Tag: Murder

ഇടുക്കിയിൽ പൊള്ളലേറ്റ് മരിച്ച വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് സംശയം

ഇടുക്കി: നാരകക്കാനത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സംശയം. നാരകക്കാനം കുമ്പിടിയാമ്മാക്കല്‍ ചിന്നമ്മ ആന്‍റണിയുടെ മരണത്തിലാണ് കൊലപാതകത്തിന്‍റെ സൂചനകൾ പുറത്തുവന്നത്. അതേസമയം, പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ചിന്നമ്മയെ…

തലശേരിയിൽ ലഹരി മാഫിയ നടത്തിയ ഇരട്ടക്കൊലപാതകം; മുഖ്യപ്രതി അറസ്റ്റിൽ

കണ്ണൂർ: തലശേരിയിൽ ലഹരി മാഫിയ നടത്തിയ ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതി പാറായി ബാബു അറസ്റ്റിൽ. ബാബുവിനെ ഒളിവിൽ പോകാൻ സഹായിച്ച 2 പേരെയും കസ്റ്റഡിയിലെടുത്തു. തലശേരി എസിപി നിഥിൽ രാജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ബാബുവിനെ അറസ്റ്റ് ചെയ്തത്. തലശേരി സ്വദേശികളായ ജാക്സൺ, ഫർഹാൻ,…

തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകനേയും ബന്ധുവിനേയും ലഹരിമാഫിയ സംഘം വെട്ടിക്കൊന്നു

തലശ്ശേരി: മയക്കുമരുന്ന് മാഫിയ സംഘത്തെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് തലശേരിയിൽ രണ്ട് പേരെ വെട്ടിക്കൊലപ്പെടുത്തി. ഒരാൾക്ക് പരിക്കേറ്റു. തലശ്ശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ.ഖാലിദ്(52), സഹോദരീ ഭര്‍ത്താവും സി.പി.എം നെട്ടൂര്‍ ബ്രാഞ്ചംഗവുമായ ത്രിവര്‍ണ ഹൗസില്‍ പൂവനയില്‍ ഷമീര്‍(40) എന്നിവരാണ് മരിച്ചത്.…

യുപിയിൽ ശ്രദ്ധ കൊലയ്ക്ക് സമാനമായ ക്രൂരത; മുൻകാമുകൻ യുവതിയെ കൊന്ന് 6 കഷണങ്ങളാക്കി

ലക്‌നൗ: ശ്രദ്ധ വാൽക്കറുടെ കൊലപാതകത്തിന് പിന്നാലെ ഉത്തർപ്രദേശിലെ അസംഗഢിലും സമാനമായ ക്രൂരത. അസംഗഢിലെ പശ്ചിംപട്ടി ഗ്രാമത്തിൽ മുൻ കാമുകിയെ കൊലപ്പെടുത്തി ആറ് കഷണങ്ങളാക്കി ഉപേക്ഷിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആരാധന പ്രജാപതി (22) ആണ് മരിച്ചത്. യുവതിയെ കൊലപ്പെടുത്തി മൃതദേഹം…

ഇലന്തൂർ നരബലി; പത്മയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനൽകി

കോട്ടയം: ഇലന്തൂർ നരബലി കേസിൽ ഡിഎൻഎ പരിശോധന പൂർത്തിയായതോടെ പത്മയുടെ മൃതദേഹം കുടുംബത്തിന് കൈമാറി. പത്മയുടെ സഹോദരി പളനിയമ്മയും മകൻ സെൽവരാജും മൃതദേഹം ഏറ്റുവാങ്ങാൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി. മൃതദേഹം പത്മയുടെ നാടായ ധർമ്മപുരിയിലേക്ക് കൊണ്ടുപോയി. ഡിഎൻഎ പരിശോധനാ ഫലം…

ശ്രദ്ധ വധം; പുലര്‍ച്ചെ ബാഗുമായി നടക്കുന്ന അഫ്താബിൻ്റെ ദൃശ്യം പുറത്ത്

ന്യൂഡല്‍ഹി: ശ്രദ്ധ വാല്‍ക്കര്‍ വധക്കേസിലെ പ്രതി അഫ്താബ് അമീൻ പൂനവാല പുലർച്ചെ ബാഗുമായി ഒറ്റയ്ക്ക് നടന്നുപോകുന്ന സി.സി.ടി.വി ദൃശ്യം പുറത്ത്. ശ്രദ്ധയുടെ ശരീരഭാഗങ്ങൾ അടങ്ങിയ ബാഗാണ് ഇതെന്നാണ് സംശയിക്കുന്നത്. ഒക്ടോബർ 18ലേതാണ് ദൃശ്യം. അതിരാവിലെ തോളിൽ ബാഗും കയ്യിൽ ഒരു പൊതിയുമായി…

ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം; പ്രതി അനുശാന്തിക്ക് ജാമ്യം

ന്യൂഡൽഹി: ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി അനുശാന്തിക്ക് ജാമ്യം. ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ശിക്ഷാവിധി റദ്ദാക്കണമെന്ന അനുശാന്തിയുടെ ഹർജി ഹൈക്കോടതി തീർപ്പാക്കുന്നത് വരെയാണ് ജാമ്യം അനുവദിച്ചത്. കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു…

ശ്രദ്ധ വധം; തലയോട്ടി കണ്ടെത്താനായില്ല, തെളിവെടുപ്പ് പുരോഗമിക്കുന്നു

ന്യൂഡൽഹി: യുവാവ് തന്‍റെ പങ്കാളിയെ കൊലപ്പെടുത്തി 35 കഷണങ്ങളായി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ച് പല തവണയായി വലിച്ചെറിഞ്ഞ കേസിൽ പൊലീസിന് മുന്നിൽ വെല്ലുവിളികൾ നിരവധി. പ്രതി അഫ്താബുമായുള്ള പൊലീസ് തെളിവെടുപ്പ് പുരോഗമിക്കുകയാണ്. ശ്രദ്ധയുടെ ശരീരഭാഗങ്ങൾ അഫ്താബ് വലിച്ചെറിഞ്ഞതായി പറയപ്പെടുന്ന കാട്ടിൽ നിന്ന്…

അഫ്താബിന് വധശിക്ഷ നൽകണം; ലൗ ജിഹാദ് ആരോപണവുമായി ശ്രദ്ധയുടെ പിതാവ്

ന്യൂഡൽഹി: ശ്രദ്ധ വാള്‍ക്കര്‍ കൊലക്കേസില്‍ പ്രതിക്കെതിരേ ലൗ ജിഹാദ് ആരോപണവുമായി കൊല്ലപ്പെട്ട ശ്രദ്ധയുടെ പിതാവ് വികാസ് വാള്‍ക്കർ. പ്രതി അഫ്താബ് പൂനെവാലയ്ക്ക് വധശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “സംഭവത്തില്‍ ലൗജിഹാദും ഉണ്ടെന്നാണ് സംശയം. അഫ്താബിന് വധശിക്ഷ നല്‍കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഡല്‍ഹി…

എസ്എഫ്ഐ നേതാവിന്റെ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; 11 പ്രതികൾക്ക് ജീവപര്യന്തം

തിരുവനന്തപുരം: നെയ്യാറ്റിൻകര ആനാവൂർ നാരായണൻ നായർ വധക്കേസിൽ 11 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ. ജീവപര്യന്തം തടവിന് പുറമെ ഒന്നും രണ്ടും നാലും പ്രതികൾക്ക് ഒരു ലക്ഷം രൂപ വീതം പിഴയും മൂന്നും അഞ്ചും പ്രതികൾക്ക് 50,000 രൂപ വീതം…