Tag: Narendra Modi

ഇന്ത്യ, ഇസ്രായേല്‍,യുഎഇ, യുഎസ് കൂട്ടായ്മ; ആദ്യ യോഗം അടുത്ത മാസം

വാഷിങ്ടണ്‍: ഇന്ത്യ, ഇസ്രായേൽ, യുഎഇ, യുഎസ് എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച പുതിയ സഖ്യത്തിന്റെ ആദ്യ യോഗം അടുത്ത മാസം നടക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ലോകത്തിന്റെ മറ്റ് ഭാഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും പുനരുജ്ജീവിപ്പിക്കാനും ബൈഡൻ ഭരണകൂടം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ്…

രാജ്യത്ത് ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കേന്ദ്രം

ന്യൂഡൽഹി: അടുത്ത ഒന്നര വർഷത്തിനുള്ളിൽ രാജ്യത്ത് 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് സംബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. മന്ത്രാലയങ്ങളും വകുപ്പുകളും ഇത് ഒരു ദൗത്യമായി പരിഗണിച്ച് നിയമനം നടത്തണമെന്ന് പ്രധാനമന്ത്രിയുടെ…

‘ഇസ്ലാമോഫോബിക് പരാമർശത്തിൽ പ്രധാനമന്ത്രി മൗനം വെടിയണം’

ദില്ലി: ഇസ്ലാമോഫോബിക് പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്ന് ശശി തരൂർ. സമയം അതിക്രമിച്ചു, പ്രതികരിക്കാൻ ഇനിയും വൈകരുതെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങളും ഇസ്ലാമിക വിരുദ്ധ പരാമർശങ്ങളും രാജ്യത്തുടനീളം വർദ്ധിച്ചുവരികയാണെന്നും തരൂർ ആരോപിച്ചു. മോദിയുടെ നിശബ്ദത ചിലർക്ക് എന്തും…

ബഹിരാകാശമേഖലയില്‍ ഇന്ത്യ മുന്‍നിരയിലെത്തുമെന്ന് നരേന്ദ്ര മോദി

അഹമ്മദാബാദ്: വിവരസാങ്കേതികവിദ്യയിലെ നേട്ടങ്ങൾക്ക് സമാനമായ രീതിയിൽ ബഹിരാകാശ മേഖലയിലും ഇന്ത്യ ആഗോളതലത്തിൽ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിന്റെ (ഇൻ സ്പേസ്) ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ബഹിരാകാശ മേഖലയിലെ സ്വകാര്യ നിക്ഷേപവും…

രാജ്യസഭാ തിരഞ്ഞെടുപ്പ്; 4 സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂ‍ഡൽഹി: രാജ്യത്ത് ഒഴിവുള്ള 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 15 സംസ്ഥാനങ്ങളിൽ 57 സീറ്റുകൾ ഒഴിവുണ്ടെങ്കിലും രാജസ്ഥാൻ, ഹരിയാന, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ ഓരോ സീറ്റുകളിലാണ് കനത്ത മത്സരം നടക്കുന്നത് . നിയമസഭയിലെ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ വിവിധ പാർട്ടികളുടെ…

ഇറാൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിന് തുടക്കമായി

ഡൽഹി: ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാന്റെ ഇന്ത്യാ സന്ദർശനത്തിന് തുടക്കമായി. സൗഹൃദം, വ്യാപാരം, ആരോഗ്യം, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നീ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ഇന്ത്യയും ഇറാനും ഇന്നലെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിൽ…

ജൈവകൃഷിയെ പ്രോത്സാഹിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ജൈവകൃഷിയാണ് പരിഹാരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക പരിസ്ഥിതി ദിനത്തിൽ ഇഷ ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘സേവ് സോയിൽ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗംഗാനദിയുടെ തീരത്തുള്ള ഗ്രാമങ്ങളിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ട്.…

മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി മുൻ രാജ്യസഭാ എംപിയും ബിജെപി നേതാവുമായ സുബ്രഹ്മണ്യൻ സ്വാമി. എട്ട് വർഷത്തെ നരേന്ദ്ര മോദിയുടെ ഭരണത്തിനിടയിൽ ലഡാക്കിൽ ചൈനക്കാർക്ക് മുന്നിൽ ഇന്ത്യ ഇഴഞ്ഞുനീങ്ങുകയാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ…

പ്രവാചകനെതിരെ വിദ്വേഷ പരാമർശം; ഇന്ത്യയ്‌ക്കെതിരെ സൗദിയും

റിയാദ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി വക്താവ് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ സൗദി അറേബ്യൻ വിദേശകാര്യ മന്ത്രാലയം ഇന്ത്യയെ അപലപിച്ചു. നേരത്തെ ഖത്തർ, കുവൈത്ത്, ഇറാൻ എന്നീ രാജ്യങ്ങളും അതൃപ്തി അറിയിച്ചിരുന്നു. പ്രവാചകനെ അവഹേളിക്കുന്ന തരത്തിൽ ഇന്ത്യൻ ഭരണകക്ഷിയായ ബി.ജെ.പിയുടെ വക്താവ്…

ജനങ്ങള്‍ക്ക് തലകുനിക്കേണ്ടി വന്നിട്ടില്ല; മോദിയുടെ പഴയ പ്രസ്താവന ചർച്ചയാകുന്നു

ന്യൂദല്‍ഹി: രാജ്യത്തെ ജനങ്ങൾക്ക് നാണക്കേട് കൊണ്ട് തലകുനിക്കേണ്ടി വന്നില്ല എന്ന മോദിയുടെ പ്രസ്താവന സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. പ്രവാചകനെതിരായ വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ ലോകം ഇന്ത്യക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ മുൻ പ്രസ്താവനകളെ ഉദ്ധരിച്ച് സോഷ്യൽ മീഡിയ ഔട്ട്ലെറ്റുകൾ രംഗത്തെത്തിയത്.