Tag: NASA

2030ഓടെ മനുഷ്യന് ചന്ദ്രനിൽ ജീവിക്കാനും ജോലി ചെയ്യാനും കഴിയുമെന്ന് നാസ

2030ന് മുമ്പ് മനുഷ്യർക്ക് ചന്ദ്രനിൽ സജീവമായി പ്രവർത്തിക്കാൻ കഴിയുമെന്ന് യുഎസ് ഓറിയോൺ ചാന്ദ്ര ബഹിരാകാശ പദ്ധതിയുടെ തലവനായ ഹോവാർഡ് ഹു. മനുഷ്യന് ഉതകുന്ന ആവാസ വ്യവസ്ഥ ചന്ദ്രനിൽ ഉണ്ടായിരിക്കുമെന്ന് മാത്രമല്ല, മനുഷ്യനെ ജോലിയിൽ സഹായിക്കാനായി ചുറ്റും റോവറുകൾ വരെ ഉണ്ടാകും എന്നും…

30 വർഷത്തിന് ശേഷം ചലഞ്ചര്‍ പേടകാവശിഷ്ടം കണ്ടെത്തി

ബഹിരാകാശ ഗവേഷണ രംഗത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ചലഞ്ചര്‍ ദുരന്തത്തിൽ പൊട്ടിത്തെറിച്ച പേടകത്തിന്‍റെ ഒരു ഭാഗം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കണ്ടെത്തി. അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ അടിത്തട്ടിലേക്ക് അപ്രത്യക്ഷമായ ഒരു ഭാഗമാണ് കണ്ടെത്തിയത്. 1986 ജനുവരി 28ന് നടന്ന ചലഞ്ചര്‍ ദുരന്തത്തിൽ പേടകത്തിലെ…

മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള ‘ലോഫ്റ്റിഡ്’ സാങ്കേതികവിദ്യ പരീക്ഷണത്തിൽ ജയിച്ച് നാസ

ചന്ദ്രനിൽ ഇറങ്ങാൻ മനുഷ്യരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്ന ലോഫ്റ്റിഡ് സാങ്കേതികവിദ്യയുടെ പരീക്ഷണം നാസ നടത്തി. ഈ ദൗത്യത്തിന്‍റെ മുഴുവൻ പേര് ലോ-എർത്ത് ഓർബിറ്റ് ഫ്ലൈറ്റ് ടെസ്റ്റ് ഓഫ് ഇൻഫ്ലേറ്റബിൾ ഡിസെലെറേറ്റര്‍(LOFTID) എന്നാണ്. പരസ്പരം ഘടിപ്പിച്ച വായു നിറഞ്ഞ വൃത്താകൃതിയിലുള്ള ട്യൂബ്, ഹീറ്റ് ഷീൽഡ്,…

കൊടുങ്കാറ്റ് ഭീഷണി; ആര്‍ട്ടെമിസ് 1 വിക്ഷേപണം നാസ വീണ്ടും മാറ്റി

സാൻഫ്രാൻസിസ്കോ: നാസയുടെ ചാന്ദ്രദൗത്യമായ ആർട്ടെമിസ് 1ന്‍റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചു. ഉഷ്ണമേഖലാ കൊടുങ്കാറ്റായ നിക്കോൾ ഫ്ലോറിഡ തീരത്ത് ആഞ്ഞടിക്കുമെന്ന ഭയത്തെ തുടർന്നാണ് വിക്ഷേപണം മാറ്റിവച്ചത്. എഞ്ചിൻ തകരാർ കാരണം, വിക്ഷേപണം മുമ്പ് നിരവധി തവണ മാറ്റിവച്ചിട്ടുണ്ട്. ഒടുവിൽ റോക്കറ്റ് കഴിഞ്ഞയാഴ്ചയാണ് വിക്ഷേപണ…

ഡാർട്ട് കൂട്ടിയിടി ദൗത്യം വിജയകരമെന്ന് നാസ

വാഷിം​ഗ്ടൺ: നാസയുടെ ഡാർട്ട് കൂട്ടിയിടി ദൗത്യം വിജയകരം. ഡിമോർഫെസ് ഡിഡിമോസിനെ ഭ്രമണം ചെയ്യുന്ന വേഗത വ്യത്യാസപ്പെട്ടു. 32 മിനിറ്റ് വ്യത്യാസമുണ്ടാക്കാൻ കഴിഞ്ഞതായി ഗവേഷകർ പറഞ്ഞു. ഡാർട്ട് കൂട്ടിയിടി ദൗത്യത്തിന്‍റെ വിജയം നാസയാണ് പ്രഖ്യാപിച്ചത്. ബഹിരാകാശ പേടകം ഛിന്നഗ്രഹത്തിൽ ഇടിച്ചതിന്‍റെ ഫലമായി, ഡിമോർഫസ്…

ചൊവ്വയിലും കുമിഞ്ഞ് കൂടി മാലിന്യം; മനുഷ്യർ അവശേഷിപ്പിച്ചത് 7000 കിലോ

മനുഷ്യന്റെ ഇടപെടൽ മൂലം ചൊവ്വയിലും മാലിന്യങ്ങൾ കുമിഞ്ഞു കൂടുകയാണ് എന്ന് പുതിയ പഠനങ്ങൾ. 50 വർഷത്തെ പര്യവേക്ഷണത്തിനിടയിൽ മനുഷ്യർ ചൊവ്വയുടെ ഉപരിതലത്തിൽ വലിയ അളവിലുള്ള അവശിഷ്ടങ്ങൾ ഉപേക്ഷിച്ചതായാണ് റിപ്പോർട്ട്. 14 വ്യത്യസ്ത ദൗത്യങ്ങളിലൂടെ 18 മനുഷ്യനിർമിത വസ്തുക്കൾ ചൊവ്വയിലേക്ക് അയച്ചതായി ഐക്യരാഷ്ട്രസഭയുടെ…

ഡാർട്ട് പരീക്ഷണം വിജയം; പുതിയ ചുവടുവെയ്പ്പുമായി നാസ

വാഷിംങ്ടണ്‍: ബഹിരാകാശത്തെ ഏറ്റവും ശ്രദ്ധേയമായ പരീക്ഷണം വിജയകരം. നാസയുടെ ഏറ്റവും വലിയ ‘ഇടി’ ദൗത്യമായ ഡാർട്ട് അല്ലെങ്കിൽ ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്‌ഷൻ ടെസ്റ്റ് ചൊവ്വാഴ്ച പുലർച്ചെ 4.44 ന് വിജയകരമായി പൂർത്തിയാക്കി. പുലർച്ചെ 4.44 ന് ഡാർട്ട് ബഹിരാകാശ പേടകം ഒരു…

നീണ്ട 50 വർഷത്തെ ഇടവേളക്കു ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക്

വാഷിംഗ്ടണ്‍: 50 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക് ഒരു നീണ്ട കുതിച്ചുചാട്ടം നടത്താൻ തയ്യാറെടുക്കുകയാണ്. അത്യാധുനിക സംവിധാനങ്ങളോടെയാണ് നാസ ഇത്തവണ ചന്ദ്രനിലേക്ക് മനുഷ്യരെ അയയ്ക്കുന്നത്. 1972നു ശേഷം ഇതാദ്യമായാണ് മനുഷ്യൻ ചന്ദ്രനിലേക്ക് പറക്കുന്നത്. ഓഗസ്റ്റ് 29 ന് മുഴുവൻ പ്രക്രിയയും…

നാസ ചൊവ്വയിലെ പാറകൾ ഭൂമിയിലെത്തും; കൂടുതല്‍ ഹെലിക്കോപ്റ്ററുകള്‍ അയക്കും

അമേരിക്ക: പെർസിവറൻസ് റോവറിനൊപ്പം നാസ അയച്ച ഇൻജെനിറ്റി ഹെലികോപ്റ്ററിന്‍റെ പ്രവർത്തനം വലിയ വിജയമായിരുന്നു. ചൊവ്വയിലെ മണ്ണിലൂടെയുള്ള നിരീക്ഷണത്തിന് പുറമെ, അന്തരീക്ഷത്തിലേക്ക് പറക്കാനും ഹെലികോപ്റ്റർ സഹായിച്ചിട്ടുണ്ട്. ഇപ്പോൾ, ഇൻജെനിറ്റി ഹെലികോപ്റ്ററിന് സമാനമായി ചൊവ്വയിലേക്ക് രണ്ട് ഹെലികോപ്റ്ററുകൾ കൂടി അയയ്ക്കാൻ നാസ പദ്ധതിയിടുന്നു. എന്നാൽ…

നിറങ്ങളില്‍ മുങ്ങി പ്ലൂട്ടോ; നാസ പങ്കുവച്ച ചിത്രം കണ്ട് അമ്പരന്ന് ശാസ്ത്രലോകം

പ്രപഞ്ചത്തെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവർക്ക് വിസ്മയമൊരുക്കുകയാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി നാസ. ലോകത്തിലെ ഏറ്റവും ശക്തമായ ബഹിരാകാശ ദൂരദർശിനിയായ ജെയിംസ് വെബ് പകർത്തിയ പ്രപഞ്ചത്തിന്‍റെ അതിശയകരമായ ചിത്രങ്ങൾ നാസ അടുത്തിടെ പുറത്തുവിട്ടിരുന്നു. തങ്ങളുടെ ഏറ്റവുമൊടുവിലത്തെ പോസ്റ്റിലൂടെ ശാസ്ത്രലോകത്തെ വീണ്ടും അമ്പരപ്പിച്ചിരിക്കുകയാണ് നാസ. പ്ലൂട്ടോയുടെ വര്‍ണ്ണാഭമായ…