Tag: Latest News

ഓസ്‌കാർ അവാർഡ് ജേതാവായ സംവിധായകൻ പോൾ ഹാഗിസ് ലൈഗികാതിക്രമക്കേസിൽ അറസ്റ്റിൽ

ഇറ്റലി : ഓസ്കാർ പുരസ്കാര ജേതാവായ സംവിധായകൻ പോൾ ഹാഗിസിനെ ലൈംഗികാരോപണത്തിൽ ഇറ്റലിയിൽ അറസ്റ്റ് ചെയ്തതായി പ്രാദേശിക പ്രോസിക്യൂട്ടർമാരും സംവിധായകന്റെ നിയമ സംഘവും പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 2004 ലെ ക്രൈം ഡ്രാമയായ “ക്രാഷ്” എന്ന ചിത്രത്തിന് രണ്ട് ഓസ്കാർ പുരസ്കാരങ്ങൾ…

ഓൾ ഇന്ത്യ ഫുട്ബോൾ ഫെ‍ഡറേഷൻ്റെ പുതിയ ഭരണസമിതി തിരിഞ്ഞെടുപ്പ് സെപ്റ്റംബർ 15 നകം

ന്യൂഡൽഹി : എഐഎഫ്എഫ് പുതിയ ഭരണസമിതിയെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബർ 15 നകം നടത്തണമെന്ന് ഫിഫ പ്രതിനിധി സംഘം ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. ഫെഡറേഷനിലെ സമീപകാല പ്രശ്നങ്ങൾ അന്വേഷിക്കാൻ ഫിഫ-എഎഫ്സി ടീം ഇന്ത്യയിലെത്തിയിരുന്നു. അവരുടെ സന്ദർശനം ഇന്നലെ പൂർത്തിയായി. ഫെഡറേഷന്റെ പുതിയ…

ലാ ലിഗ 2022-23 ഫിക്സ്ചർ എത്തി; ഓഗസ്റ്റ് 13ന് ലീഗ് തുടങ്ങും

ലാ ലിഗയുടെ പുതിയ സീസൺ ഫിക്സ്ചറുകൾ എത്തിക്കഴിഞ്ഞു. ഓഗസ്റ്റ് 13നാണ് സീസൺ ആരംഭിക്കുന്നത്. നവംബർ 21ന് ഖത്തർ ലോകകപ്പ് ആരംഭിക്കുന്നതിനാൽ നവംബർ 12 മുതൽ 13 വരെയുള്ള വാരാന്ത്യ മത്സരങ്ങൾക്ക് ശേഷം താൽക്കാലികമായി ലീഗ് നിർത്തിവയ്ക്കും. ഡിസംബർ 18ന് ലോകകപ്പ് അവസാനിച്ച്…

ഷറഫുദ്ദീൻ ചിത്രം ‘പ്രിയൻ ഓട്ടത്തിലാണ്’ ഇന്ന് മുതൽ പ്രദർശനത്തിന് 

ആന്റണി സോണി സംവിധാനം ചെയ്യുന്ന ‘പ്രിയൻ ഓട്ടത്തിലാണ്’ എന്ന ചിത്രം ഇന്ന് മുതൽ പ്രദർശനം ആരംഭിക്കുന്നു. ഷറഫുദ്ദീൻ, നൈല ഉഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വ്യു സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമനാണ് ചിത്രം നിർമിക്കുന്നത്. അഭയകുമാറും അനിൽ കുര്യനും ചേർന്നാണ് രചന.…

കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് വിദേശത്തടക്കം വിപണി; മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം : വിദേശത്ത് ഉൾപ്പെടെ കുടുംബശ്രീ വഴി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും…

സംസ്ഥാന സർക്കാർ പദ്ധതി കേരളാ ചിക്കൻ; വിറ്റുവരവ് 100 കോടി പിന്നിട്ടു

തിരുവനന്തപുരം : ക്രിസ്മസ്, പെരുന്നാൾ തുടങ്ങിയ സീസണുകളിൽ ഇറച്ചികോഴി വില കുതിച്ചുയരാറുണ്ട്. കോഴിയിറച്ചിയുടെ വില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയാണ് കേരള ചിക്കൻ. കേരള ചിക്കൻ ലോഞ്ച് ചെയ്ത് അഞ്ച് വർഷം ആയപ്പോൾ വിറ്റുവരവ് 100 കോടി രൂപ കടന്നിരിക്കുന്നു.…

വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാർ‘പോരാളികൾ’; ഷാഫി പറമ്പിൽ

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോരാളികളെന്ന് വിശേഷിപ്പിച്ച് ഷാഫി പറമ്പിൽ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്. വിമാനത്തിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്‌ നേതാക്കളായ മൂന്ന് പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഫർസീൻ…

റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ സാധ്യത

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുനൈറ്റഡ് വിടാൻ ഒരുങ്ങുന്നതായി അഭ്യൂഹങ്ങൾ. റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്നും ബയേൺ അദ്ദേഹത്തെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ലെവൻഡോസ്കിക്ക് പകരക്കാരനായി റൊണാൾഡോയെ ടീമിൽ ഉൾപ്പെടുത്തണമെന്നാണ് ബയേണിന്റെ ആഗ്രഹം.

മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് 11 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും വ്യാപകമായ മഴ തുടരുന്നതാണ്. കടൽക്ഷോഭം രൂക്ഷമാകാൻ…

അതിവേഗ റെയിൽപാതകൾ കേരളത്തിന്‌ അനിവാര്യമാണെന്ന് മന്ത്രി ബാലഗോപാൽ

തിരുവനന്തപുരം : അതിവേഗ റെയിൽ പാതകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനം കേരളത്തിന്റെ വികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിലെ ഗതാഗതം സമഗ്രമായ കാഴ്ചപ്പാടോടെ കൈകാര്യം ചെയ്യേണ്ട ഒരു കാര്യമാണ്. എല്ലാ യാത്രാ മാധ്യമങ്ങളും ശരിയായി സംയോജിപ്പിച്ചുകൊണ്ട്…