Tag: Monsoon

പശ്ചിമേന്ത്യൻ തീരത്ത് കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം

പശ്ചിമേന്ത്യൻ തീരത്ത് കൂമ്പാര മേഘങ്ങളുടെ സാന്നിദ്ധ്യം വർദ്ധിക്കുമെന്ന നിഗമനം സ്ഥിരീകരിച്ച് കാലാവസ്ഥാ വ്യതിയാനം. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി സെന്‍റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ച് ഡയറക്ടർ ഡോ.എസ്.അഭിലാഷിന്‍റെ നേതൃത്വത്തിൽ ഗവേഷണ വിദ്യാർത്ഥി എ.വി.ശ്രീനാഥ് നടത്തിയ പഠനത്തിലാണ് മേഘങ്ങളുടെ…

കനത്ത മഴ; വടക്കൻ ജില്ലകളിലെ ജനങ്ങൾ ജാഗ്രത പാലിക്കണം ; മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് രാത്രി മുതൽ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ‘ഇന്ന് പലയിടത്തും മണ്ണിടിച്ചിലും വെള്ളക്കെട്ടും ഉണ്ടായിട്ടുണ്ട്. പക്ഷേ, കാര്യങ്ങൾ നിയന്ത്രണവിധേയമാണ്. ഡാമുകളിലെ ജലനിരപ്പ് നിരീക്ഷിക്കാനും ആവശ്യമായ…

മൺസൂൺ മഴയിൽ അസാധാരണ മാറ്റം; വൈകുന്നേരങ്ങളിൽ ഇടിയും മിന്നലും

കോട്ടയം: മൺസൂൺ മഴക്കാലത്ത് വൈകുന്നേരങ്ങളിൽ അസാധാരണ പ്രതിഭാസമായി ഇടിയും മിന്നലും. മഴയുടെ സ്വഭാവം മാറിയതാണ് ഇതിന് കാരണം. രാവിലെ ആകാശം തെളിഞ്ഞ് സൂര്യപ്രകാശം ലഭിക്കുന്ന ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ കനത്ത മഴയും ഇടിമിന്നലോട് കൂടിയ മഴയും ഉണ്ടാകാറുണ്ട്. സാധാരണയായി തുലാമഴക്കാലത്താണ് വൈകുന്നേരങ്ങളിൽ മഴയും…

വടക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം; മൂന്ന് ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മൂന്ന് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കുകിഴക്കൻ അറബിക്കടലിൽ തീവ്ര ന്യൂനമർദമായി മാറിയ ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി ഒമാൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…

കാലവർഷം കനക്കുന്നു; അടുത്ത 4 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത നാല് ദിവസത്തേക്ക് സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൺസൂൺ പാത സാധാരണയിൽ നിന്ന് തെക്കോട്ട് സജീവമായതിന്‍റെയും മധ്യപ്രദേശിന് മുകളിൽ ന്യൂനമർദ്ദ പ്രദേശം നിലനിൽക്കുന്നതിന്‍റെയും ഫലമായി അറബിക്കടലിന് മുകളിലൂടെ ശക്തമായ പടിഞ്ഞാറ്-തെക്കുപടിഞ്ഞാറൻ കാറ്റ്…

അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് സജീവം; കേരളത്തില്‍ കടല്‍ക്ഷോഭവും രൂക്ഷം

കേരളത്തില്‍ കനത്ത മഴയ്ക്കൊപ്പം കടൽക്ഷോഭവും രൂക്ഷമാണ്. കൊല്ലത്ത് അഴീക്കൽ ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി. ബീച്ചുകളിൽ സന്ദർശകരെ വിലക്കിക്കൊണ്ട് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അറബിക്കടലിലെ സജീവമായ മൺസൂൺ കാറ്റാണ് മഴയ്ക്ക് കാരണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. ആലപ്പുഴ ചേർത്തല…

റെക്കോർഡ് മഴ രേഖപ്പെടുത്തി; മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ

മലപ്പുറം: ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ. 24 മണിക്കൂറിൽ 11 സെൻറിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. അതേസമയം, ഈ വർഷം ജൂൺ മാസത്തിൽ ജില്ലയിൽ മഴ കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.…

കേരളത്തില്‍ ജൂണ്‍ മാസത്തില്‍ മഴ തീരെ കുറവ്; 46 വര്‍ഷത്തിനിടെ ആദ്യത്തെ സംഭവം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം എത്തിയിട്ടും ശക്തമായ മഴ ലഭിക്കുന്നില്ല. ജൂണിൽ, ശരാശരി മഴയുടെ പകുതിയിൽ താഴെ മാത്രമാണ് ലഭ്യമായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജൂണിൽ ഇത് 53% കുറവാണ്. സംസ്ഥാനത്ത് 62.19 സെൻറിമീറ്റർ മഴ ലഭിക്കേണ്ടതായിരുന്നു. എന്നാൽ ജൂണിൽ 29.19 സെൻറിമീറ്റർ…

ഡൽഹിയിൽ കാലവർഷം 27ന് തന്നെയെത്തുമെന്ന് കാലാവസ്ഥ റിപ്പോർട്ട്

ന്യൂഡൽഹി : ഡൽഹിയിൽ ഈ മാസം 27ന് കാലവർഷം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പതിവുപോലെ മഴ എത്തുമെന്നും വൈകില്ലെന്നും അധികൃതർ അറിയിച്ചു. 30 ദിവസം വൈകി മാത്രമേ മൺസൂൺ നഗരത്തിൽ എത്തുകയുള്ളൂവെന്ന് സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമാറ്റ് പ്രവചിച്ചിരുന്നു. ഇത്തവണ…

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) പ്രവചിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ്…