Tag: Malayalam news

“മാധ്യമങ്ങള്‍ക്ക് വിലക്കില്ല; മാധ്യമപ്രവർത്തകരോട് പാസ് ചോദിക്കരുതെന്ന ശാഠ്യം പാടില്ല”

തിരുവനന്തപുരം: നിയമസഭയിൽ മാധ്യമ വിലക്ക് ഉണ്ടെന്ന വാർത്തകൾ സ്പീക്കർ എം ബി രാജേഷ് തള്ളി. തുടക്കത്തിൽ ചില ആശയക്കുഴപ്പങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനെക്കുറിച്ച് അറിഞ്ഞയുടൻ അത് തിരുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആശയക്കുഴപ്പത്തെ മാധ്യമ നിരോധനമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു. നിയമസഭയിൽ മാധ്യമ…

“ബഫർ സോണ്‍; കോടതിവിധിക്കെതിരെ സർക്കാർ റിവ്യൂ പെറ്റീഷന്‍ സാധ്യത തേടുകയാണ്”

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാനുള്ള സാധ്യത സർക്കാർ തേടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ റിവ്യൂ ഹർജി നൽകാനുള്ള സാധ്യത ഉൾപ്പെടെ അഡ്വക്കേറ്റ് ജനറലുമായി കൂടിയാലോചിച്ചാണ് സംസ്ഥാന സർക്കാർ നടപടി…

‘വാളയാറിന് അപ്പുറത്തും ഇപ്പുറത്തും കോണ്‍ഗ്രസിന് രണ്ട് നിലപാട്’

തിരുവനന്തപുരം: ഇ.ഡിയെ ഉപയോഗിച്ചുള്ള ബി.ജെ.പിയുടെയും കേന്ദ്രസർക്കാരിന്റെയും രാഷ്ട്രീയ നീക്കങ്ങളിൽ കോൺഗ്രസിന് വ്യത്യസ്തമായ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാൻ ഇ.ഡി എത്തിയപ്പോൾ സി.പി.എമ്മിന്റെ അഖിലേന്ത്യാ നേതൃത്വം ശക്തമായി പ്രതികരിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും പ്രതികരണമുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.…

ദിലീപിനെ പുറത്താക്കിയതിൽ വീഴ്ച പറ്റിയെങ്കിൽ തിരുത്തേണ്ടേ: സിദ്ധിഖ്

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടൻ വിജയ് ബാബുവിനെതിരെ ഇന്ന് ചേർന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിൽ നടപടിയുണ്ടായില്ല. വിജയ് ബാബുവിനെതിരായ പരാതി കോടതിയുടെ പരിഗണനയിലാണെന്നും വിഷയത്തിൽ ധൃതിപിടിച്ച് നടപടിയെടുക്കേണ്ട ആവശ്യമില്ലെന്നും സംഘടന വ്യക്തമാക്കി. നേരത്തെ ദിലീപിനെതിരെ നടപടിയെടുത്തതിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അതും…

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടത് വിശദമായി അന്വേഷിക്കണമെന്ന് കോടിയേരി

വയനാട്: രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അപലപിച്ചു. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും ഇങ്ങനെയൊരു സംഭവം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും, ആക്രമിച്ചവരുടെ കൂട്ടത്തിൽ പാർട്ടി പ്രവർത്തകരുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള…

ദേശാഭിമാനി ഓഫീസ് ആക്രമിച്ചതിൽ കെഎം അഭിജിത് ഉൾപ്പെടെ 50 പേര്‍ക്കെതിരെ കേസ്

വയനാട്: ദേശാഭിമാനി വയനാട് ബ്യൂറോ ഓഫീസിനു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം അഭിജിത്ത്, വൈസ് പ്രസിഡൻറ് ജഷീർ പള്ളിവായല്‍ എന്നിവർക്കെതിരെ കേസെടുത്തു. നേതാക്കൾ ഉൾപ്പെടെ അമ്പതോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കെ.എസ്.യു, യൂത്ത് കോണ്ഗ്രസ് നേതാക്കൾക്കെതിരെയാണ് കൽപ്പറ്റ പോലീസ്…

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ശബ്ദസാമ്പിള്‍ എടുത്തു

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ കോടതി വാദം പുരോഗമിക്കുകയാണ്. മറുവശത്ത് അന്വേഷണം ശക്തമായി മുൻപോട്ട് പോകുന്നു. നടൻ സിദ്ദിഖ് ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസങ്ങളിൽ ദിലീപിന്റെ അടുത്ത ബന്ധുക്കളുടെയും…

മോശം പ്രകടനം; സംസ്ഥാനത്തെ ഡിസിസി അധ്യക്ഷന്മാരെ മാറ്റിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മോശം പ്രകടനം കാഴ്ചവെക്കുന്ന ഡിസിസി പ്രസിഡൻറുമാരെ മാറ്റാൻ എഐസിസി നേതൃത്വം ആലോചിക്കുന്നു. പുതിയ പദവിയിലേക്ക് നിയമിക്കപ്പെട്ട് ഒരു വർഷം പിന്നിടുമ്പോൾ 14 ജില്ലകളിലെയും ഡിസിസി പ്രസിഡൻറുമാരുടെ പ്രവർത്തനത്തെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ട് എഐസിസി പരിശോധിച്ചിരുന്നു. ഡി.സി.സി പ്രസിഡൻറ് സ്ഥാനത്ത് നിന്ന്…

സംസ്ഥാനത്തെ ആദ്യ ശിശു സൗഹൃദ പോക്സോ കോടതി എറണാകുളത്ത്

കൊച്ചി: കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ പോക്സോ കോടതി എറണാകുളത്ത് പ്രവർത്തനമാരംഭിച്ചു.ഇത് വഴി ഇനി മുതൽ വിവിധ കേസുകളിൽ കുട്ടികൾക്ക് മറ്റ് ബുദ്ധിമുട്ടുകളില്ലാതെ മൊഴി നൽകാനും ട്രയലിൽ പങ്കെടുക്കാനും സഹായകമാകും. 69 ലക്ഷം രൂപയാണ് പോക്സോ കോടതിയുടെ നിർമ്മാണച്ചെലവ്. കോടതിയുടെ ഉദ്ഘാടനം ജസ്റ്റിസ്…

‘പ്രസ്താവന തിരുത്താന്‍ തയ്യാറാവണം’: ധ്യാന്‍ ശ്രീനിവാസനെതിരെ രൂക്ഷ വിമർശനവുമായി ലിന്റോ ജോസഫ്

തിരുവമ്പാടി: നടൻ ധ്യാൻ ശ്രീനിവാസനെതിരെ രൂക്ഷവിമർശനവുമായി തിരുവമ്പാടി എംഎൽഎ ലിൻറോ ജോസഫ്. തിരുവമ്പാടി പ്രദേശത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയതിനെ തുടർന്നാണ് താരത്തിനെതിരെ പ്രതിക്ഷേധം ഉയർന്നത്. ധ്യാൻ ഇത്തരമൊരു പരാമർശം നടത്തിയ സാഹചര്യം വ്യക്തമാക്കണമെന്നും പ്രദേശത്തെക്കുറിച്ചുള്ള പ്രസ്താവന തിരുത്താൻ…