Tag: Moral Policing

കോട്ടയത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്ക് നേരേ നടുറോഡിൽ സദാചാര ഗുണ്ടാ ആക്രമണം

കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ കോളേജ് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം. ബിരുദ വിദ്യാർഥികളായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കുമാണ് മർദ്ദനമേറ്റത്. സ്കൂട്ടറിൽ പോകുകയായിരുന്ന വിദ്യാർത്ഥികളെ ഒരു സംഘം ആളുകൾ കാറിൽ പിന്തുടർന്ന് വാഹനം തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം താഴത്തങ്ങാടി സ്വദേശികളായ മൂന്ന്…

അന്യ മതസ്ഥനൊപ്പം ബൈക്ക് യാത്ര ചെയ്തു; യുവതിക്കും യുവാവിനും സദാചാര ആക്രമണം

ബെംഗളൂരു: ഒരുമിച്ച് ബൈക്കിൽ യാത്ര ചെയ്തതിന് ഒരു സ്ത്രീക്കും യുവാവിനും നേരെ സദാചാര ആക്രമണം. ബെംഗളൂരുവിലെ ദൊഡ്ഡബെല്ലാപുരയിലാണ് സംഭവം. വിവിധ മതങ്ങളിൽപ്പെട്ടവരാണെന്ന കാരണത്താൽ ഒരു കൂട്ടം ആളുകൾ ഇവരെ തടയുകയും അസഭ്യം പറയുകയും ദൃശ്യങ്ങൾ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു.…

കേസുമായി മുന്നോട്ടുപോകുമെന്ന് മണ്ണാറക്കാട് സദാചാര ആക്രമണത്തില്‍ രക്ഷിതാക്കള്‍

പാലക്കാട്: വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ സദാചാര ആക്രമണവുമായി ബന്ധപ്പെട്ട് കേസുമായി ശക്തമായി മുന്നോട്ട് പോകുമെന്ന് മണ്ണാറക്കാട് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ. ഇപ്പോഴത്തെ സംഭവം മാത്രമല്ല, പല കുട്ടികൾക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു. “കുട്ടികൾ ശാരീരികമായ ഉപദ്രവത്തിന് വിധേയരായിട്ടുണ്ട്. അത് അനുവദിക്കാവുന്ന ഒന്നല്ല.…

പാലക്കാട് കുട്ടികള്‍ക്ക് നേരെയുണ്ടായ സദാചാര ഗുണ്ടായിസത്തിൽ ഒരാള്‍ കസ്റ്റഡിയിൽ

പാലക്കാട്: ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്നതിന് മർദ്ദിച്ചെന്ന പരാതിയിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. കരിമ്പ സ്വദേശി സിദ്ദിഖിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് കരിമ്പ ഹൈസ്കൂളിലെ അഞ്ച് വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റ വിദ്യാർത്ഥികൾ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അജ്ഞാതരായ അഞ്ച് പേർക്കെതിരെ…

ബസ് സ്റ്റോപ്പിൽ ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികളും ; പാലക്കാടും സദാചാര ആക്രമണം

കരിമ്പ (പാലക്കാട്): ബസ് സ്റ്റോപ്പിൽ ഒരുമിച്ചിരുന്നതിന് സ്കൂൾ വിദ്യാർത്ഥികളെ മർദ്ദിച്ചതെന്ന് പരാതി. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് കല്ലടിക്കോട് പൊലീസിൽ പരാതി നൽകിയത്. സ്കൂൾ വിട്ട ശേഷം ബസ് കാത്തുനിൽക്കുന്നതിനിടെ പെൺകുട്ടികളും ഉണ്ടായിരുന്നതിനാൽ സദാചാര പ്രശ്നങ്ങൾ ഉന്നയിച്ച് പരിചയമുള്ള ഒരു…

ജെന്‍ഡര്‍ ന്യൂട്രലായ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം പണിയും; ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം : തിരുവനന്തപുരം സി.ഇ.ടി കോളേജിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരിക്കുന്നത് തടയാൻ സീറ്റുകൾ വെട്ടിപ്പൊളിച്ചതിനെ വിമര്‍ശിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍. സംഭവം പുരോഗമന സമൂഹത്തിന് യോജിച്ചതല്ലെന്നും നമ്മുടെ നാട്ടിൽ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരുമിച്ച് ഇരിക്കുന്നതിന്…

‘ഒന്നിച്ചിരുന്ന ബെഞ്ച് വെട്ടിപ്പൊളിച്ചത്‌ തെറ്റായ നടപടി’

തിരുവനന്തപുരം: ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നുവെന്ന് ആരോപിച്ച് ബെഞ്ച് തകർത്ത സി.ഇ.ടി ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിക്കുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. നിലവിലെ ഷെഡ് അനധികൃതമായി നിർമ്മിച്ചതാണ്. ഇത് പൊളിച്ചുമാറ്റി ലിംഗസമത്വം എന്ന കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുന്ന ആധുനിക സൗകര്യങ്ങളോടെ പുതിയ ബസ്…

മഞ്ചേശ്വരത്ത് സദാചാര ഗുണ്ടായിസം; 2 പേരെ അറസ്റ്റ് ചെയ്തു

മഞ്ചേശ്വരം: ഗോവിന്ദ പൈ കോളേജിന് സമീപം സർവകലാശാല ജീവനക്കാർക്കെതിരെ സദാചാര ഗുണ്ടായിസം നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ മഞ്ചേശ്വരം എസ്.ഐ ടോണിയും സംഘവും നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസികളായ മുസ്തഫ, വിജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തത്. മൂന്നാമതൊരാളായ കൗശികിനായി തിരച്ചിൽ…