Tag: Latest News

കാവ്യ മാധവന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും. ദിലീപിന്റെ സഹോദരിയുടെ ഭർത്താവ് സുരാജിന്റെ സുഹൃത്തിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. സുരാജിൻറെ ബിസിനസിനെ കുറിച്ചായിരുന്നു മൊഴിയെടുത്തത്. നടി ആക്രമിക്കപ്പെട്ട കേസിൻ്റെ ഭാഗമായാണ് നടി കാവ്യ മാധവൻറെ മൊഴി…

നടന്‍ ദിലീപിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ; മികവ് തെളിയിച്ചതിനുള്ള ആദരം

ദുബായ്: നടൻ ദിലീപിന് യുഎഇ ഗോൾഡൻ വിസ അനുവദിച്ചു. ദുബായ് സർക്കാർ നൽകുന്ന ഗോൾഡൻ വിസയ്ക്ക് 10 വർഷത്തേക്കാണ് കാലാവധി. ഗോൾഡൻ വിസയുള്ളവർക്ക് സ്പോൺസറുടെ സഹായമില്ലാതെ രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും കഴിയും. ഇത് 10 വർഷത്തിനുശേഷം യാന്ത്രികമായി പുതുക്കാൻ കഴിയും.…

ബിജെപി നേതാക്കളുടെ പ്രവാചകനിന്ദ; വിമർശിച്ച് അമേരിക്കയും

വാഷിങ്ടൻ: ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദയിൽ അപലപിച്ച് അമേരിക്കയും. അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ ബിജെപി പരസ്യമായി അപലപിച്ചതിൽ സന്തോഷമുണ്ടെന്നും അമേരിക്ക വ്യക്തമാക്കി. മുസ്ലീം രാജ്യങ്ങളിൽ നിന്നടക്കം വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് അമേരിക്കയും വിമർശനവുമായി രംഗത്തെത്തിയത്. “പ്രവാചകനെതിരെ രണ്ട് ബിജെപി നേതാക്കൾ നടത്തിയ അപകീർത്തികരമായ…

അനാരോഗ്യം; ലോക കേരളസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല

തിരുവനന്തപുരം : ലോക കേരള സഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് മുഖ്യമന്ത്രി വിട്ടുനിൽക്കുന്നത്. മുഖ്യമന്ത്രിയുടെ സന്ദേശം ലോക കേരള സഭയിൽ വായിക്കും. നേരിയ പനിയും ശബ്ദതടസ്സവും കാരണം ഇന്നലെയും മുഖ്യമന്ത്രിയുടെ പരിപാടികൾ റദ്ദാക്കിയിരുന്നു. ലോക കേരള…

സർക്കാരിനെ വിമർശിച്ചതിന് പു.ക.സ പരിപാടിയിൽ നിന്ന് ഒഴിവാക്കിയെന്ന് നടൻ ഹരീഷ് പേരടി

കോഴിക്കോട്: തന്നെ പു.ക.സയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് അവസാന നിമിഷം ഒഴിവാക്കിയെന്ന് നടൻ ഹരീഷ് പേരടി. ഹരീഷ് പേരടിയായിരുന്നു ഉദ്ഘാടനം നടത്തേണ്ടിയിരുന്നത്. സർക്കാരിനെ വിമർശിച്ച് ഹരീഷ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. നാടക സംവിധായകൻ എ.ശാന്തൻ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കുന്നതിൽ…

ശിരോവസ്ത്രത്തില്‍ വിട്ടുവീഴ്ച്ചയ്ക്കില്ല; പ്രതിക്ഷേധം തുടർന്ന് വിദ്യാര്‍ത്ഥിനികള്‍

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം ധരിക്കുന്നത് നിരോധിച്ച സർക്കാർ തീരുമാനത്തിനെതിരെ മുസ്ലീം വിദ്യാർത്ഥികൾ പ്രതിഷേധം ശക്തമാക്കി. കഴിഞ്ഞ 3 മാസമായി ക്ലാസുകൾ ബഹിഷ്കരിക്കുന്ന 19 വിദ്യാർത്ഥികൾ ശിരോവസ്ത്രം ധരിക്കാൻ അനുമതി തേടി സമരം തുടരുകയാണ്. ഹലിയഗഡി ഫസ്റ്റ് ഗ്രേഡ് കോളേജിലെ മൂന്നാം…

അനധികൃത പാർക്കിംഗ് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

അനധികൃത പാർക്കിംഗിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി 500 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. റോഡുകളിൽ അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ ശക്തമായ നടപടി സ്വീകരിക്കുന്നതിൻറെ ഭാഗമായാണ് പുതിയ നിർദ്ദേശം. ഇതിനായി മോട്ടോർ വാഹന ചട്ടങ്ങളിൽ പരിഷ്കാരം ഉടൻ ഉണ്ടാകുമെന്ന്…

അഗ്നിപഥിനെതിരെ പ്രതിഷേധം; ബിഹാറില്‍ ട്രെയിനിന് തീയിട്ടു

പട്‌ന: കരസേനയിൽ 4 വർഷത്തെ ഹ്രസ്വകാല നിയമനത്തിനായി പ്രഖ്യാപിച്ച ‘അഗ്നിപഥ്’ പദ്ധതിക്കെതിരെ ബീഹാറിൽ ഇന്ന് പ്രതിഷേധങ്ങളും അക്രമങ്ങളും പൊട്ടിപ്പുറപ്പെട്ടു. പാസഞ്ചർ ട്രെയിനിൻറെ രണ്ട് കോച്ചുകൾ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. ഹാജിപുര്‍-ബറൗണി റെയിൽവേ ലൈനിലെ മൊഹിയുദിനഗറിലാണ് ജമ്മു താവി എക്സ്പ്രസിൻറെ ബോഗികൾ അഗ്നിക്കിരയാക്കിയത്. സംഭവത്തിൽ…

സംസ്ഥാനത്ത് 8 ജില്ലകളിൽ ഇന്ന് യെല്ലോ അല‍ർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

കേരളത്തിൽ ഇന്ന് മുതൽ നാല് ദിവസം ശക്തമായ മഴ സാധ്യത. ജൂൺ 20 വരെയാണ് മഴ സാധ്യത മുന്നറിയിപ്പുള്ളത്. ഇത് പ്രകാരം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യതൊഴിലാളികൾ…

ജിഎസ്ടി നികുതി കമ്മിറ്റി യോഗം ഇന്ന്

ദേശീയ ജിഎസ്ടി നികുതി പരിഷ്കരണ കമ്മിറ്റി ഇന്ന് ഓൺലൈനായി യോഗം ചേരും. സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാലും കമ്മിറ്റിയിൽ അംഗമാണ്. അടുത്ത ജി.എസ്.ടി കൗൺസിലിൽ സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ട് സമിതി ഇന്ന് തയ്യാറാക്കും. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അധ്യക്ഷനാകും.…