Tag: Latest News

ശിവസേന വിമതരുടെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

അയോഗ്യതാ നോട്ടീസിനെതിരെ വിമത ശിവസേന എംഎൽഎമാർ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അജയ് ചൗധരിയെ ശിവസേന നിയമസഭാ കക്ഷി നേതാവായി നിയമിച്ചതിനെ വിമത നേതാക്കൾ ചോദ്യം ചെയ്യുന്നുണ്ട്. ഡെപ്യൂട്ടി സ്പീക്കർ നരഹരി സിർവാളിനെതിരായ അവിശ്വാസ പ്രമേയം തള്ളിയ വിഷയവും ഹർജിയിൽ…

“നടപടിക്കു പിന്നില്‍ അച്ഛനോടുള്ള കലിപ്പ്”; ഷമ്മി തിലകന്‍

കൊല്ലം: തനിക്കെതിരെയുള്ള അമ്മയുടെ നീക്കത്തിന് പിന്നിൽ അച്ഛനോടുള്ള ചില ഭാരവാഹികളുടെ കലിപ്പാണെന്ന് നടൻ ഷമ്മി തിലകൻ. നടപടിയെടുക്കരുതെന്ന് മമ്മൂട്ടി അടക്കമുള്ളവർ പറഞ്ഞിരുന്നതായും ഷമ്മി തിലകൻ പറഞ്ഞു. കൊല്ലത്തെ വീട്ടിലിരുന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ ഇപ്പോഴും അമ്മയിൽ അംഗമാണെന്നും തൻ്റെ പണം കൂടി…

ആദ്യ ട്വന്റി20യില്‍ ഇന്ത്യക്ക് 7 വിക്കറ്റ് ജയം

ഡബ്ലിന്‍: മഴ മൂലം മത്സരം വൈകിയെങ്കിലും ഇന്ത്യ വിജയം വൈകിച്ചില്ല. 12 ഓവറാക്കി ചുരുക്കിയ അയർലൻഡിനെതിരെയുള്ള ഒന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയുടെ ജയം 7 വിക്കറ്റിന്. 29 പന്തിൽ 47 റൺസെടുത്തു പുറത്താകാതെ നിന്ന ദീപക് ഹൂഡയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. …

പീഡന പരാതി; വിജയ് ബാബു ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

കൊച്ചി : യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബു ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. അന്വേഷണവുമായി സഹകരിക്കാൻ മുൻകൂർ ജാമ്യ ഉത്തരവിലെ നിർദ്ദേശപ്രകാരമാണ് ഹാജരാകുക. കേസ് അന്വേഷിക്കുന്ന സൗത്ത് പൊലീസ് സ്റ്റേഷൻ സി.ഐക്ക് മുമ്പാകെയാണ് വിജയ് ബാബു ഹാജരാകേണ്ടത്.…

അടിയന്തരാവസ്ഥ ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത അദ്ധ്യായം: നരേന്ദ്ര മോദി

ബെര്‍ലിന്‍: 47 വർഷം മുമ്പ് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിൻറെ കറുത്ത പാടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജർമ്മനിയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യം ഓരോ ഇന്ത്യക്കാരൻറെയും ഡിഎന്‍എയില്‍ അടങ്ങിയതാണെന്നും മോദി പറഞ്ഞു. 47 വർഷങ്ങൾക്ക് മുൻപ് ജനാധിപത്യത്തെ…

മഹാരാഷ്ട്രയിൽ വിമത എംഎൽഎമാർക്ക് വൈ പ്ലസ് സുരക്ഷ

മുംബൈ: മഹാരാഷ്ട്രയിൽ 15 വിമത ശിവസേന എംഎൽഎമാർക്ക് കേന്ദ്രം വൈ പ്ലസ് സുരക്ഷ നൽകിയിട്ടുണ്ട്. വിമത എംഎൽഎമാരുടെ ഓഫീസുകൾ ശിവസേന പ്രവർത്തകർ തകർക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഷിൻഡെ ക്യാമ്പിലെ എംഎൽഎമാർക്ക് കേന്ദ്രം സുരക്ഷ നൽകിയിരുന്നു. എന്നാൽ വിമത എംഎൽഎമാരുടെ നേതാവായ ഏക്നാഥ്…

ദിലീപിനെ പുറത്താക്കിയതിൽ വീഴ്ച പറ്റിയെങ്കിൽ തിരുത്തേണ്ടേ: സിദ്ധിഖ്

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടൻ വിജയ് ബാബുവിനെതിരെ ഇന്ന് ചേർന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിൽ നടപടിയുണ്ടായില്ല. വിജയ് ബാബുവിനെതിരായ പരാതി കോടതിയുടെ പരിഗണനയിലാണെന്നും വിഷയത്തിൽ ധൃതിപിടിച്ച് നടപടിയെടുക്കേണ്ട ആവശ്യമില്ലെന്നും സംഘടന വ്യക്തമാക്കി. നേരത്തെ ദിലീപിനെതിരെ നടപടിയെടുത്തതിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അതും…

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടത് വിശദമായി അന്വേഷിക്കണമെന്ന് കോടിയേരി

വയനാട്: രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അപലപിച്ചു. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും ഇങ്ങനെയൊരു സംഭവം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും, ആക്രമിച്ചവരുടെ കൂട്ടത്തിൽ പാർട്ടി പ്രവർത്തകരുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള…

‘അമ്മ’യുടെ കത്തിന് വ്യക്തമായ മറുപടി നല്‍കി: ഷമ്മി തിലകൻ

അമ്മയുടെ കത്തിലെ ഓരോ വാക്കിനും വ്യക്തമായ മറുപടിയാണ് നൽകിയതെന്ന് ഷമ്മി തിലകൻ പറഞ്ഞു. തൃപ്തികരമല്ലെന്ന മറുപടി ഇതുവരെ ലഭിച്ചിട്ടില്ലെന്നും എന്താണ് കുഴപ്പമെന്ന് ഇതുവരെ അറിയിച്ചിട്ടില്ലെന്നും ഷമ്മി തിലകൻ പറഞ്ഞു. “ഒരു ശാസനയോ മാപ്പെഴുതി വാങ്ങലോ ഉണ്ടാകുമെന്ന് ഞാൻ കരുതി. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ…

കൊടി കത്തിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെക്കൊണ്ട് വീണ്ടും കൊടികെട്ടിച്ച് സിപിഎം നേതാക്കള്‍

തിരുവനന്തപുരം: വർക്കല നാവായിക്കുളത്ത് സി.പി.എം കൊടി കത്തിച്ച കോൺഗ്രസ് പ്രവർത്തകനെ കൊണ്ട് നേതാക്കൾ മറ്റൊരു കൊടി കെട്ടിപ്പിച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തതിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഈ റാലിക്കിടെയാണ് ഒരു…