Tag: Latin Church

വിഴിഞ്ഞം വിഷയം; സര്‍ക്കാര്‍ സമീപനത്തില്‍ തൃപ്തരല്ലെന്ന് ലത്തീന്‍ സഭ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിഷയത്തിൽ സർക്കാരിന്റെ സമീപനത്തിൽ തൃപ്തരല്ലെന്ന് ലത്തീൻ സഭ. ആറ് ആവശ്യങ്ങൾ നടപ്പാക്കിയെന്നത് സർക്കാരിന്റെ അവകാശവാദം മാത്രമാണ്. ഞായറാഴ്ച പള്ളികളിൽ വായിക്കാനിരിക്കുന്ന ഇടയലേഖനത്തിൽ ആവശ്യങ്ങൾ ഭാഗികമായി മാത്രമാണ് നടപ്പിലാക്കുന്നതെന്നും പരാമർശിക്കുന്നു. ഒരു മാസത്തിലേറെ നീണ്ട വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം…

വിഴിഞ്ഞം സമരം; സമവായ നീക്കം സജീവം, സമരസമിതി ഇന്ന് നിലപാട് അറിയിക്കും

തിരുവനന്തപുരം: വിഴിഞ്ഞം പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച മന്ത്രിതല സമിതിയിലും മധ്യസ്ഥ ചര്‍ച്ചകളിലും ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങളോടുള്ള നിലപാട് സമരസമിതിയും ലത്തീൻ അതിരൂപതയും ഇന്ന് അറിയിക്കും. രാവിലെ ലത്തീൻ രൂപതയിലെ വൈദികരുടെ യോഗവും തുടർന്ന് സമരസമിതി യോഗവും നടക്കും. ഒത്തുതീർപ്പ്…

ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനെതിരെ രണ്ട് കേസ് കൂടി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ അക്രമസംഭവങ്ങളിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കി വീണ്ടും രണ്ട് കേസുകൾ കൂടി പൊലീസ് രജിസ്റ്റർ ചെയ്തു. തുറമുഖ നിർമ്മാണത്തിന് തടസം സൃഷ്ടിക്കുന്ന തരത്തിൽ പ്രതിഷേധം നടത്തിയതിനും തുറമുഖം…

ജുഡീഷ്യറിയില്‍ വിശ്വാസമുള്ളവരെങ്കിൽ കോടതി ഉത്തരവ് ലംഘിക്കില്ലായിരുന്നു; തുറമുഖ മന്ത്രി

കോഴിക്കോട്: ലത്തീൻ അതിരൂപതയ്ക്ക് ജുഡീഷ്യറിയിൽ വിശ്വാസമുണ്ടോയെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ചോദിച്ചു. ജുഡീഷ്യറിയിൽ വിശ്വാസമുണ്ടായിരുന്നുവെങ്കിൽ കോടതി ഉത്തരവ് ലംഘിക്കില്ലായിരുന്നുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വിഴിഞ്ഞം സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ലത്തീൻ അതിരൂപതയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മറ്റ് മതവിഭാഗങ്ങളുടെ വീടുകൾ…

പിണറായി സർക്കാർ അദാനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന നിലയിലേക്കെത്തി: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഗൗതം അദാനിക്ക് വേണ്ടി എന്തും ചെയ്യുന്ന നിലയിലേക്കു പിണറായി സർക്കാർ എത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഴിഞ്ഞത്തെ അക്രമം സർക്കാരിന്റെ ആസൂത്രിത നീക്കത്തിന്‍റെ ഫലമാണെന്ന ലത്തീൻ രൂപതയുടെ ആരോപണം ഗൗരവമുള്ളതാണ്. അദാനിക്ക് വേണ്ടി അടിമപ്പണി ചെയ്യുന്ന സർക്കാർ അതിജീവനത്തിനായുള്ള…

ഇത് ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രി: കേസെടുത്തതിനെതിരെ പ്രതികരണവുമായി ലത്തീൻ അതിരൂപത

തിരുവനന്തപുരം: ശനിയാഴ്ച വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ എതിർക്കുകയും പിന്തുണയ്ക്കുകയും ചെയ്തവർ തമ്മിലുണ്ടായ സംഘർഷത്തിൽ വൈദികരെയടക്കം പ്രതിയാക്കിയതിന് എതിരെ രൂക്ഷവിമർശനവുമായി ലത്തീൻ അതിരൂപത. ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് കേരളത്തിനുള്ളത്. സർക്കാരിന്റെ ഒത്താശയോടെയാണ് വിഴിഞ്ഞത്ത് അക്രമം നടക്കുന്നത്. സർക്കാരിന്റെ നടപടികൾ വികലമാണെന്ന്…

വിഴിഞ്ഞം സമരം; ലത്തീൻ അതിരൂപതയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കും

വിഴിഞ്ഞം സമരക്കാർക്കെതിരെ നിലപാട് കടുപ്പിച്ച് സർക്കാർ. സമരത്തിനിടെ ഉണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് തന്നെ ഈടാക്കാനാണ് തീരുമാനം. ഇത് ഹൈക്കോടതിയെ അറിയിക്കും. 200 കോടിക്ക് മുകളിലാണ് ആകെ നഷ്ടം. അതിനിടെ വിഴിഞ്ഞം തുറമുഖ സമരം തുടരണമെന്ന് ആഹ്വാനം ചെയ്ത് തിരുവനന്തപുരം…

സമരം ശക്തമാക്കാൻ വിഴിഞ്ഞം സമര സമിതി; പള്ളികളില്‍ നാളെ സര്‍ക്കുലര്‍ വായിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ ലത്തീൻ അതിരൂപത പ്രതിഷേധം തുടരും. സർക്കുലർ ഞായറാഴ്ച പള്ളികളിൽ വായിക്കും. കൂടുതൽ പ്രതിഷേധ പരിപാടികളും പ്രഖ്യാപിക്കും. വീട് നഷ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുള്ള സർക്കാർ നീക്കം തിരിച്ചറിയണമെന്നും സമരസമിതി ആവശ്യപ്പെട്ടു. അതേസമയം, വിഴിഞ്ഞത്ത് ചിലർ മനപ്പൂർവ്വം സംഘർഷം സൃഷ്ടിക്കുകയാണെന്ന്…