Tag: Narendra Modi

മിതാലി രാജിനെ പ്രശംസിച്ച് നരേന്ദ്ര മോദി 

ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിതാലി രാജ് നിരവധി കായികതാരങ്ങൾക്ക് പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജൂൺ എട്ടിനാണ് മിതാലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. മൻ കീ ബാത്തിൽ സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി…

അഫ്ഗാൻ ജനതയ്‌ക്ക് സഹായഹസ്തവുമായി ഇന്ത്യ; 3000 മെട്രിക് ടൺ ഗോതമ്പ് കൂടി കയറ്റി അയച്ചു

ഭക്ഷ്യക്ഷാമവും ഭൂകമ്പവും മൂലം ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതയ്ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. ശനിയാഴ്ച 3,000 മെട്രിക് ടൺ ഗോതമ്പ് ഇന്ത്യ പാകിസ്ഥാൻ വഴി കടൽമാർഗം അഫ്ഗാനിസ്ഥാനിലേക്ക് അയച്ചു. അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ എല്ലാത്തരം സഹായങ്ങളും വാഗ്ദാനം ചെയ്ത ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.…

മോദിയുടെ ദ്വിരാഷ്ട്ര പര്യടനം നാളെ തുടങ്ങും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിരാഷ്ട്ര വിദേശ പര്യടനത്തിന് നാളെ തുടക്കമാകും. ജര്‍മനിയിലും യുഎഇയിലുമാണ് അദ്ദേഹമെത്തുന്നത്. വളരെ പ്രധാനപ്പെട്ട ഒരു സന്ദർശനമാണിത്. ആഗോളതലത്തിൽ ഇന്ത്യ ക്രൂഡ് ഓയിലിനെയാണ് ആശ്രയിക്കുന്നത്. പ്രധാനമന്ത്രി ഇതെല്ലാം ലോകത്തെ ബോധ്യപ്പെടുത്തും. ജർമ്മനിയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ…

ജി -7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നാളെ ജർമ്മനിയിലേക്ക്

ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ജർമ്മനിയിലേക്ക്. ഉച്ചകോടിയുടെ ഭാഗമായി മോദി തിങ്കളാഴ്ച വരെ ജർമ്മനി സന്ദർശിക്കും. ജർമ്മനിയിലെ ഷ്ലോസ് എൽമോയിലാണ് ഉച്ചകോടി നടക്കുക. പരിസ്ഥിതി, ഊർജ്ജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നീ വിഷയങ്ങളിൽ പ്രധാനമന്ത്രി…

‘ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കണം’: മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കെ സുരേന്ദ്രന്റെ കത്ത്

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കത്തയച്ചു. ഭരണരംഗത്തെ മികവും പരിചയസമ്പത്തും ദ്രൗപദി മുർമു എന്ന സ്ത്രീയെ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയത്തിലേക്ക് നയിക്കുമെന്നതിൽ സംശയമില്ല. അതുകൊണ്ട്…

മോദി സഞ്ചരിച്ച് പിറ്റേന്ന് റോഡ് തകര്‍ന്നു; റിപ്പോര്‍ട്ട് തേടി പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി പുതുതായി ടാർ ചെയ്ത റോഡ് തകർന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) റിപ്പോർട്ട് തേടി. ഇത് സംബന്ധിച്ച് കർണാടക മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ബെംഗളൂരുവിലെ ജ്ഞാനഭാരതി റോഡ് ആണ് ടാർ…

രാഹുല്‍ ഗാന്ധിയുടെ വാദങ്ങളെ പൊളിച്ച് ഇഡി

ദില്ലി: രാഹുൽ ഗാന്ധി എല്ലാം പെരുപ്പിച്ചുകാട്ടിയാണ് പറയുന്നതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. രാഹുലിന്റെ വാദങ്ങളും അവർ തള്ളിക്കളഞ്ഞു. നാലിലൊന്ന് ചോദ്യങ്ങൾക്കും രാഹുൽ മറുപടി നൽകിയില്ലെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു. ചോദ്യം ചെയ്യലിൽ താൻ ക്ഷീണിതനാണെന്ന് ആവർത്തിച്ച് പറഞ്ഞിരുന്നതായി ഇഡി വിശദീകരിച്ചു. താൻ…

പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പ്രഹ്ലാദ് മോദി കേരളത്തിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇളയ സഹോദരൻ പ്രഹ്ലാദ് കേരളത്തിൽ. തന്റെ പ്രിയ സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് കേരളത്തിലെത്തിയതെന്നും കേരളത്തിലെ ഗരം മസാലയെക്കുറിച്ച് കേട്ടിരുന്നുവെന്നും മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദി പറഞ്ഞു. പ്രഹ്ലാദ് മോദിയുടെ നാലാമത്തെ കേരള സന്ദർശനമാണിത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മൂന്ന്…

വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് സ്മാർട്ട് ഓഫീസ്; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഡൽഹി: ഡൽഹിയിലെ വാണിജ്യ ഭവൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെ പുതിയ കെട്ടിടമായ വാണിജ്യഭവൻ രാവിലെ 10.30നാണ് ഉദ്ഘാടനം ചെയ്യുക. ഇന്ത്യാ ഗേറ്റിന് സമീപം നിർമ്മിച്ചിരിക്കുന്ന ഈ വാണിജ്യ ഭവൻ ‘സ്മാർട്ട്’ ഓഫീസായാണ് രൂപകൽപ്പന…

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; 23 കോടി മുടക്കിയ റോഡിൽ ഒറ്റ മഴയില്‍ കുഴികൾ

ബാംഗ്ലൂർ : പ്രധാനമന്ത്രിയുടെ ഹ്രസ്വ സന്ദര്‍ശത്തനത്തിന്റെ പശ്ചാത്തലത്തിൽ ബൃഹദ് മഹാനഗര പാലികെ 23 കോടി രൂപ ചെലവിൽ ബെംഗളൂരുവിൽ അതിവേഗത്തിൽ പുതിയ റോഡ് നിർമ്മിച്ചു. പ്രധാനമന്ത്രിയുടെ ഏകദിന സന്ദർശനത്തിന് മുന്നോടിയായി വന്‍ തുക മുടക്കിയാണ് റോഡ് നിർമ്മിച്ചത്. എന്നാൽ, കഴിഞ്ഞ ഒരു…