത്തിന് കീഴിൽ രാജ്യം നീങ്ങുന്നത് ആഭ്യന്തര യുദ്ധത്തിലേക്ക്”

ന്യൂദല്‍ഹി: ബിജെപി ഭരണത്തിന് കീഴിൽ രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. സമ്പൂർണ ക്രാന്തി ദിവസ് പരിപാടികൾ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.