Tag: Malayalam news

അനിത പുല്ലയില്‍ വിവാദം; നാല് ജീവനക്കാർക്കെതിരെ നടപടി

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസിൽ ആരോപണ വിധേയയായ പ്രവാസി യുവതി അനിത പുല്ലയിലിനെച്ചൊല്ലിയുണ്ടായ വിവാദത്തിൽ സ്പീക്കർ നടപടി സ്വീകരിച്ചു. സഭ ടിവിയിലെ നാല് കരാർ ജീവനക്കാരെ പിരിച്ചുവിടും. ബിട്രൈയ്റ്റ് സൊല്യൂഷന്‍സ് എന്ന ഏജൻസിയിലെ ജീവനക്കാരായ ഫസീല, വിപു രാജ്, പ്രവീണ്‍, വിഷ്ണു എന്നിവർക്കെതിരെയാണ്…

നടൻ വിജയ് ബാബുവിന്റെ ജാമ്യം; ജാമ്യത്തിനെതിരെ അപ്പീൽ പോകുമെന്ന് കമ്മീഷണർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ച സംഭവത്തിൽ പ്രതികരണവുമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ. താരത്തിന് ജാമ്യം നൽകിയതിനെതിരെ അപ്പീൽ നൽകുമെന്ന് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. കേസിൽ ഇരയ്ക്കൊപ്പം പോലീസ്…

ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തിൽ പ്രതികരിച്ച് കെ സുധാകരന്‍

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് വൃക്കരോഗി മരിച്ച സംഭവത്തിൽ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. സംഭവത്തിൽ ആരോഗ്യവകുപ്പ് പ്രതിസ്ഥാനത്താണെന്നും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സർക്കാരിന് കഴിയില്ലെന്നും സുധാകരൻ പറഞ്ഞു. ഒരു മനുഷ്യ ജീവൻ രക്ഷിക്കുന്നതിലെ അശ്രദ്ധ ക്ഷമിക്കാൻ…

ബെംഗളൂരുവില്‍ സബർബന്‍ ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ട് നരേന്ദ്ര മോദി

ബെംഗളൂരു: ബെംഗളൂരുവിൽ 27000 കോടി രൂപയുടെ ഒന്നിലധികം റെയിൽ , റോഡ് അടിസ്ഥാനസൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഡോക്ടർ ബി ആർ അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് സർവ്വകലാശാലയുടെ പുതിയ കാമ്പസ് ഉദ്ഘാടനവും അംബേദ്കറുടെ പ്രതിമ…

നിർണ്ണായക നീക്കവുമായി ദിലീപ് ഇന്ന് കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ ദിലീപിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻറെ ഹർജിയിൽ വിചാരണക്കോടതി 28ന് വിധി പറയും. ഹർജിയിൽ ഇരുവിഭാഗത്തിൻറെയും വാദം ഹൈക്കോടതി കേട്ടിരുന്നു. ദിലീപിൻറെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, സുഹൃത്ത് ശരത്, ഡോ.ഹൈദരാലി എന്നിവരുടെ…

പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വി ഡി സതീശൻ

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുരാവസ്തു തട്ടിപ്പ് കേസിലെ ആരോപണ വിധേയയായ അനിത പുല്ലയിൽ എന്ന പ്രവാസി യുവതി ലോക കേരള സഭയിൽ എത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരുമായി ബന്ധമുള്ള ഇത്തരം വ്യക്തികൾ…

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണ കേസിലെ തുടരന്വേഷണ ഹര്‍ജിയില്‍ വിധി 30ന്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം പൂർത്തിയായി. ജൂൺ 30ന് കോടതി വിധി പറയും. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ മാതാപിതാക്കളായ ശാന്തകുമാരി, ഉണ്ണി, നടൻ…

‘വിജയ് ബാബു പണം വാഗ്ദാനം ചെയ്തു’; വെളിപ്പെടുത്തലുമായി അതിജീവിത

കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബു ഒളിവിലായിരുന്നപ്പോൾ പണം വാഗ്ദാനം ചെയ്തിരുന്നെന്ന് വെളിപ്പെടുത്തലുമായി പരാതിക്കാരിയായ നടി. വിജയ് ബാബു തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ താൻ അത് നിരസിക്കുകയായിരുന്നുവെന്നും നടി പറയുന്നു. വേണമെങ്കിൽ പണം വാങ്ങി സുഖമായി…

കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ ആചരിക്കും. സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ പരിസ്ഥിതി ലോലമാക്കിയ സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ഹർത്താൽ നടത്തുന്നത്. നരിപ്പറ്റ, വാണിമേൽ, കൂരാച്ചുണ്ട്, കാവിലുംപാറ, പനങ്ങാട്, ചക്കിട്ടപ്പാറ, മരുതോങ്കര എന്നീ…

പടുകുഴിയിൽ വീണ മുഖ്യമന്ത്രിയെ രക്ഷിക്കാൻ സിപിഎം കലാപം നടത്തുന്നുവെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: കേരളത്തിൽ രണ്ട് തരത്തിലുള്ള നീതിയാണ് പോലീസ് നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നതിനെതിരെ നിയമമുണ്ടെങ്കിലും കോൺഗ്രസ് ഓഫിസുകൾ തകർത്തവർക്കെതിരെ ഒരു കേസ് പോലും പൊലീസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ രക്ഷിക്കാൻ വേണ്ടിയാണ് കേരളത്തിൽ…