Tag: MLA

കള്ളപ്പണവുമായി അറസ്റ്റിലായ എംഎൽഎമാരെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തു

ഹൗറ: പശ്ചിമബംഗാളിൽ വൻ തുകയുമായി പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് എം.എൽ.എമാരെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. എംഎൽഎമാരായ ഇർഫാൻ അൻസാരി, രാജേഷ് കച്ചപ്പ്, നമൻ ബിക്സൽ കൊങ്കാരി എന്നിവർക്കെതിരെയാണ് പാർട്ടി നടപടിയെടുത്തത്. ജാർഖണ്ഡ് കോൺഗ്രസ് ജനറൽ സെക്രട്ടറിയും പാർട്ടി ചുമതലയുള്ള നേതാവുമായ അവിനാശ്…

ബിജെപി വിട്ട് തൃണമൂലിൽ ചേർന്ന എംഎൽഎയുടെ കമ്പനിക്ക് ഇഡി നോട്ടീസ്

ബംഗാൾ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പശ്ചിമ ബംഗാളിലെ കല്യാണി സോൾവെക്സ് കമ്പനിക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. തൃണമൂൽ കോൺഗ്രസ് എംഎൽഎ കൃഷ്ണ കല്യാണിയാണ് കമ്പനിയുടെ ചെയർമാൻ. ടിവി ചാനലുകൾക്ക് നൽകിയ പരസ്യവുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയത്. സസ്പെൻഷനിലായ തൃണമൂൽ…

ഒരു വർഷം മണ്ഡലത്തിൽ കാലുകുത്തരുത്: എംഎൽഎയോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: പ്രതിഷേധക്കാർക്ക് നേരെ വാഹനം ഓടിച്ച ഒഡീഷ എം.എൽ.എയ്ക്ക് സുപ്രീം കോടതിയുടെ ശാസനം. ബി.ജെ.ഡി എം.എൽ.എയായ പ്രശാന്ത് കുമാർ ജഗ്‌ദേവിനോട് ഒരു വർഷത്തേക്ക് മണ്ഡലത്തിൽ കാലുകുത്തരുതെന്നും ഒരു തരത്തിലുള്ള പൊതുയോഗങ്ങളിലും ഒരു വര്‍ഷത്തേക്ക് പ്രസംഗിച്ചു പോകരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ…

സജി ചെറിയാനെ എംഎൽഎ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹർജി; നിലനിൽക്കില്ലെന്ന് ഹൈക്കോടതി

സജി ചെറിയാനെ അയോഗ്യനാക്കണമെന്നുളള ഹർജി പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സത്യപ്രതിജ്ഞാ ലംഘനം നടന്നിട്ടുണ്ടോയെന്ന് കോടതിയ്ക്ക് പരിശോധിക്കാനാകില്ലെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. ഹർജി തള്ളണമെന്നും എ.ജി ആവശ്യപ്പെട്ടു. നിയമപ്രശ്നം സംബന്ധിച്ച് തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ കോടതി എ.ജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി…

മഹാരാഷ്ട്രയിൽ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമം

മഹാരാഷ്ട്രയിൽ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമം. മൂന്ന് ബിജെപി എംഎൽഎമാരിൽ നിന്ന് 100 കോടി രൂപ ആവശ്യപ്പെട്ട നാല് പേരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിൽ സർക്കാർ മാറി രണ്ടാഴ്ച കഴിഞ്ഞിട്ടും മന്ത്രിസഭാ വിപുലീകരണം നടന്നിട്ടില്ല. ഈ…

ഗോവയില്‍ വിമതരെ വിടില്ലെന്ന് കോണ്‍ഗ്രസ്

പനാജി: ഗോവയിൽ വിമത മുന്നേറ്റം പരാജയപ്പെട്ടതിന് പിന്നാലെ ശക്തമായ നീക്കമാണ് കോൺഗ്രസ്‌ നടത്തുന്നത്. വിമതരെ അയോഗ്യരാക്കാനുള്ള നീക്കം പാർട്ടി ആരംഭിച്ചിട്ടുണ്ട്. ബി.ജെ.പി പരമാവധി ശ്രമിച്ചിട്ടും കോൺഗ്രസിന് പിളർപ്പുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ പ്രശ്നം ഇപ്പോഴും കോൺഗ്രസിനെ ചുറ്റിപ്പറ്റിയാണ്. ഇത് മറികടക്കാൻ അയോഗ്യതാ നീക്കം…

മുന്‍ എംഎല്‍എ എൺപതുകാരനായ എം ജെ ജേക്കബ് കുതിച്ചുചാടി മെഡൽ നേടി

കോഴിക്കോട്: പിറവം മുൻ എംഎൽഎ എം ജെ ജേക്കബ് മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വീണ്ടും താരമായി. സംസ്ഥാന മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത രണ്ട് ഇനങ്ങളിൽ 81 ക്കാരനായ എം.ജെ ജേക്കബ് വെങ്കലം നേടി. കഴിഞ്ഞ വർഷം അദ്ദേഹം മൂന്ന്…

മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; നാല് എംഎൽഎമാർ കൂടി വിമത ക്യാമ്പിൽ

മഹാരാഷ്ട്ര : മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. ഏക്നാഥ് ഷിൻഡെയുടെ വിമത വിഭാഗത്തിൻ്റെ നീക്കങ്ങൾക്ക് എതിർ തന്ത്രങ്ങളുമായി മഹാവികാസ് അഘാഡി നേതൃത്വം സജീവമാണ്. പ്രശ്നം പരിഹരിക്കാൻ ശരദ് പവാറും രംഗത്തെത്തിയിട്ടുണ്ട്. നാല് ശിവസേന എംഎൽഎമാർ കൂടി വിമത ക്യാമ്പിൽ ചേർന്നു. തൻ്റെ…

കൊല്ലം മുൻ എംഎൽഎ എസ് ത്യാഗരാജൻ വിടവാങ്ങി

കൊല്ലം: കൊല്ലം മുൻ എംഎൽഎ എസ് ത്യാഗരാജൻ അന്തരിച്ചു. അദ്ദേഹത്തിൻ 85 വയസ്സായിരുന്നു. നാളെ രാവിലെ ആർഎസ്പി ഓഫീസിൽ പൊതുദർശനം നടത്തും. ശവസംസ്കാരം രാവിലെ 11.30നു പോളയതോട് പൊതുശ്മശാനത്തിൽ നടക്കും. ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗവും കൊല്ലം ജില്ലാ മുൻ സെക്രട്ടറിയുമായിരുന്നു…