Tag: Malappuram News

പ്രായം തളർത്താത്ത മോഹം; മോഹിനിമാരായി അരങ്ങേറ്റം കുറിക്കാൻ നാൽവർ സംഘം

കോട്ടയ്ക്കൽ: പ്രായം അൻപതുകളിലെത്തിയ നാലംഗ വനിതാകൂട്ടത്തിന് ഇന്ന് സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ ദിവസം. കലാപഠനത്തിനും അവതരണത്തിനും പ്രായം തടസ്സമല്ലെന്ന് തെളിയിച്ച് ഇന്ന് രാത്രി 8.30ന് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഗിരിജ പാതേക്കര, ജയശ്രീ വിജയൻ, നന്ദിനി ജയകൃഷ്ണൻ, വൃന്ദ ഗോപൻ എന്നിവർ മോഹിനിയാട്ടത്തിൽ…

ബിജെപി വിരുദ്ധ മുന്നണിക്കു നേതൃത്വം നൽകാൻ കഴിയുക കോൺഗ്രസിനു മാത്രമെന്ന് മുസ്‌ലിം ലീഗ്

പട്ടിക്കാട്: ഭാരത് ജോഡോ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ മുസ്‌ലിം ലീഗ് പ്രതിനിധി സംഘം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പൂപ്പലം എംഎസ്പിഎം കോളജിൽ നടന്ന കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു. ബിജെപിയുടെ ജനവിരുദ്ധ…

ഭാരത് ജോഡോ യാത്ര ഇന്നും നാളെയും കൂടി മലപ്പുറം ജില്ലയിൽ

പെരിന്തൽമണ്ണ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയിൽ പ്രവേശിച്ചു. പുലാമന്തോളിൽ ആരംഭിച്ച യാത്രയിൽ ആയിരങ്ങളാണ് രാഹുൽഗാന്ധിയെ അനുഗമിച്ചത്. രാവിലെ 6.30ന് തുടങ്ങിയ യാത്രയുടെ ആദ്യഘട്ടം പത്തോടെ പെരിന്തൽമണ്ണ പൂപ്പലത്ത് അവസാനിച്ചു. വൈകീട്ട് അഞ്ചിന് പട്ടിക്കാട്ടുനിന്ന് ആരംഭിച്ച് രാത്രി…

വിരമിച്ച ശേഷവും പഠിച്ചുകൊണ്ടേയിരിക്കുന്ന അധ്യാപകൻ; എഴുതിയത് 15ഓളം ചരിത്രഗ്രന്ഥങ്ങൾ

മലപ്പുറം: വിരമിക്കും വരെ പഠിപ്പിക്കുക, ഒപ്പം സ്വയം പഠിച്ചു കൊണ്ടേയിരിക്കുക. അധ്യാപക ജീവിതം കൂടുതൽ മനോഹരമാകുന്നത് ഇങ്ങനെയാണ്. 2005 ൽ അധ്യാപന ജോലിയിൽ നിന്നും വിരമിച്ച ടി വി അബ്ദുറഹ്മാൻകുട്ടി മാഷ് പിന്നീടുള്ള സമയമത്രയും പൊന്നാനിയുടെ ചരിത്രം പഠിക്കാനാണ് വിനിയോഗിച്ചത്. ചരിത്രമുറങ്ങുന്ന…

നാക് എ പ്ലസ്; രാജ്യത്തെ മികച്ച സർവകലാശാലകളുടെ നിരയിലേക്ക് കാലിക്കറ്റും

തേഞ്ഞിപ്പലം: നാക് എ പ്ലസ് ഗ്രേഡ് ലഭിച്ചതോടെ കാലിക്കറ്റ് സർവകലാശാലയ്ക്ക് പ്രതീക്ഷകളേറുന്നു. രാജ്യത്തെ എ പ്ലസ് സർവകലാശാലകളുടെ പട്ടികയിൽ ഉൾപ്പെട്ടതോടെ സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുള്ള കൂടുതൽ വിദ്യാർഥികളെ കാലിക്കറ്റിലേക്ക് ആകർഷിക്കാനാകും. കേന്ദ്ര സർക്കാരിൽ നിന്നും മറ്റ് ഏജൻസികളിൽ നിന്നും കൂടുതൽ സഹായങ്ങൾക്ക്…

ചെറുകിട സംരംഭങ്ങൾക്ക് ആശയങ്ങൾ വേണം; കുടുംബശ്രീയിൽ സമ്മാനങ്ങൾ കാത്തിരിക്കുന്നു

മലപ്പുറം: ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിന് മികച്ച ആശയങ്ങൾ കൈവശം ഉണ്ടോ? കുടുംബശ്രീയുടെ ക്യാഷ് അവാർഡ് നിങ്ങൾക്കായി കാത്തിരിക്കുന്നു. കുടുംബശ്രീ യൂണിറ്റുകൾക്ക് ചെയ്യാൻ കഴിയുന്ന പുതിയ സംരംഭങ്ങളെക്കുറിച്ച് പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കുക. 25000 രൂപയാണ് ഒന്നാം സമ്മാനം. 15000 രൂപ രണ്ടാം സമ്മാനം,…

തുറക്കൽ കുളത്തിൽ കുളത്തല്ല്; വീഴാതെ പോരാടിയാൽ രണ്ട് ചാക്ക് അരി സമ്മാനം

തേഞ്ഞിപ്പലം: ഗ്രാമീണരിൽ ആവേശം പകർന്ന് ചേലേമ്പ്ര ചക്കുളങ്ങര തുറക്കൽ കുളത്തിൽ 60 പേർ അണിനിരന്ന കുളത്തല്ല്. 4 റൗണ്ട് വരെ 4 മണിക്കൂറിനിടെ പിന്തള്ളപ്പെടാതെ ജയിച്ചരിൽ അവസാന റൗണ്ടിലും ശക്തി പ്രകടിപ്പിച്ച 2 പേരാണ് ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി വിജയം നേടിയത്.…

വളർത്തുമൃഗങ്ങളെ തെരുവുനായ കടിച്ച സംഭവം; മലപ്പുറത്ത് 10 ഹോട്സ്പോട്ടുകൾ

മലപ്പുറം: വളർത്തുമൃഗങ്ങളുടെ തെരുവുനായ്ക്കളുടെ കടിയേറ്റതുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ 10 ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി. മലപ്പുറം ജില്ലാ വെറ്ററിനറി സെന്‍ററിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 228 വളർത്തുമൃഗങ്ങളെയാണ് തെരുവുനായ്ക്കളുടെ കടിയേറ്റതിന്…

എടരിക്കോട്ട് ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് 17 പേർക്ക് പരിക്ക്

കോട്ടയ്ക്കൽ: ദേശീയപാതയിൽ എടരിക്കോട് പാലച്ചിറമാട് പാലത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ബസിന്‍റെ പിറകിൽ ഇടിച്ച് 17 പേർക്ക് പരിക്കേറ്റു. ആർക്കും ഗുരുതരമായി പരിക്കില്ല. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ബസുകൾ ആണ് അപകടത്തിൽ പെട്ടത്. തൃപ്പൂണിത്തുറ…

വിമാനത്താവളവികസനത്തിന് 14.5 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുമതി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന്‍റെ വികസനത്തിനായി 14.5 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുമതി നൽകി. റൺവേയുടെ ഇടതുവശത്ത് നെടിയിരുപ്പ് പഞ്ചായത്തിൽ നിന്ന് 7.5 ഏക്കറും പടിഞ്ഞാറ് പള്ളിക്കൽ പഞ്ചായത്തിൽ നിന്ന് 7 ഏക്കറുമാണ് ഏറ്റെടുക്കുക. പരിസ്ഥിതി ആഘാത പഠനത്തിന് ശേഷം ഡിസംബറിനകം…