Tag: Latest News

സ്വപ്‌ന സുരേഷിന്റെ അഭിഭാഷകനെതിരെ കേസെടുത്തു; മതനിന്ദ നടത്തിയതിനാണ് കേസ്

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ അഡ്വ.കൃഷ്ണരാജിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. മതനിന്ദ നടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസ്. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്കെതിരെ അപകീർത്തികരമായ പരാമർശം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മതവിദ്വേഷം ഉണ്ടാക്കാന്‍…

വീട്ടമ്മമാർക്ക് തുടർപഠനമൊരുക്കാൻ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല

കൊല്ലം: വിദ്യാഭ്യാസം മുടങ്ങിയ വീട്ടമ്മമാരെ തിരികെ പഠനത്തിലേക്ക് കൊണ്ടുവരാൻ കർമ്മപദ്ധതികൾ തയ്യാറാക്കി ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല. അസാപ്, ദേശീയ സ്കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് കോഴ്സുകൾ രൂപകൽപ്പന ചെയ്യുക. വീട്ടമ്മമാർക്ക് സ്വന്തം കാലിൽ നിൽക്കാനും സ്വന്തം സംരംഭങ്ങൾ തുടങ്ങാനും…

ഗൂഢാലോചന കേസിൽ കൂടുതൽ പ്രതികരിച്ച് സരിത

കൊച്ചി: സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസിൽ മൊഴി രേഖപ്പെടുത്തിയത്തിന് പിന്നാലെ, കൂടുതല്‍ പ്രതികരണവുമായി സരിത. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ വലിയ ഗൂഡാലോചനയുണ്ടെന്ന് സരിത ആരോപിച്ചിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നിലെ ഗൂഡാലോചന ഫെബ്രുവരി, മെയ് മാസങ്ങളിൽ…

മഹാവീര്യാർ’ ജൂലൈ 21ന് തിയേറ്ററുകളിലെത്തും

പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നിവയുടെ ബാനറിൽ നിവിൻ പോളിയും പി. എസ് ഷംനാസും ചേർന്ന് നിർമ്മിക്കുന്ന, എബ്രിഡ് ഷൈൻ ചിത്രമാണ് ‘മഹാവീര്യർ’. ചിത്രം ജൂലൈ 21ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു…

മുഖ്യമന്ത്രിയുടെ പരിപാടി; കറുത്ത വസ്ത്രം ധരിച്ച ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ തടഞ്ഞു

കൊച്ചി: മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ, കറുത്ത മാസ്ക് ധരിച്ചവരെ വിലക്കിയതിന് പിന്നാലെ, കലൂരിൽ കറുത്ത വസ്ത്രം ധരിച്ച ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ റോഡരികിൽ തടഞ്ഞു. കലൂർ മെട്രോ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന രണ്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ആണ് തടഞ്ഞത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രി പിണറായി വിജയൻ പൊതുചടങ്ങിൽ…

മറ്റ് ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസികൾക്ക് പ്രത്യേക വിസ സംവിധാനം നൽകാൻ സൗദി

റിയാദ്: മറ്റ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് സൗദി അറേബ്യ സന്ദർശിക്കാൻ പുതിയ വിസ സമ്പ്രദായം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് സൗദി. സൗദി അറേബ്യയിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ് ആണ്…

ബംഗാൾ സംഘർഷത്തിൽ കർശന നടപടിയെടുക്കുമെന്ന് മമത ബാനർജി

കൊൽക്കത്ത: കഴിഞ്ഞ ദിവസം ബംഗാളിലെ ഹൗറ പഞ്ച്ല ബസാറിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. ചില രാഷ്ട്രീയ പാർട്ടികളാണ് അക്രമത്തിന് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയ നൂപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന്…

സ്വപ്ന സുരേഷിന്റെ ആരോപണം; ഷാജ് കിരണും ഇബ്രാഹിമും കേരളം വിട്ടു

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്, വന്‍ കോലാഹലമുണ്ടാക്കിയാണ് ഇന്നലെ ശബ്ദരേഖ പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിക്കുന്ന ഷാജ് കിരണുമായുള്ളതാണ് ഫോൺ സംഭാഷണം. സംഭാഷണത്തിൽ മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനുമെതിരായ പരാമർശങ്ങളുണ്ട്. അതേസമയം സ്വപ്നയ്ക്ക് മറുപടിയായി വീഡിയോ പുറത്തുവിടുമെന്ന് ഷാജ്…

മഹാരാഷ്ട്ര രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ശിവസേനയ്ക്ക് തിരിച്ചടി

മുംബൈ: മഹാരാഷ്ട്രയിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ശിവസേനയുടെ നേതൃത്വത്തിലുള്ള ഭരണ സഖ്യത്തിന് തിരിച്ചടി നേരിട്ടു. ഫലം പ്രഖ്യാപിക്കാനിരുന്ന ആറാം സീറ്റിൽ ബിജെപിയുടെ ധനഞ്ജയ് മഹാദിക് ശിവസേനയുടെ സഞ്ജയ് പവാറിനെ പരാജയപ്പെടുത്തി. അപ്രതീക്ഷിതമായി 10 വോട്ടുകൾ ബിജെപിക്ക് അനുകൂലമായി പോൾ ചെയ്തതായാണ് വിവരം. ബിജെപിയും…

യുക്രൈൻ അധിനിവേശത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അമേരിക്ക

ന്യൂയോര്‍ക്ക്: യുക്രൈനെ ആക്രമിക്കാൻ റഷ്യ തയ്യാറെടുക്കുകയാണെന്ന് അമേരിക്ക നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെന്നും, എന്നാൽ യുക്രൈൻ പ്രസിഡന്റ് അത് അവഗണിക്കുകയായിരുന്നെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തെക്കുറിച്ച് യുഎസ് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നെന്നും എന്നാൽ യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ…