Tag: Latest News

പി വി ശ്രീനിജന്‍ എംഎല്‍എയുടെ പരാതിയിൽ സാബു എം ജേക്കബിനെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസ്

കൊച്ചി: കുന്നത്തുനാട് എം.എൽ.എ പി.വി ശ്രീനിജന്‍റെ പരാതിയിൽ കിഴക്കമ്പലം ട്വന്‍റി-20 പ്രസിഡന്‍റ് സാബു എം ജേക്കബിനെതിരെ പുത്തൻകുരിശ് പൊലീസ് കേസെടുത്തു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഡീനാ ദീപക്കാണ് കേസിലെ രണ്ടാം പ്രതി. ഐക്കരനാട് കൃഷിഭവൻ…

ഹിമാചല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എം.എല്‍.എമാരുടെ യോഗം ഇന്ന് ഷിംലയില്‍

ഷിംല: ഹിമാചൽ പ്രദേശിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എമാർ വെള്ളിയാഴ്ച ഷിംലയിൽ യോഗം ചേർന്ന് മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കും. വൈകിട്ട് മൂന്നിന് സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനമായ രാജീവ് ഭവനിലാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നത്. ഹിമാചൽ പ്രദേശ് കോണ്‍ഗ്രസ് ചുമതലയുള്ള രാജീവ്…

ബാലയുടെ ആരോപണം നിഷേധിച്ച് ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ നിര്‍മാതാക്കള്‍

‘ഷഫീഖിന്‍റെ സന്തോഷം’ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രതിഫലം നൽകിയില്ലെന്ന ബാലയുടെ ആരോപണം ശരിയല്ലെന്ന് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ പറയുന്നു. സിനിമയിൽ ജോലി ചെയ്ത ഒരാൾക്ക് പോലും പ്രതിഫലം കൊടുക്കാതിരുന്നില്ലെന്ന് ചിത്രത്തിന്‍റെ ലൈൻ പ്രൊഡ്യൂസർ വിനോദ് മംഗലത്ത് പറഞ്ഞു. തന്റെ സഹോദരൻ ഉണ്ണി…

ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ വാക്ക് ‘വേർഡിൽ’

ന്യൂയോര്‍ക്ക്: ഈ വർഷം, ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വിഷയം’വേർഡിൽ’ ഗെയിമാണ്. തിരഞ്ഞെടുപ്പ് ഫലങ്ങൾ, എലിസബത്ത് രാജ്ഞി, ഉക്രൈൻ തുടങ്ങിയ കൂടുതൽ വാർത്താ-ഓറിയന്‍റഡ് വിഷയങ്ങൾ മറികടന്ന് വേർഡിൽ ഒന്നാമതെത്തി. ഗൂഗിളിന്‍റെ വാർഷിക റിപ്പോർട്ട് വേർഡിലിന്റെ ആധിപത്യം എടുത്തുകാണിക്കുന്നു. ഓരോ ദിവസവും അഞ്ചക്ഷരമുള്ള…

റെയിൽവേ കാറ്ററിങ് സ്റ്റാൾ ഇനി പൊതുജനങ്ങൾക്കും; പാലക്കാട് ഡിവിഷനിലും ആരംഭിക്കും

കണ്ണൂര്‍: ചായ, കാപ്പി, വട, ബിസ്കറ്റ് ഇതൊക്കെ ട്രെയിൻ യാത്രക്കാർക്ക് മാത്രമല്ല പൊതുജനങ്ങൾക്കും കഴിക്കാം. കാറ്ററിംഗ് സ്റ്റാൾ റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിന്ന് പുറത്തേക്ക് വരുന്നു. ഇവ സ്റ്റേഷൻ പരിസരത്ത് തുറക്കും. നിലവിൽ, പ്ലാറ്റ്‌ഫോം സ്റ്റാളുകൾ ട്രെയിൻ യാത്രക്കാർക്ക് മാത്രമുള്ളതാണ്. പാലക്കാട് ഡിവിഷനിലെ…

ആരാധകരുടെ പെരുമാറ്റം അതിരുവിട്ടു; ക്രൊയേഷ്യയ്ക്ക് 43 ലക്ഷം രൂപ പിഴ

ദോഹ: ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിനിടെ കാനഡ ഗോൾകീപ്പർ മിലാൻ ബോർഗനെ ക്രൊയേഷ്യൻ ആരാധകർ കൂക്കിവിളിച്ചു. സംഭവത്തിൽ ഫിഫ 43 ലക്ഷത്തോളം രൂപ ക്രൊയേഷ്യന്‍ ടീമിന് പിഴ ചുമത്തി. സെർബിയക്കാരനായ മിലൻ ബോർഗൻ കാനഡയിലേക്ക് കുടിയേറി പാർത്തതാണ്. ഇത് സൂചിപ്പിച്ച് ആരാധകർ ബോർഗനെ…

എസ്എഫ്ഐ ക്യാമ്പസുകളിൽ ആക്രമണം; സിപിഎമ്മിന് മുന്നറിയിപ്പുമായി സിപിഐ

കൊല്ലം: സംസ്ഥാനത്തെ വിവിധ കാമ്പസുകളിൽ എസ്.എഫ്.ഐ നടത്തുന്ന ആക്രമണങ്ങൾ ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് സി.പി.ഐ, സി.പി.എമ്മിന് മുന്നറിയിപ്പ് നൽകി. ഏക വിദ്യാർത്ഥി സംഘടനയെന്ന എസ്.എഫ്.ഐയുടെ നിലപാട് സ്ഥാപിക്കാനുള്ള സി.പി.എം നേതൃത്വത്തിന്‍റെ കൃത്യമായ അജണ്ടയാണിതെന്ന് സി.പി.ഐ ആരോപിക്കുന്നു. കൊല്ലം എസ്എൻ കോളേജിലെ…

മാൻഡോസ് ചുഴലിക്കാറ്റ്: ചെന്നൈയിൽ കനത്ത മഴ, കേരളത്തിലും മുന്നറിയിപ്പ്

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മാന്‍ഡോസ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടാൻ സാധ്യത. അർദ്ധരാത്രിയോടെ ശ്രീഹരിക്കോട്ടയ്ക്കും പുതുച്ചേരിക്കും ഇടയിൽ കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്ത് ആയിരിക്കും കരതൊടുക. നിലവിൽ ചെന്നൈയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ്…

കണ്ണൂരിൽ നിന്ന് ഥാറോടിച്ച് ഖത്തറിലേക്ക്; നജിറക്ക് ലോകകപ്പ് മത്സര ടിക്കറ്റുകൾ സമ്മാനം

ദോഹ: ഖത്തർ ലോകകപ്പ് കാണാൻ കേരളത്തിൽ നിന്ന് 3000 കിലോമീറ്റർ സഞ്ചരിച്ച് മലയാളി വനിത. മഹീന്ദ്ര ഥാറിലാണ് നജിറ നൗഷാദ് കണ്ണൂരിൽ നിന്ന് ഖത്തറിലേക്കുള്ള യാത്ര ആരംഭിച്ചത്. ട്രാവലറും വ്ലോഗറുമായ നജിറ നൗഷാദ് അർജന്‍റീനയുടെ കടുത്ത ആരാധികയാണ്. തന്‍റെ പ്രിയപ്പെട്ട ടീമിന്‍റെ…

തെരി റീമേക്ക് ചെയ്യരുത്; പവൻകല്യാൺ ചിത്രത്തിനെതിരെ പ്രതിഷേധം

പവൻ കല്യാണിന്‍റെ പുതിയ ചിത്രത്തിനെതിരെ ആരാധകർ രംഗത്തെത്തി. വിജയ് നായകനായ തെരി എന്ന തമിഴ് ചിത്രത്തിന്‍റെ റീമേക്കാണ് ഹരീഷ് ശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രമെന്ന അഭ്യൂഹം പരന്നതാണ് താരത്തിന്റെ ആരാധകരെ ചൊടിപ്പിച്ചത്. റീമേക്ക് അല്ല, ഒറിജിനൽ സിനിമയാണ് വേണ്ടതെന്ന് പറഞ്ഞ്…