Tag: LGBTQ

എൽജിബിടിക്യു വീഡിയോ നീക്കിയില്ല; ടിക് ടോക്കിന് റഷ്യ 40 ലക്ഷം പിഴ ചുമത്തി

മോസ്‌കോ: എൽജിബിടിക്യു ഉള്ളടക്കം അടങ്ങിയ വീഡിയോ പ്രസിദ്ധീകരിച്ചതിന് ടിക് ടോക്കിന് റഷ്യ 40.77 ലക്ഷം രൂപ പിഴ ചുമത്തി. എൽജിബിടിക്യു (ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ, ക്വീർ) ഉള്ളടക്കം അടങ്ങിയ വീഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും നടപ്പാക്കാത്തതിനാണ് റഷ്യൻ കോടതി ടിക്…

സ്വവര്‍ഗ വിവാഹവും വാടക ഗര്‍ഭധാരണവുമുള്‍പ്പെടെ നിയമവിധേയമാക്കി ക്യൂബ

ഹവാന: ക്യൂബയിൽ കുടുംബനിയമങ്ങളുടെ ഭേദഗതിക്ക് ജനങ്ങൾ അംഗീകാരം നൽകി. സ്വവർഗ വിവാഹങ്ങൾ നിയമവിധേയമാക്കാൻ കുടുംബനിയമത്തിൽ സർക്കാർ നിർദ്ദേശിച്ച പരിഷ്കാരങ്ങൾക്ക് ജനങ്ങൾ അനുകൂലമായി വോട്ട് ചെയ്തു. ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ഹിതപരിശോധനയിൽ കുടുംബ കോഡ് മാറ്റുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇതോടെ…

സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്നു പറഞ്ഞ് റഷ്യയുടെ ടെന്നീസ് താരം ഡരിയ കസാട്കിന

മോസ്‌കോ: റഷ്യയുടെ ഒന്നാം നമ്പർ ടെന്നീസ് താരം ഡരിയ കസാട്കിന താൻ സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി. തിങ്കളാഴ്ച സോഷ്യൽ മീഡിയയിൽ കൂടെ പുറത്ത് വിട്ട വീഡിയോ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തൽ നടത്തിയത്. കസാറ്റ്കിന തന്റെ പങ്കാളിയുമൊത്തുള്ള ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. റഷ്യയില്‍ സ്വവര്‍ഗാനുരാഗികള്‍ക്കും…

എല്‍ജിബിടിക്യു ഉല്‍പന്നങ്ങളുടെ യുഎഇയിലെ വില്‍പന നിര്‍ത്തി ആമസോണ്‍

ദുബായ്: ഓൺലൈൻ റീട്ടെയിലറായ ആമസോൺ യുഎഇയിൽ എൽജിബിടിക്യുവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ സെർച്ച് ഫലങ്ങളിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. യു.എ.ഇ അധികൃതരുടെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് ആമസോണിൻറെ നീക്കമെന്നാണ് റിപ്പോർട്ടുകൾ. ആമസോൺ അതിൻറെ യുഎഇ ഡൊമെയ്ൻ വെബ്സൈറ്റിൽ 150 ലധികം കീവേഡുകൾക്കായുള്ള തിരയൽ ഫലങ്ങൾ…

യുഎഇയില്‍ LGBTQ ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ആമസോണ്‍

യുഎഇ: ഓൺലൈൻ റീട്ടെയിൽ ഭീമനായ ആമസോൺ യുഎഇയിലെ എല്‍ജിബിടിക്യൂ വിഭാഗവുമായി ബന്ധപ്പെട്ട സെര്‍ച്ച് റിസൾട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രാദേശിക നിയമങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടി. യുഎഇ സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. സ്വവർഗരതി ക്രിമിനൽ കുറ്റമായ ലോകത്തിലെ 69 രാജ്യങ്ങളിൽ ഒന്നാണ് യുഎഇ.…

എല്‍ജിബിടിക്യു ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത് തുര്‍ക്കി പൊലീസ്

ഇസ്താംബൂള്‍: തുർക്കിയിലെ ഇസ്താംബൂളിലെ എൽജിബിടിക്യു പ്ലസ് കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് പ്രൈഡ് മാർച്ചിൽ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്തു. മാധ്യമപ്രവർത്തകരെയും എൽജിബിടിക്യു പ്രവർത്തകരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇസ്താംബൂളിലെ പ്രശസ്ത സ്ഥലമായ തക്സിം സ്ക്വയറിന് സമീപം തടിച്ചുകൂടിയ ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു.…

‘സ്വവര്‍ഗ്ഗ വിവാഹങ്ങള്‍’; ജപ്പാന്‍ കോടതി നിരോധനം ശരിവെച്ചു

ടോക്യോ: ജപ്പാനിലെ സ്വവർഗ്ഗ വിവാഹങ്ങൾക്കുള്ള നിരോധനം കോടതി ശരിവച്ചു. സ്വവർഗ്ഗ വിവാഹങ്ങൾ നിരോധിക്കുന്നത് ഭരണഘടനയുടെ ലംഘനമല്ലെന്ന് ജപ്പാനിലെ ഒസാക്ക കോടതി വിധിച്ചു. എൽജിബിടിക്യു പ്ലസ് കമ്മ്യൂണിറ്റിയുടെ അവകാശങ്ങളെ എതിർക്കുകയും അവകാശ സമരത്തിന്റെ മുന്നിരയിൽ നിൽക്കുന്ന ആക്ടിവിസ്റ്റുകളെ നിരാശപ്പെടുത്തുകയും ചെയ്യുന്ന വിധിയാണ് കോടതി…

സ്വവര്‍ഗാനുരാഗത്തിനെതിരെ കടുത്ത നടപടികളുമായി സൗദി

റിയാദ്: സ്വവര്‍ഗാനുരാഗത്തിനെതിരെ കടുത്ത നടപടികളാണ് സൗദി അറേബ്യൻ സർക്കാർ സ്വീകരിക്കുന്നത്. നടപടികളുടെ ഭാഗമായി മഴവിൽ നിറമുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും അധികൃതർ കണ്ടുകെട്ടി. റിയാദിലെ കടകളിൽ നിന്ന് മഴവിൽ നിറമുള്ള വസ്തുക്കൾ വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥർ കണ്ടുകെട്ടുകയാണെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.…