Tag: Latest News

ഇന്ത്യ-ശ്രീലങ്ക ടി20; അവസാന ഏകദിനം തിരുവനന്തപുരത്ത്

മുംബൈ: ജനുവരിയില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ടി20, ഏകദിന പരമ്പരകളുടെ മത്സരക്രമം പ്രഖ്യാപിച്ചു. പരമ്പരയിലെ അവസാന ഏകദിനത്തിന് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവും. ജനുവരി മൂന്നിന് ടി20 പരമ്പരയോടെ ആരംഭിക്കുന്ന ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണുള്ളത്. …

അർബുദരോഗികൾക്ക് മുടി ദാനം ചെയ്ത് മാതൃകയായി ഇന്ത്യൻ വിദ്യാർത്ഥിനി

മ​നാ​മ: കാൻസർ ബാധിച്ച കുട്ടികളെ സഹായിക്കാൻ മുടി ദാനം ചെയ്ത് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി മാതൃകയായി.എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ തൻവി സനക നാഗയാണ് (13)തന്‍റെ 24 ഇഞ്ച് നീളമുള്ള മുടി ബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് സംഭാവന ചെയ്തത്. മുടി ദാനം ചെയ്തതിൽ…

ഖത്തറിൽ ശനിയാഴ്ച വരെ മഴ തുടരും; ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചേക്കും

ദോഹ: ഖത്തറിന്‍റെ പല ഭാഗങ്ങളിലും മഴ പെയ്തു. ശനിയാഴ്ച വരെ തുടർന്നേക്കും. അൽ ഖോർ, റാസ് ലഫാൻ, അൽ ഹുവെയ്‌ല തുടങ്ങി രാജ്യത്തിന്‍റെ വടക്കൻ പ്രദേശങ്ങളിൽ ഇന്നലെ മഴ രേഖപ്പെടുത്തി. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.…

വിഴിഞ്ഞം തുറമുഖ നിർമ്മാണം പുനരാരംഭിച്ചു; ഇരട്ടി വേഗത്തിൽ പൂർത്തിയാക്കും

തിരുവനന്തപുരം: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വിഴിഞ്ഞത്ത് തുറമുഖ നിർമ്മാണം പുനരാരംഭിച്ചു. സമര പന്തൽ പൊളിച്ചുമാറ്റിയ ശേഷമാണ് നിർമ്മാണ സാമഗ്രികൾ വിഴിഞ്ഞത്ത് എത്തിച്ചത്. നഷ്ടപ്പെട്ട സമയം നികത്താൻ ഇരട്ടി വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അദാനി ഗ്രൂപ്പ്. ആദ്യഘട്ടത്തിൽ 20 ലോഡ് നിർമ്മാണ…

വോട്ടിംഗ് യന്ത്രങ്ങളിൽ തിരിമറിയെന്ന് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

അഹമ്മദാബാദ്: ഗുജറാത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗാന്ധിധാമിലെ കോൺഗ്രസ് സ്ഥാനാർത്ഥി വെൽജിഭായ് സോളങ്കിയാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. വോട്ടിംഗ് യന്ത്രങ്ങളിൽ ബി.ജെ.പി തിരിമറി നടത്തിയെന്നാരോപിച്ചാണ് കോൺഗ്രസ് സ്ഥാനാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഷീനുകൾ ശരിയായി സീൽ…

ആവിക്കൽതോട് മാലിന്യ സംസ്കരണ പ്ലാന്‍റ്; നിർമ്മാണം നിർത്തിവയ്ക്കാൻ ഉത്തരവിട്ട് കോടതി

കോഴിക്കോട്: കോഴിക്കോട് ആവിക്കൽതോട് മാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെ നിർമ്മാണം താൽക്കാലികമായി നിർത്തിവയ്ക്കാൻ കോടതി ഉത്തരവ്. പ്രദേശവാസിയായ സക്കീർ ഹുസൈൻ നൽകിയ ഹർജിയിലാണ് കോഴിക്കോട് മുൻസിഫ് കോടതി ഉത്തരവ്. തോട് നികത്തിയ സ്ഥലത്താണ് പ്ലാന്‍റ് പണിയുന്നതെന്ന് ഹർജിക്കാരൻ വാദിച്ചു. കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയുടെ…

സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. റോജി എം ജോണിന്‍റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പശ്ചാത്തലസൗകര്യ വികസനത്തിലെ ഒരു വലിയ കുതിച്ചുചാട്ടമായാണ് ഇത് വിഭാവനം ചെയ്യുന്നത്. സമ്പദ് വ്യവസ്ഥയ്ക്കും വ്യാവസായിക അന്തരീക്ഷത്തിനും…

നടൻ മണിയൻ പിള്ള രാജുവിൻ്റെ മകൻ നിരഞ്ജ് വിവാഹിതനായി

നടൻ നിരഞ്ജ് മണിയൻ പിള്ള വിവാഹിതനായി. മണിയൻപിള്ള രാജുവിന്‍റെ മകനും നടനുമായ നിരഞ്ജും പാലിയം കൊട്ടാര കുടുംബാംഗവുമായ നിരഞ്ജനയും ഇന്ന് രാവിലെ 9.30 നാണ് വിവാഹം കഴിച്ചത്. പാലിയം കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ മമ്മൂട്ടി, ജയറാം, ജഗദീഷ്, കുഞ്ഞൻ, നിർമ്മാതാവ് സുരേഷ്…

പിഎൻബി തട്ടിപ്പ്; പ്രതി റിജിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തളളി

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ സീനിയർ മാനേജർ എം പി റിജിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി. എന്നാൽ കോഴിക്കോട് കോർപ്പറേഷൻ അധികൃതരും പഞ്ചാബ് നാഷണൽ ബാങ്കിലെ ഉന്നതരും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് തട്ടിപ്പെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ…

സജി ചെറിയാൻ്റെ ഭരണഘടന വിരുദ്ധ പ്രസംഗം; കേസന്വേഷണം അവസാനിപ്പിച്ച് പൊലീസ് റിപ്പോർട്ട് നൽകി

കോട്ടയം: മുൻ മന്ത്രി സജി ചെറിയാന്‍റെ ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസിന്‍റെ അന്വേഷണം പൊലീസ് അവസാനിപ്പിച്ചു. ഇതുസംബന്ധിച്ച റിപ്പോർട്ട് പൊലീസ് തിരുവല്ല കോടതിയിൽ സമർപ്പിച്ചു. സജി ചെറിയാനെതിരേ തെളിവില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമാണ്…