Tag: Latest News

ചലച്ചിത്ര മേളക്ക് ഇന്ന് തുടക്കം; ഉദ്ഘാടന ചിത്രം ‘ടോറി ആന്‍റ് ലോകിത’

തിരുവനന്തപുരം: തലസ്ഥാനത്ത് 27-ാമത് ഐഎഫ്എഫ്കെയ്ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിക്കും. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ റസിഡന്‍റ് പിയാനിസ്റ്റായ ജോണി…

ആലപ്പുഴ മെഡിക്കൽ കോളേജിൽ രോഗി ആത്മഹത്യ ചെയ്തു

ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിയെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വള്ളികുന്നം സ്വദേശി ശിവരാജൻ (62) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് ശിവരാജന്‍റെ മൃതദേഹം ശുചിമുറിയിൽ നിന്ന് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചു.

ഭൂപേന്ദ്ര പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടരും

അഹമ്മദാബാദ്: ഭൂപേന്ദ്ര പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടരും. ചരിത്ര ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബിജെപി സർക്കാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 1.92 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഭൂപേന്ദ്ര പട്ടേൽ ഘാട്ലോഡിയ മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. ഡിസംബർ 12 തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ…

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാൻ സിപിഎം; ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ച

തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരാൻ സിപിഎം. ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ച ചെയ്യും. ഭരണഘടനയെ അപമാനിച്ച കേസിൽ സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകി അന്വേഷണ സംഘം കഴിഞ്ഞ ദിവസം കോടതിയിൽ റിപ്പോർട്ട്…

അമേരിക്കന്‍ വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കും; മൈന്‍ഡ്മെയ്സ് – വൈബ്ര ഹെല്‍ത്ത്കെയര്‍ സഹകരണം

കൊച്ചി: ഹിന്ദുജ ഗ്രൂപ്പിന്‍റെ പിന്തുണയുള്ള യൂണികോൺ കമ്പനിയായ മൈൻഡ്മെയ്സ് യുഎസിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായി വൈബ്ര ഹെൽത്ത് കെയറുമായി സഹകരിക്കും. ഇന്ത്യൻ വംശജനായ ന്യൂറോ സയന്‍റിസ്റ്റ് സ്ഥാപിച്ച മൈൻഡ് മെയ്സ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് ന്യൂറോ ടെക്നോളജി വികസിപ്പിച്ചെടുത്ത ആദ്യത്തെ ആഗോള സ്ഥാപനമാണ്.…

സ്വകാര്യ കമ്പനി നിര്‍മ്മിച്ച പിഎസ്എല്‍വി മോട്ടോറിന്റെ പരീക്ഷണം വിജയകരം

ചെന്നൈ: പൂനെ ആസ്ഥാനമായുള്ള ഇക്കണോമിക് എക്സ്പ്ലോസീവ്സ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച പിഎസ്എൽവി എക്സ്എൽ വേരിയന്‍റിനുള്ള ബൂസ്റ്റർ മോട്ടോർ വിജയകരമായി പരീക്ഷിച്ചതായി ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നടത്തിയ പരീക്ഷണം തൃപ്തികരമാണെന്ന് ഐഎസ്ആർഒ ട്വീറ്റ് ചെയ്തു. എഞ്ചിൻ ഇന്നലെയാണ് പരീക്ഷിച്ചത്.…

സംസ്ഥാനത്ത് ‘ഹി’യ്ക്ക് ഒപ്പം ‘ഷി’യും ഉള്‍പ്പെടുത്തി നിയമഭേദഗതി

തിരുവനന്തപുരം: ‘ഹി’യോടൊപ്പം ‘ഷി’ കൂടി ഉൾപ്പെടുത്തിക്കൊണ്ട് നിയമഭേദഗതി വരുത്തി നിയമസഭ. കേരള ഹൈക്കോടതി സർവീസസ് (വിരമിക്കല്‍ പ്രായം നിജപ്പെടുത്തല്‍) ഭേദഗതി ബില്ലിലാണ് ‘ഷി’ എന്ന പദം ഉൾപ്പെടുത്തിയിരിക്കുന്നത്. മുമ്പത്തെ നിയമത്തിൽ, ജീവനക്കാരുടെ വിരമിക്കൽ സംബന്ധിച്ച വ്യവസ്ഥയിൽ ‘ഹി’ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലിംഗസമത്വത്തിനായുള്ള…

ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു: ആരോപണവുമായി നടൻ ബാല

നടൻ ഉണ്ണി മുകുന്ദൻ നിർമ്മിച്ച ഷഫീഖിന്‍റെ സന്തോഷം എന്ന സിനിമയുടെ അണിയറ പ്രവർത്തകരിൽ പലർക്കും പ്രതിഫലം ലഭിച്ചില്ലെന്ന ആരോപണവുമായി നടൻ ബാല രംഗത്ത്. തനിക്ക് ശമ്പളം കിട്ടിയില്ലെങ്കിലും ബാക്കിയുള്ളവർക്ക് പണം നൽകണമെന്നാണ് ബാലയുടെ ആവശ്യം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു…

ലോകകപ്പ് തോല്‍വി; സ്‌പെയിൻ പരിശീലകസ്ഥാനമൊഴിഞ്ഞ് ലൂയിസ് എന്റിക്കെ

മാഡ്രിഡ്: ലോകകപ്പ് ഫുട്ബോളിൽ നിന്ന് പുറത്തായതിന് പിന്നാലെ സ്പെയിനിന്‍റെ മുഖ്യ പരിശീലകൻ ലൂയിസ് എന്റിക്കെ സ്ഥാനം രാജിവച്ചു. പ്രീക്വാർട്ടറിൽ മൊറോക്കോയാണ് സ്പെയിനിനെ തോൽപ്പിച്ചത്. സ്പെയിനിന്‍റെ അണ്ടർ 21 കോച്ച് ലൂയിസ് ഡി ലാ ഫ്യുന്റെ പുതിയ പരിശീലകനായി ചുമതലയേറ്റേക്കും. സ്പാനിഷ് ഫുട്ബോൾ…

ഹൃദയ ശസ്ത്രക്രിയക്ക് ശേഷം വീണ്ടും മൈതാനത്ത്; വാസുദേവന് ഇരട്ടസ്വർണ്ണം

കോഴിക്കോട്: ഡോക്ടർ, ശസ്ത്രക്രിയ കഴിഞ്ഞ് മുമ്പത്തെപ്പോലെ എനിക്ക് കളിക്കളത്തിൽ തിരിച്ചെത്താൻ കഴിയുമോ? ഹൃദയ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് കാത്ത്കിടക്കുമ്പോൾ 63കാരനായ ഈസ്റ്റ്ഹിൽ മാപ്പാല വാസുദേവന്റെ ചോദ്യം. ആറ് മാസത്തെ വിശ്രമത്തിന് ശേഷം എല്ലാം പഴയതുപോലാകുമെന്ന് ഡോക്ടറും ഉറപ്പ് നൽകി. ഹൃദയ സംബന്ധമായ…