Tag: Narendra Modi

“ബിജെപി ഭരണത്തിന് കീഴിൽ രാജ്യം നീങ്ങുന്നത് ആഭ്യന്തര യുദ്ധത്തിലേക്ക്”

ന്യൂദല്‍ഹി: ബിജെപി ഭരണത്തിന് കീഴിൽ രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. സമ്പൂർണ ക്രാന്തി ദിവസ് പരിപാടികൾ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മോദി വന്നതിന് പിന്നാലെ രാജ്യത്ത് ബലാത്സംഗം കുറഞ്ഞുവെന്ന് ബിജെപി നേതാവ്

ന്യൂഡൽഹി: ഗ്രാമങ്ങളിൽ ശൗചാലയങ്ങൾ നിർമിക്കാൻ നരേന്ദ്ര മോദി സർക്കാർ ഊന്നൽ നൽകിയതിന് പിന്നാലെ പല സംസ്ഥാനങ്ങളിലും ബലാത്സംഗ കേസുകൾ കുറഞ്ഞതായി ബിജെപി വക്താവ് സംബിത് പത്ര. ഡൽഹിയിലെ ബിജെപി ഓഫീസിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെൺകുട്ടികളുടെ സ്കൂളുകൾ സന്ദർശിക്കുന്നതിൽ നിന്നും,…

’90 കളിലേതിനേക്കാള്‍ ഭീകരമായ അവസ്ഥ’, ഹിന്ദു കുടുംബങ്ങള്‍ കശ്മീര്‍ വിടുന്നു

ശ്രീനഗര്‍: കശ്മീർ താഴ്വരയിൽ നിന്ന് കുടിയേറ്റ തൊഴിലാളികളുടെ വലിയ തോതിലുള്ള പലായനം നടക്കുന്നതായി റിപ്പോർട്ട്. 1990കളിലെ സ്ഥിതിയേക്കാൾ മോശമാണ് കശ്മീരിലെ സ്ഥിതിയെന്നും പ്രധാനമന്ത്രി മോദിയുടെ ദുരിതാശ്വാസ പാക്കേജിന് കീഴിൽ പുനരധിവസിപ്പിച്ച കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.…

‘ആത്മനിര്‍ഭര്‍ ഭാരതിന് വേണ്ടി എന്ത് നടപടിയും സ്വീകരിക്കാന്‍ തയ്യാര്‍’

ലഖ്‌നൗ: രാജ്യത്തിൻറെ വളർച്ചയെ യുപി മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുപിയുടെ വികസനത്തിനും ആത്മനിർഭർ ഭാരതത്തിനുമുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്താൻ തയ്യാറാണെന്ന് രാജ്യത്തെ പ്രമുഖ വ്യവസായികൾക്ക് പ്രധാനമന്ത്രി ഉറപ്പ് നൽകി. ലഖ്നൗവിൽ നടന്ന നിക്ഷേപക ഉച്ചകോടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.…

ശക്തമായ പ്രതിപക്ഷത്തെയാണ് ആവശ്യമെന്ന് പ്രധാനമന്ത്രി

ന്യൂദല്‍ഹി: ശക്തമായ പ്രതിപക്ഷ പാർട്ടികളെ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘രാജ്യത്ത് ശക്തമായ പ്രതിപക്ഷ പാർട്ടികളെയാണ് നമുക്ക് ആവശ്യം. ജനാധിപത്യത്തോട് പ്രതിബദ്ധതയുള്ള പാർട്ടികളെയും രാജ്യത്തിൻ ആവശ്യമുണ്ട്. എനിക്ക് ആരുമായും വ്യക്തിപരമായ പ്രശ് നങ്ങളില്ല. ഞാൻ ആർ ക്കും എതിരല്ലെന്നും മോദി പറഞ്ഞു.

സോണിയാ ഗാന്ധിയ്ക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നു പ്രധാനമന്ത്രി

ന്യൂഡൽഹി: കോൺഗ്രസ്‌ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് സോണിയാ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവർക്ക് നേരിയ ലക്ഷണങ്ങൾ മാത്രമേ ഉള്ളൂ. സോണിയാ…

‘നൂറ് ശതമാനം ലക്ഷ്യം പൂര്‍ത്തിയാക്കാതെ വിശ്രമമില്ല’; മൂന്നാമൂഴത്തിന് തയാറെന്ന് മോദി

മൂന്നാമൂഴത്തിന് തയ്യാറാണെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാരിന്റെ എല്ലാ പദ്ധതികളും 100% പൂർത്തിയാക്കുന്നത് വരെ വിശ്രമിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഗുജറാത്തിലെ ബറൂച്ചിൽ നടന്ന ഉത്കർഷ് സമരോ പരിപാടിയിൽ വെർച്വലായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.