Tag: National news

ടീസ്ത സെതല്‍വാദും ശ്രീകുമാറും റിമാന്‍ഡില്‍; 14 ദിവസത്തേക്കാണ് റിമാൻഡ്

ന്യൂദല്‍ഹി: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദ്, ഗുജറാത്ത് മുൻ ഡിജിപി ആർ ബി ശ്രീകുമാർ എന്നിവരെ റിമാൻഡ് ചെയ്തു. ഇവരെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡില്‍ വിട്ടത്. ആറ് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ശനിയാഴ്ചയാണ് ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ…

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ജാമ്യം നിഷേധിച്ച് കോടതി

ന്യൂദല്‍ഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി. സുബൈറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനും കോടതി ഉത്തരവിട്ടു. 2018 ൽ പോസ്റ്റ് ചെയ്ത ട്വീറ്റുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ ഉത്തരവ്. ശനിയാഴ്ചയാണ് സുബൈറിനെ ഡൽഹി…

ജാതി സെന്‍സസില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി പ്രക്ഷോഭം നടത്തി ആദിവാസികൾ

ന്യൂദല്‍ഹി: മതം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസികൾ പ്രതിഷേധിക്കുന്നു. തങ്ങളുടെ മതം ‘സർണ’ ആണെന്നും അത് അംഗീകരിക്കണമെന്നും വരാനിരിക്കുന്ന സെൻസസിൽ തങ്ങളെ ഉൾപ്പെടുത്തണമെന്നുമാണ് ഇവരുടെ ആവശ്യം. ജാർഖണ്ഡ്, ഒഡീഷ, അസം എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ആദിവാസികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. ഈ വിഷയവുമായി ബന്ധപ്പെട്ട്…

ഉദയ്പൂര്‍ കൊലപാതകികള്‍ക്ക് ബി.ജെ.പി ബന്ധമെന്ന് റിപ്പോർട്ട്

ഉദയ്പൂര്‍: ഉദയ്പൂർ വധക്കേസിലെ പ്രതികളിലൊരാളായ റിയാസ് അട്ടാരിക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവന്നു. ഇന്ത്യാ ടുഡേയാണ് വാർത്ത പുറത്തുവിട്ടത്. കൊലപാതകത്തിന് വളരെ മുമ്പുതന്നെ ഇരുവരും ബി.ജെ.പിയിൽ പ്രവർത്തിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. കനയ്യലാലിനെ വധിച്ച വീഡിയോയിൽ പ്രവാചകന്റെ നിന്ദയ്ക്കുള്ള ശിക്ഷയാണിതെന്ന്…

‘കോണ്‍ഗ്രസ് ഭരിച്ച സമയം രഥയാത്രയില്‍ കലാപമുണ്ടാകുമെന്ന് ജനങ്ങള്‍ ഭയന്നിരുന്നു’

ഗാന്ധിനഗര്‍: രഥയാത്രാ ആഘോഷങ്ങൾ പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. ഗുജറാത്തിലെ കോൺഗ്രസ് ഭരണകാലത്ത് രഥയാത്ര നടത്തുമ്പോള്‍ കലാപമുണ്ടാകുമെന്ന് ജനങ്ങൾ ഭയപ്പെട്ടിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. കോൺഗ്രസ് ഭരണകാലത്ത് രഥയാത്ര നടക്കുമ്പോൾ കലാപമുണ്ടാകുമെന്ന് ജനങ്ങൾ ഭയപ്പെട്ടിരുന്നു. ആ…

രാജ്യത്ത് ഭയപ്പെടേണ്ട കാര്യങ്ങളുണ്ടെന്ന് അമര്‍ത്യാ സെന്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഭയപ്പെടേണ്ട കാര്യങ്ങളുണ്ടെന്ന് നൊബേൽ സമ്മാന ജേതാവ് അമർത്യാ സെൻ. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ ആശങ്കയുണ്ടെന്നും ഐക്യത്തിനായി മനുഷ്യർ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിൽ വിവേചനം പാടില്ലെന്നും സെൻ പറഞ്ഞു. “എനിക്ക് എന്തെങ്കിലും ഭയമുണ്ടോ എന്ന് ചോദിച്ചാൽ…

‘ഓപ്പറേഷന്‍ താമര’ മഹാരാഷ്ട്രയിലും ലക്ഷ്യം കണ്ടു

മുംബൈ: കർണാടകയിലും പുതുച്ചേരിയിലും പച്ചക്കൊടി കാട്ടിയ ‘ഓപ്പറേഷൻ താമര’ എന്ന ബി.ജെ.പി നാടകം മഹാരാഷ്ട്രയിലും വിജയിച്ചു. ബി.ജെ.പിയെ ശക്തമായി പ്രതിരോധിച്ച് 2019 ൽ അധികാരത്തിൽ വന്ന ഉദ്ധവ് താക്കറെ സർക്കാർ രണ്ടര വർഷത്തിന് ശേഷമാണ് ബി.ജെ.പിയുടെ മറ്റൊരു രാഷ്ട്രീയ നാടകം കാരണം…

ടീസ്ത സെതല്‍വാദിന്റെ അറസ്റ്റ്; യു.എന്നിനെതിരെ ഇന്ത്യ

ന്യൂദല്‍ഹി: ടീസ്ത സെതല്‍വാദിന്റെ അറസ്റ്റില്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിനെതിരെ ഇന്ത്യ.യു.എന്നിന്റെ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവാത്തതാണെന്നും ഇന്ത്യയുടെ നിയമവ്യവസ്ഥയില്‍ യു.എന്‍ ഇടപെടേണ്ടന്നും ഇന്ത്യ പറഞ്ഞു. ടീസ്റ്റ സെതൽവാദിനും മറ്റ് രണ്ട് പേർക്കുമെതിരായ നിയമനടപടിയുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് പങ്കുവച്ച കുറിപ്പ് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.…

ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കണമെന്നാണ് മോദിയുടെ ലക്ഷ്യം: ആര്‍.ബി.ശ്രീകുമാര്‍

ന്യൂദല്‍ഹി: ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുകയാണ് മോദിയുടെ ലക്ഷ്യമെന്ന് ഗുജറാത്ത് മുൻ ഡിജിപി ആർ ബി ശ്രീകുമാർ. ലക്ഷ്യം എന്താണെന്നും അത് എങ്ങനെ നേടാമെന്നും അദ്ദേഹത്തിന് വ്യക്തമായി അറിയാമെന്നും ആർ ബി ശ്രീകുമാർ പറഞ്ഞു. അറസ്റ്റിന് മുമ്പ് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.…

കരസേനയിലും അഗ്നിപഥ് പ്രകാരമുള്ള റിക്രൂട്ട്‌മെന്റിന് ഒരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: അഗ്നീപഥിന് കീഴിൽ കരസേനയിലും റിക്രൂട്ട്മെന്റ് നടത്താനൊരുങ്ങി കേന്ദ്രം. ഇത് സംബന്ധിച്ച വിജ്ഞാപനം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. ആറ് തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുക. വിജ്ഞാപനം അനുസരിച്ച് 17.5 നും 23 നും ഇടയിൽ പ്രായമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. പദ്ധതിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ…