Tag: Maha Vikas Aghadi

താൻ സംസാരിക്കാൻ തുടങ്ങിയാല്‍ ഇവിടെ ഭൂമികുലുക്കമുണ്ടാകുമെന്ന് ഏക്‌നാഥ് ഷിന്‍ഡെ

മുംബൈ: താന്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ ഭൂകമ്പമുണ്ടാകുമെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ശനിയാഴ്ച മലേഗാവിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവസേനയുടെ ഭാവിയും വളർച്ചയും മാത്രമാണ് തന്‍റെ മനസ്സിലെന്നും ഷിൻഡെ…

ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കിയത് ദു:ഖത്തോടെയെന്ന് ബിജെപി മഹാരാഷ്ട്ര അധ്യക്ഷന്‍

മുംബൈ: രാഷ്ട്രീയ സംഘർഷങ്ങൾക്കും പ്രതിസന്ധികൾക്കും ശേഷം അധികാരത്തിലെത്തിയ ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത് ദു:ഖത്തോടെയെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ. ബി.ജെ.പി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. ബി.ജെ.പി സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഉദ്ധവ് താക്കറെ…

ബാലാസാഹെബിന്റെ ഹിന്ദുത്വ ആശയം മുന്നോട്ടു കൊണ്ടുപോകുമെന്ന് ഏക് നാഥ് ഷിന്‍ഡെ

മുംബൈ: സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതത്തിലേക്ക് നല്ല ദിനങ്ങൾ കൊണ്ടുവരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. തനിക്കു ലഭിച്ച എല്ലാ അധികാരങ്ങളും ഉപയോഗപ്പെടുത്തി ജനങ്ങളുടെ ജീവിതത്തിൽ നല്ല നാളുകൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ബാലാസാഹേബിന്‍റെ ഹിന്ദുത്വ ആശയം മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“എന്റെ പാര്‍ട്ടി എന്തായാലും കാലാവധി പൂര്‍ത്തിയാക്കും, അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്യും”

മുംബൈ: തന്റെ സര്‍ക്കാര്‍ ഭരണകാലാവധി പൂര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെ. ശനിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഷിൻഡെ ഇക്കാര്യം വ്യക്തമാക്കിയത്. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി അടുത്ത തിരഞ്ഞെടുപ്പിൽ തന്‍റെ സർക്കാർ വിജയിക്കുമെന്നും ഷിൻഡെ പറഞ്ഞു. നിലവിലെ സർക്കാർ കാലാവധി…

മഹാരാഷ്ട്രയിൽ വിമത മന്ത്രിമാരെ ചുമതലകളില്‍ നിന്ന് നീക്കി താക്കറെ

മുംബൈ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിമത മന്ത്രിമാരെ ചുമതലകളിൽ നിന്ന് നീക്കി. മന്ത്രിസഭയുടെ പ്രവർത്തനം അനിശ്ചിതത്വത്തിലാകാതിരിക്കാനാണ് നടപടി. ഉത്തരവാദിത്തം ഉടൻ തന്നെ പാർട്ടിയിലെ മറ്റുള്ളവർക്ക് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ. ഒമ്പത് വിമത മന്ത്രിമാരുടെ ചുമതല താക്കറെ പിന്‍വലിച്ചു.…

മഹാരാഷ്ട്ര സര്‍ക്കാര്‍ രാജിവെച്ചേക്കും

മുംബൈ: മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സർക്കാർ രാജിവെച്ചേക്കും. ടൂറിസം മന്ത്രി എന്ന പദവി ആദിത്യ താക്കറെ ട്വിറ്ററിൽ നിന്ന് നീക്കം ചെയ്തു. അധികാരം നഷ്ടപ്പെട്ടാലും പോരാട്ടം തുടരുമെന്ന് ശിവസേന പ്രഖ്യാപിച്ചിട്ടുണ്ട്. ശിവസേനയ്ക്ക് 55 അംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. അവരിൽ ഭൂരിഭാഗവും ഇതിനകം ഏക്നാഥ്…