Tag: Latest News

ഷാജ് കിരണിന്റെ ശബ്‌ദ രേഖയിലെ ആരോപണം ഗൗരവമുള്ളത്; കെ സുരേന്ദ്രൻ

തിരുവനന്തപുരം : ഷാജ് കിരണിന്റെ ശബ്ദരേഖയിൽ ഗൗരവകരമായ ആരോപണങ്ങളുണ്ടെന്ന്, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇയാൾ പറഞ്ഞത് അപകീർത്തികരമാണെങ്കിൽ ഉടൻ കേസെടുക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ ബിജെപിക്ക് പങ്കില്ല. ഗൂഡാലോചന നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,…

ഷാജ് കിരൺ സ്വപ്ന സുരേഷിനു മുന്നറിയിപ്പു നൽകുന്ന ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം: ഇപ്പോൾ സംഭവിക്കുന്നത് ചെറിയ കളിയല്ലെന്ന് സ്വപ്ന സുരേഷിന് ഷാജ് കിരൺ മുന്നറിയിപ്പ് നൽകുന്ന ശബ്ദരേഖ പുറത്ത്. നിങ്ങളാരും വിചാരിക്കുന്ന ആളല്ല താനെന്ന് ഷാജ് കിരൺ സ്വപ്നയോട് പറയുന്നതായും ശബ്ദരേഖയിലുണ്ട്. ശബ്ദ രേഖയിൽ , നമുക്ക് അറിയാത്ത ഗെയിമുകൾ ഉള്ളിൽ നടക്കുന്നുണ്ടെന്ന്…

മരുന്നുകൾ ഡ്രോൺ വഴി വീട്ടിലെത്തും; കൈകോർത്ത് ആസ്റ്റർ മിംസും സ്കൈ എയർ മൊബിലിറ്റിയും

കോഴിക്കോട്: രാജ്യത്തെ ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ മിംസ്, ഡ്രോൺ ഡെലിവറി പരീക്ഷണങ്ങൾ തുടങ്ങി. പ്രമുഖ ഡ്രോൺ-ടെക്‌നോളജി ലോജിസ്റ്റിക്സ്, സ്ഥാപനമായ സ്കൈ എയർ മൊബിലിറ്റിയുമായി സഹകരിച്ചാണ് കേരളത്തിലെ ആരോഗ്യ മേഖലയിൽ ആദ്യമായി, ഡ്രോൺ ഡെലിവറി പരിചയപ്പെടുത്താൻ ഒരുങ്ങുന്നത്. ഇതുവഴി മരുന്നുകൾ ഡ്രോൺ…

ലൈഫ് മിഷൻ ഭവന പദ്ധതിയുടെ രണ്ടാംഘട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : ലൈഫ് മിഷൻ ഭവന പദ്ധതിയുടെ രണ്ടാം ഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ വെബ്സൈറ്റിൽ ലിസ്റ്റ് ലഭ്യമാകും. അഞ്ച് ലക്ഷത്തിലധികം പേരാണ് കരട് പട്ടികയിലുള്ളത്. പട്ടികയിൽ പരാതിയുള്ളവർക്ക് രണ്ട് ഘട്ടങ്ങളിലായി അപ്പീൽ…

രാഷ്ട്രപതി തിരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്

ദില്ലി: അപ്രതീക്ഷിത നീക്കങ്ങൾക്ക് രാജ്യതലസ്ഥാനം സാക്ഷ്യം വഹിക്കുകയാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശക്തി തെളിയിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. ഒരിക്കൽ കൂടി തന്റെ രാഷ്ട്രീയ ചാണക്യ തന്ത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് സോണിയാ ഗാന്ധി. എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറന്ന് സോണിയ ഗാന്ധി പ്രതിപക്ഷ നേതാക്കളെ സമീപിചിരിക്കുകയാണ്.…

പൃഥ്വിരാജിന്റെ നാലാം സംവിധാന ചിത്രം ‘ടൈസൺ’; നിർമ്മാണം കെജിഎഫ് നിർമ്മാതാക്കൾ

‘എമ്പുരാൻ’ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയ കെജിഎഫിന്റെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് ‘ടൈസൺ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിന് പുറമെ കന്നഡ, തമിഴ്, തെലുങ്ക്,…

യുഎഇയിലെ 2 സ്കൂളുകൾലോകത്തിലെ മികച്ച വിദ്യാലയങ്ങൾക്കുള്ള അവാർഡ് പട്ടികയിൽ

അബുദാബി: ലോകത്തിലെ ഏറ്റവും മികച്ച സ്കൂലുകൾക്കുള്ള അവാർഡുകളുടെ അന്തിമ പട്ടികയിൽ യുഎഇയിൽ നിന്നുള്ള രണ്ട് സ്കൂളുകൾ ഇടം നേടി. അബുദാബിയിലെ ഷൈനിംഗ് സ്റ്റാർ ഇൻറർനാഷണൽ സ്കൂളും ദുബായിലെ ജെംസ് ലീഗൽ സ്കൂളും പരിസ്ഥിതി സംരക്ഷണത്തിലെ മികവിനുള്ള പട്ടികയിൽ ഇടം നേടി. ഇവ…

സ്വപ്‌നയുടെ ആരോപണങ്ങള്‍; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് കൊടിയേരി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ഏറ്റവും പുതിയ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുകയാണ് ഇതിനുപിന്നിലെ ലക്ഷ്യം. ഇത്തരം ആരോപണങ്ങൾ ഹ്രസ്വകാലം മാത്രമുള്ളതാണെന്നും കോടിയേരി പറഞ്ഞു. ഷാജ്…

പാഠ്യപദ്ധതിയിൽ പോക്സോ നിയമം; ഹൈക്കോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്യത് മന്ത്രി

കൊച്ചി: പോക്സോ നിയമത്തിലെ വകുപ്പുകൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്ത് മന്ത്രി വി ശിവൻകുട്ടി. എറണാകുളം പെരുമ്പാവൂർ പുല്ലുവഴി ജയകേരളം ഹയർസെക്കന്ററി സ്കൂളിൽ ഹരിത കാമ്പസ് ഇൻസ്റ്റിറ്റ്യൂഷണൽ കൃഷി പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ലൈംഗിക…

പർവേസ് മുഷറഫ് അന്തരിച്ചെന്ന് അഭ്യൂഹം; വാർത്ത വന്നത് പാക്ക് മാധ്യമങ്ങളിൽ

ഇസ്‍ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പർവേസ് മുഷറഫിന്റെ മരണവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ. പാകിസ്ഥാനിൽ നിന്നുള്ള ചില മാധ്യമങ്ങളാണ് ഇദ്ദേഹത്തിന്റെ മരണവാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ അദ്ദേഹം മരിച്ചിട്ടില്ലെന്ന് പിന്നീട് വ്യക്തമായതോടെ മാധ്യമങ്ങൾ വാർത്ത പിൻവലിച്ചു. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ…