Tag: Narendra Modi

പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച; റാലിക്കിടെ മോദിക്ക് നേരെ പറന്ന് ഡ്രോൺ

ന്യൂഡൽഹി: ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വീഴ്ച. ബവ്‌ലയിൽ മോദി പങ്കെടുത്ത റാലിക്ക് നേരെ പറന്ന ഡ്രോൺ എൻഎസ്ജി ഉദ്യോഗസ്ഥൻ വെടിവച്ചിട്ടതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവിധ ഏജൻസികൾ അന്വേഷണം ആരംഭിച്ചതായി സംസ്ഥാന പൊലീസ് വൃത്തങ്ങൾ…

ഗുജറാത്ത് തിരഞ്ഞെടുപ്പ്; വിദേശികളെ ഇറക്കിയുള്ള ബിജെപി പ്രചാരണം വിവാദത്തിൽ

അഹമ്മദാബാദ്: ഗുജറാത്തിൽ വിദേശികളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറക്കിയ ബി.ജെ.പി നീക്കം വിവാദത്തിൽ. ഗുജറാത്ത് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ബി.ജെ.പിക്ക് വേണ്ടി വിദേശികൾ പ്രചാരണം നടത്തുന്നതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്‍റെയും ഇന്ത്യൻ വിസ നിയമത്തിന്‍റെയും ലംഘനമാണ് വിദേശികളെ ഇറക്കിയുള്ള…

തെരഞ്ഞെടുപ്പ് കമീഷണറായി അരുൺ ഗോയൽ; തിരക്ക് കൂട്ടിയതെന്തിനെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡൽഹി: റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ അരുൺ ഗോയലിനെ തിരഞ്ഞെടുപ്പു കമ്മിഷണറായി തിരക്കിട്ട് നിയമിച്ച നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതി. നാല് പേരിൽ നിന്ന് എങ്ങനെയാണ് ഈ പേരിലേക്ക് എത്തിയത് എന്നും ഒഴിവ് വന്ന മേയ് 15 മുതൽ നവംബർ 18…

രാജ്യത്തുടനീളം 71,000 പേർക്ക് ജോലി; കേന്ദ്രം നിയമന ഉത്തരവു കൈമാറി

ന്യൂഡൽഹി: 10 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച റോസ്ഗാർ മേളയുടെ ഭാഗമായി 71,056 പേർക്ക് കേന്ദ്രം ഇന്ന് നിയമന ഉത്തരവ് കൈമാറി. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമന ഉത്തരവ് കൈമാറിയത്.…

മേധാ പട്കർ ഭാരത് ജോഡോ പദയാത്രയിൽ; രാഹുലിനെ വിമർശിച്ച് മോദി

രാജ്‌കോട്ട്: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിക്കൊപ്പം നർമ്മദ ഡാം പദ്ധതിക്കെതിരായ പ്രതിഷേധം നയിക്കുന്ന സാമൂഹിക പ്രവർത്തക മേധാ പട്കർ പങ്കെടുത്തതിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി. 3 പതിറ്റാണ്ടായി നർമ്മദ ഡാം പദ്ധതിയെ തടസ്സപ്പെടുത്തുന്ന ഒരു സ്ത്രീയോടൊപ്പം ഒരു കോൺഗ്രസ് നേതാവ് പദയാത്ര…

നോട്ട് നിരോധനത്തിന് കാരണം 1000, 500 രൂപ നോട്ടുകളുടെ വ്യാപനമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: 1000, 500 രൂപ നോട്ടുകളുടെ വലിയ തോതിലുള്ള വ്യാപനമാണ് നോട്ട് നിരോധനത്തിന് കാരണമായതെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. നോട്ട് നിരോധനം ചോദ്യം ചെയ്തുള്ള ഹർജികൾക്ക് മറുപടിയായാണ് കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍…

ഇനി ഇന്ത്യ നയിക്കും; ജി20 അധ്യക്ഷ സ്ഥാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുത്തു

ബാലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 അധ്യക്ഷനായി ചുമതലയേറ്റു. ബാലിയിൽ നടന്ന ഉച്ചകോടിയുടെ സമാപനച്ചടങ്ങിൽ ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോകോ വിഡോഡോ ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് കൈമാറി. ഡിസംബർ ഒന്ന് മുതൽ ജി20യുടെ അധ്യക്ഷ സ്ഥാനത്ത് ഇന്ത്യ ഔദ്യോഗികമായി ചുമതലയേൽക്കും. ഒരു…

ഇന്ത്യക്കാർക്ക് 3000 വിസ അനുവദിച്ച് ഋഷി സുനക്; തീരുമാനം മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം

ലണ്ടൻ: ഇന്ത്യയിൽ നിന്നുള്ള യുവ പ്രൊഫഷണലുകൾക്ക് ഓരോ വർഷവും യു.കെയിൽ ജോലി ചെയ്യുന്നതിനായി 3000 വിസകൾക്ക് അനുമതി നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ചൊവ്വാഴ്ച നടന്ന ജി20 ഉച്ചകോടിയുടെ പതിനേഴാമത് എഡിഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുനക് കൂടിക്കാഴ്ച നടത്തി…

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി നാളെ ബാലിയിൽ

ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ(തിങ്കളാഴ്ച) ഇന്തോനേഷ്യയിലെ ബാലിയിലേക്ക് യാത്ര തിരിക്കും. ബാലിയിൽ 45 മണിക്കൂർ ചെലവഴിക്കുന്ന പ്രധാനമന്ത്രി 20 ഓളം ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. പത്തിലധികം ലോകനേതാക്കളുമായുള്ള ചർച്ചകളും ഇതിൽ ഉൾപ്പെടുന്നു. ഇന്തോനേഷ്യയിൽ…

താന്‍ ക്ഷീണിതനാവാത്തതിന്റെ രഹസ്യം ദിവസേന ഉള്ളിലാക്കുന്ന ‘2-3 കിലോ അധിക്ഷേപ’മെന്ന് മോദി

ന്യൂഡല്‍ഹി: ചന്ദ്രശേഖര റാവുവിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയുടെയും രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയുടെയും അടിസ്ഥാനത്തിലായിരുന്നു മോദിയുടെ വിമർശനം. കുടുംബത്തിന് മുൻഗണന നൽകുന്ന ഒരു സർക്കാരല്ല സംസ്ഥാനത്തിന് വേണ്ടതെന്നും ജനങ്ങൾക്ക് മുൻഗണന നൽകുന്ന സർക്കാരാണ് സംസ്ഥാനത്തിന് വേണ്ടതെന്നും കെസിആറിന്‍റെ പേര് പരാമർശിക്കാതെ മോദി…