Tag: Latest News

‘പ്രകാശൻ പറക്കട്ടെ’; ട്രെയ്‌ലർ റിലീസ് ചെയ്തു

ദിലീഷ് പോത്തൻ, മാത്യു തോമസ്, അജു വർഗീസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷഹദ് സംവിധാനം ചെയ്യുന്ന ‘പ്രകാശൻ പറക്കട്ടെ’ ജൂൺ 17ന് പ്രദർശനത്തിനെത്തും.   ശ്രീജിത്ത് രവി, നിഷ സാരംഗ് എന്നിവർക്കൊപ്പം ശ്രീജിത്തിന്റെ മകൻ ഋതുണ്‍…

തിരിച്ചറിയല്‍ ഫോട്ടോകളില്‍ സ്ത്രീകള്‍ കഴുത്തും മുടിയും മറയ്ക്കണം;സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയിലെ സ്ത്രീകൾ തിരിച്ചറിയൽ കാർഡിലെ ഫോട്ടോയിൽ മുടിയും കഴുത്തും മറയ്ക്കണമെന്ന് സിവിൽ അഫയേഴ്സ് മന്ത്രാലയം. സ്ത്രീകളുടെ മുടിയോ കഴുത്തോ അവരുടെ ദേശീയ തിരിച്ചറിയൽ കാർഡിലെ ഫോട്ടോയിൽ കാണിക്കാമെന്ന ധാരണ തെറ്റാണെന്ന് സിവിൽ സ്റ്റാറ്റസ് ഡിപ്പാർട്ട്മെന്റ് വക്താവ് മുഹമ്മദ് അൽ…

ഈ മാസത്തെ ഉയർന്ന നിരക്കിൽ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ കുത്തനെ ഉയർന്ന സ്വർണ വില ഇന്ന് മാറ്റമില്ലാതെ തുടർന്നു. ഒരു പവൻ സ്വർണത്തിന്റെ വില ഇന്നലെ 480 രൂപ വർദ്ധിച്ചിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,680 രൂപയായി.…

ആർഡിഒ കോടതിയിലെ തൊണ്ടിമുതൽ കവർന്നയാളെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം : തിരുവനന്തപുരം ആർഡിഒ കോടതിയിലെ തൊണ്ടി മുതൽ മോഷണം നടത്തിയ ആളെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. 2020 ൽ സീനിയർ സൂപ്രണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. സർവീസിൽ നിന്ന് വിരമിച്ച ശേഷമാണ് ഇയാൾ മോഷണം നടത്തിയത്.…

ഷാജ് കിരണും മുൻ എഡിജിപി അജിത് കുമാറും ഫോണില്‍ സംസാരിച്ചത് 19 തവണയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ഷാജ് കിരണും വിജിലൻസ് മേധാവിയായിരുന്ന എഡിജിപി എം ആർ അജിത് കുമാറും തമ്മിൽ 19 തവണ ഫോണിൽ സംസാരിച്ചതായായി റിപ്പോർട്ട്. ഇന്റലിജൻസ് റിപ്പോർട്ടാണിത്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളെ തുടർന്നാണ് സംഭാഷണം എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ…

തവനൂരിൽ കറുത്ത മാസ്‌ക്കിനു പകരം മഞ്ഞ മാസ്‌ക് നൽകി പൊലീസ്

മലപ്പുറം: തവനൂർ സെൻട്രൽ ജയിലിന്റെ ഉദ്ഘാടനച്ചടങ്ങിൽ കറുത്ത മാസ്ക് ധരിച്ചവരെ പൊലീസ് തടഞ്ഞു. കറുത്ത മാസ്കുകൾ ധരിച്ചവർക്ക് പൊലീസ് മഞ്ഞ മാസ്കുകൾ നൽകി. സെൻട്രൽ ജയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്തു. ഇതിനു മുന്നോടിയായാണ് പോലീസ് നടപടി. ഇന്നലെ…

37 കോടി രൂപ ചിലവിൽ നിർമ്മിച്ച തവനൂർ ജയിൽ കാണാൻ തിരക്ക്

കുറ്റിപ്പുറം: സർക്കാർ നിർമിച്ച ആദ്യത്തേതും സംസ്ഥാനത്തെ നാലാമത്തേതുമായ സെൻട്രൽ ജയിൽ തവനൂർ കൂരടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. രാവിലെ 9 മുതൽ ജയിൽ സന്ദർശിക്കാൻ ആളുകളുടെ വൻ തിരക്കാണ്…

സ്വപ്‌ന സുരേഷിനെതിരെയുള്ള ഗൂഢാലോചനാ കേസ്; അന്വേഷണ സംഘത്തിന്റെ യോഗം നാളെ

തിരുവനന്തപുരം : സ്വപ്ന സുരേഷിനെതിരെയുള്ള ഗൂഡാലോചന കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ നിർണായക യോഗം നാളെ ചേരും. ചോദ്യം ചെയ്യപ്പെടേണ്ടവരുടെയും പുതിയ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തേണ്ടവരുടെയും പട്ടിക നാളെ തീരുമാനിക്കും. കേസിൽ സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള ചർച്ചകളും നടക്കുന്നുണ്ട്. ഗൂഡാലോചന…

കപ്പയ്ക്ക് പിന്നാലെ വിലകുതിപ്പിൽ ഏത്തപ്പഴം

സാധാരണക്കാർക്ക് എക്കാലവും ആശ്രയമായിരുന്ന കപ്പ വിലകുതിപ്പിൽ ആണ്. ചുരുങ്ങിയ ദിവസം കൊണ്ട് വില 25 രൂപ മുതൽ 27 രൂപ വരെ വർദ്ധിച്ചു. ഇതോടൊപ്പം പഴങ്ങളുടെ വിലയും വർധിച്ചിട്ടുണ്ട്. സാധാരണയായി മഴക്കാലത്താണ് പഴങ്ങളുടെ വില കുറയുക. വാഴപ്പഴത്തിന്റെ വില 10 രൂപ…

ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു; നാളെ നോട്ടീസ് നല്‍കും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളിൽ സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് നാളെ ഇവർക്ക് നോട്ടീസ് നൽകും. ശനിയാഴ്ച…