Tag: Mamata banerjee

‘മമത ആദിവാസി വിരുദ്ധ’; ബംഗാളില്‍ ഉടനീളം പോസ്റ്ററുകള്‍ പതിച്ച് ബി.ജെ.പി

കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ബിജെപി പോസ്റ്ററുകൾ പതിച്ചു. മമത ആദിവാസി വിരുദ്ധയാണെന്ന് കാണിച്ച് പശ്ചിമ ബംഗാളിലെ ബിജെപി ഘടകം സംസ്ഥാനത്തുടനീളം പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെയാണ് ബി.ജെ.പിയുടെ നീക്കം എന്നതും ശ്രദ്ധേയമാണ്. ‘ആദിവാസി ജൻ…

മോമോസ് തയ്യാറാക്കി മമത ബാനര്‍ജി

ബംഗാൾ : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തെരുവിലെ ഭക്ഷണശാലയിൽ കയറി പാചകം ചെയ്തു. മൂന്ന് ദിവസത്തെ ഡാർജിലിംഗ് സന്ദർശനത്തിനിടെ, ഒരു സ്ട്രീറ്റ് ഭക്ഷണശാലയിൽ പ്രവേശിച്ച് പാചകം ചെയ്ത് മമത എല്ലാവരെയും അത്ഭുതപ്പെടുത്തി. മോമോസ് ആണ് മംമ്ത തയ്യാറാക്കിയത്. ഇതിന്റെ…

മമത ബാനർജിയുടെ വീട്ടിൽ സുരക്ഷ വീഴ്ച; ഒരാൾ വീട്ടിൽ അതിക്രമിച്ച് കയറി

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വീടിൻ നേരെ സുരക്ഷാവീഴ്ച. ഒരാൾ മുഖ്യമന്ത്രിയുടെ വീട്ടിൽ അതിക്രമിച്ചുകയറി. ഇന്നലെ രാത്രി 1 മണിയോടെയാണ് സംഭവമുണ്ടായത്. മതിൽ ചാടിക്കടന്ന് വീടിനുള്ളിലേക്ക് കടക്കുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണ്.

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; പ്രതിപക്ഷ വിജയസാധ്യതയില്‍ സംശയം പ്രകടിപ്പിച്ച് മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥി വിജയിക്കാനുള്ള സാധ്യതയിൽ സംശയം പ്രകടിപ്പിച്ചു. ബി.ജെ.പിക്ക് വിജയിക്കാൻ മതിയായ അംഗബലമുണ്ടെന്നും ദ്രൗപദി മുർമു മികച്ച സ്ഥാനാർത്ഥിയാണെന്നും മമത ബാനർജി പറഞ്ഞു. കൊൽക്കത്തയിലെ ഇസ്കോണിൽ രഥയാത്ര ഉദ്ഘാടനം ചെയ്ത്…

‘അഗ്നിവീരന്മാർ ബിജെപി പ്രവർത്തകർ, ബിജെപി പ്രവർത്തകർക്ക് ജോലി നൽകില്ല’

ബംഗാൾ : അഗ്നിപഥിൽ തുടർ വിമർശനങ്ങളുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. സേനയിൽ നാല് വർഷം പൂർത്തിയാക്കുന്ന അഗ്നിവീരർക്ക് ജോലി നൽകണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നത്. ബിജെപി പ്രവർത്തകർക്ക് ജോലി നൽകാനാണ് മോദി സർക്കാർ ആഗ്രഹിക്കുന്നതെന്നും അവർ…

അഗ്നിപഥ് പദ്ധതി; ബിജെപിക്കെതിരെ ആരോപണവുമായി മമത ബാനര്‍ജി

കൊൽക്കത്ത : അഗ്നിപഥ് പദ്ധതിയിൽ ബിജെപിക്കെതിരെ ആരോപണവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്ത്. പദ്ധതിയിലൂടെ സ്വന്തമായി സായുധ കേഡർ അടിത്തറ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മമത പറഞ്ഞു. “അവർക്ക് സൈന്യ പരിശീലനം നൽകുന്നില്ല, പക്ഷേ ആയുധ പരിശീലനം നൽകുന്നു,” മമത…

രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ആദ്യ ദിനം പത്രിക സമർപ്പിച്ചത് 11 പേർ

ദില്ലി: ജൂലൈ 18 നു നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുളള ആദ്യ ദിവസമായ ഇന്നലെ പതിനൊന്ന് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. മതിയായ രേഖകൾ ഇല്ലാത്തതിനാൽ ഇവരിൽ ഒരാളുടെ പത്രിക തള്ളിയതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള…

മമതാ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കില്ലെന്ന് ആം ആദ്മിയും, ടി.ആര്‍.എസും

ന്യൂദല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കില്ലെന്ന് ആം ആദ്മി പാർട്ടിയും തെലങ്കാന രാഷ്ട്ര സമിതിയും (ടിആർഎസ്). യോഗത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ഇരുപാർട്ടികളും പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസുമായി വേദി പങ്കിടാൻ താൽപര്യമില്ലെന്ന്…

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; മമതാ ബാനർജി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന്

പശ്ചിമ ബംഗാൾ: രാഷ്ട്രപതി സ്ഥാനാർത്ഥിയെ കുറിച്ച് ചർച്ച ചെയ്യാൻ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വിളിച്ചുചേർത്ത പ്രതിപക്ഷ നേതാക്കളുടെ നിർണായക യോഗം ഇന്ന് ചേരും. ശരദ് പവാർ സ്ഥാനാർത്ഥിയാകില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരായിരിക്കും പുതിയ സ്ഥാനാർത്ഥിയെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇടതുപാർട്ടികളും കോൺഗ്രസും…

ബംഗാൾ സംഘർഷത്തിൽ കർശന നടപടിയെടുക്കുമെന്ന് മമത ബാനർജി

കൊൽക്കത്ത: കഴിഞ്ഞ ദിവസം ബംഗാളിലെ ഹൗറ പഞ്ച്ല ബസാറിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. ചില രാഷ്ട്രീയ പാർട്ടികളാണ് അക്രമത്തിന് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയ നൂപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന്…