Tag: Latest News

വാഹന വിൽപന; ടാറ്റയ്ക്ക് രണ്ടാം സ്ഥാനം

മെയ് മാസത്തിലെ വാഹന വിൽപ്പനയുടെ കണക്കിൽ ടാറ്റ മോട്ടോഴ്സ് രണ്ടാം സ്ഥാനത്താണ്. 43,341 യൂണിറ്റ് വിൽപ്പനയുമായി ടാറ്റ മോട്ടോഴ്സ് ഹ്യുണ്ടായിയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി. പതിവുപോലെ 124474 വാഹനങ്ങളുമായാണ് മാരുതി ഒന്നാമതെത്തിയത്.  കഴിഞ്ഞ വർഷം മേയിൽ 15,181 യൂണിറ്റുകൾ വിറ്റഴിച്ച ടാറ്റ…

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുകയാണ്. തുടർച്ചയായ രണ്ടാം ദിവസമാണ് രോഗികളുടെ എണ്ണം ആയിരം കടന്നത്. ബുധനാഴ്ച 1370 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1197 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. നിലവിൽ 6,462 പേരാണ്…

ചോദ്യം ചെയ്യലിന് നടൻ വിജയ് ബാബു വീണ്ടും ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ഹാജരായി. അസിസ്റ്റൻറ് പോലീസ് കമ്മീഷണർ വൈ നിസാമുദ്ദീൻറെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത്. വിജയ് ബാബുവിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി…

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ 2-വിന്റെ നിർമ്മാണം പുരോഗമിക്കുന്നു

കുവൈറ്റ്: കുവൈറ്റിലെ ഏറ്റവും വലിയ വികസന പദ്ധതിയായ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2ൻറെ നിർമ്മാണം 61.8 ശതമാനം പൂർത്തിയായതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. പ്രതിവർഷം 25 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള 180,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പദ്ധതി നിർമ്മിക്കുന്നത്.…

തൃക്കാക്കരയിൽ നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ തുടങ്ങും

കൊച്ചി : നിർണായകമായ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൻറെ ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. എറണാകുളം മഹാരാജാസ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നാളെ രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യ സൂചനകൾ രാത്രി 8.30 നും അന്തിമ ഫലം ഉച്ചയ്ക്ക് 12 നും…

ജീവനക്കാരുടെ കുറവ്; പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലായേക്കും

തൃശ്ശൂര്‍: സംസ്ഥാനത്ത് ചൊവ്വാഴ്ച വിരമിച്ച 11,100 സർക്കാർ ജീവനക്കാർക്കുള്ള പെൻഷൻ വിതരണം പ്രതിസന്ധിയിലാകും. കേന്ദ്രസർക്കാരിന് കീഴിലുള്ള അക്കൗണ്ടൻറ് ജനറലിൻറെ ഓഫീസുകളിലെ ജീവനക്കാരുടെ കുറവാണ് ഇതിന് കാരണം. നിലവിൽ അനുവദിച്ച ജീവനക്കാരിൽ 46 ശതമാനം മാത്രമാണ് സംസ്ഥാനത്തെ എജി ഓഫീസുകളിലുള്ളത്. ചൊവ്വാഴ്ച മാത്രം…

സംസ്ഥാനത്ത് ‘സ്മാർട്ടായി ഫ്യൂസൂരാൻ’ കേന്ദ്രം

രാജ്യത്തുടനീളം സ്മാർട്ട് വൈദ്യുതി മീറ്ററുകൾ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പേര് സൂചിപ്പിക്കുന്നത് പോലെ, ഈ മീറ്റർ ‘സ്മാർട്ട്’ ആണ്. പദ്ധതിയുടെ ആദ്യ ഘട്ടം അടുത്ത വർഷം ഡിസംബർ 31 നകം പൂർത്തിയാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ പ്രായോഗികമായ ധാരാളം…

നരേന്ദ്ര മോദിയുമായി എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി

അബുദാബി/ന്യൂഡൽഹി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക് കൽയാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച നടന്നത്.കേരളത്തിലും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും ലുലു ഗ്രൂപ്പിൻറെ നിലവിലെ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും യൂസഫലി പ്രധാനമന്ത്രിയെ…

അവയവദാനത്തിന് പങ്കാളിയുടെ സമ്മതം വേണ്ടെന്ന് ദല്‍ഹി ഹൈക്കോടതി

ന്യൂദല്‍ഹി: അവയവദാനത്തിൻ പങ്കാളിയുടെ സമ്മതം ആവശ്യമില്ലെന്ന് ഡൽഹി ഹൈക്കോടതി. വ്യക്തിക്ക് മാത്രമേ സ്വന്തം ശരീരത്തിൻമേൽ അവകാശമുള്ളൂവെന്ന് ഹൈക്കോടതി പറഞ്ഞു. ഡൽഹി സ്വദേശിയായ നേഹാ ദേവി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. പിതാവിൻ വൃക്ക ദാനം ചെയ്യാൻ ഭർത്താവിൻറെ അനുമതി തേടിയ ആശുപത്രി…

രാഹുല്‍ ഗാന്ധി ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

കോണ്ഗ്രസ് മുഖപത്രമായ നാഷണൽ ഹെറാൾഡിൻറെ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ്. 2012ൽ സുബ്രഹ്മണ്യൻ സ്വാമി രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ പരാതി നൽകിയിരുന്നു. 2014 ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിൻ ശേഷം ഈ കേസ് നേതാക്കൾക്ക്…