Tag: Latest News

‘സിന്തറ്റിക് മയക്ക് മരുന്നുകളുടെ ഉപയോഗം കേരളത്തിൽ വർദ്ധിച്ചു വരുന്നു’

തിരുവനന്തപുരം: സ്‌കൂളുകളിലും കോളജുകളിലും ഹോസ്റ്റലുകളിലും മയക്കുമരുന്നിനെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ. സിന്തറ്റിക് മരുന്നുകളുടെ ഉപയോഗം കേരളത്തിൽ വർദ്ധിച്ചു വരികയാണെന്നും അപകടകരമായ ഈ സാഹചര്യം കണക്കിലെടുത്ത് സമൂഹം ജാഗ്രത പാലിക്കണമെന്ന് മന്ത്രി…

അനധികൃത സേവന കേന്ദ്രങ്ങൾ വ്യക്തിവിവരങ്ങൾ ചോരുന്നതായി കണ്ടെത്തി

തിരുവനന്തപുരം: സമാന്തര ഓൺലൈൻ സേവന കേന്ദ്രങ്ങൾവഴി വ്യക്തിവിവരങ്ങൾ ചോരുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കണ്ടെത്തൽ. സര്‍ക്കാറിന്‍റെ അംഗീകാരം ഉണ്ടെന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന ഓൺലൈൻ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരത്തിലുള്ള ക്രമക്കേടുകൾ നടക്കുന്നത്.

‘ബാങ്ക് അക്കൗണ്ട് പരിശോധിക്കുന്ന അതേ ജാഗ്രതയോടെ രാജ്യത്തെ രാഷ്ട്രീയത്തെ കാണണം’

ദുബായ്: ദുബായ്: ഓരോ പൗരനും ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുന്ന അതേ ജാഗ്രതയോടെ രാജ്യത്തിന്റെ രാഷ്ട്രീയത്തെ കാണണമെന്ന് നടൻ കമൽഹാസൻ. തന്റെ പുതിയ ചിത്രമായ വിക്രമിന്റെ റിലീസിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്റെ ജീവിതത്തിലെ രാഷ്ട്രീയ അധ്യായത്തിന് ‘കടമ’ എന്ന് പേരിടാൻ ഞാൻ ആഗ്രഹിക്കുന്നു.…

ഹ്യുങ്മിൻ സോണിന് ദക്ഷിണ കൊറിയയുടെ പരമോന്നത കായിക ബഹുമതി

പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് നേടുന്ന ആദ്യ ഏഷ്യൻ താരമായി മാറിയ ടോട്ടൻഹാം ഫോർവേഡ് ഹ്യുങ്മിൻ സോണിന് ദക്ഷിണ കൊറിയയുടെ പരമോന്നത കായിക ബഹുമതി. സിയോൾ ലോകകപ്പ് സ്റ്റേഡിയത്തിൽ ഇന്നലെ ബ്രസീലിനെതിരായ ദക്ഷിണ കൊറിയയുടെ സൗഹൃദ മത്സരത്തിന് മുന്നോടിയായി കൊറിയൻ പ്രസിഡന്റ്…

കേരളത്തില്‍ നടപ്പാക്കില്ല; പൗരത്വ ഭേദഗതി ബിൽ എതിർത്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബിൽ വിഷയത്തിൽ സംസ്ഥാനം മുൻ നിലപാടിൽ ഉറച്ചുനിൽക്കുമെന്നും ഭരണഘടനയിൽ പറഞ്ഞതിന് വിരുദ്ധമായി പൗരത്വം നിർണയിക്കാൻ ആർക്കും അവകാശമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർക്കാനുള്ള ശ്രമങ്ങളാണ്…

തൃക്കാക്കരയ്ക്ക് പുറമേ ഉത്തരാഖണ്ഡിലും ഒഡിഷയിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് ഫലം അറിയാം

തൃക്കാക്കരയ്ക്ക് പുറമെ ഉത്തരാഖണ്ഡിലെ ചമ്പാവത്, ഒഡീഷയിലെ ബ്രജ് രാജ് നഗര്‍ നിയമസഭാ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ചമ്പാവത്തിൽ നിന്ന് ജനവിധി തേടുകയാണ്. മുഖ്യമന്ത്രിയായി തുടരാൻ പുഷ്കർ സിംഗ് ധാമിയുടെ വിജയം അനിവാര്യമാണ്. ജനങ്ങളുടെ വോട്ട്…

സാരി ലാസിയോയിൽ തുടരും; പുതിയ കരാറിൽ ഒപ്പിട്ടു

കോച്ച് മൗറീസിയോ സാരി 2025 ജൂൺ വരെ പുതിയ കരാർ ഒപ്പിട്ടതായി ഇറ്റാലിയൻ ക്ലൻ ലാസിയോ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സീസണിൽ 3.5 മില്യൺ യൂറോ നൽകാനുള്ള കരാറിലാണ് സാരി ഒപ്പുവച്ചത്. കഴിഞ്ഞ സമ്മറിൽ ആണ് സാരി ചുമതലയേറ്റത് അദ്ദേഹത്തിന്റെ മുൻ കരാർ…

ബിജെപിയെ പോലെ കോൺഗ്രസ്സ് നേട്ടങ്ങൾ മാർക്കറ്റ് ചെയ്യുന്നില്ല: അശോക് ഗെഹ്‌ലോട്ട്

ബി.ജെ.പിയെ പോലെ കോണ്‍ഗ്രസ് സംസ്ഥാന തലത്തിൽ നേട്ടങ്ങൾ മാര്‍ക്കറ്റ് ചെയ്യുന്നില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതിന് മുമ്പ് മധ്യപ്രദേശിൽ കോണ്‍ഗ്രസ് സർക്കാർ രൂപീകരിക്കണമെന്നും രാജസ്ഥാനിലും ഛത്തീസ്ഗഡിലും അധികാരം നിലനിർത്തണമെന്നും ഗെഹ്ലോട്ട് പറഞ്ഞു. പാർട്ടിയുടെ ദ്വിദിന…

നൂറുശതമാനം വാക്‌സിനേഷൻ പൂർത്തിയാക്കി യുഎഇ

വാക്സിൻ വിതരണത്തിൽ യു.എ.ഇക്ക് നേട്ടം. വാക്സിന്റെ രണ്ട് ഡോസുകളും അർഹരായ 100 ശതമാനം ആളുകളിലേക്കും എത്തിയതായി ദേശീയ എമർജൻസി ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി (എൻഡിഎംഎ) അറിയിച്ചു. 2020 ഡിസംബർ മുതലാണ് യുഎഇ രാജ്യത്തെ അർഹരായ ആളുകൾക്ക് കോവിഡ് വാക്സിൻ എത്തിച്ചുതുടങ്ങിയത്. കോവിഡ്-19…

കൽക്കരി ക്ഷാമം; കേന്ദ്ര സർക്കാരിനെ വിമർശിച്ച് തോമസ് ഐസക്

കൽക്കരി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ ധനമന്ത്രി ഡോ ടി.എം. തോമസ് ഐസക്. കൽക്കരി ലഭ്യതയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിലെ കൽക്കരി ക്ഷാമത്തിന് കാരണം കെടുകാര്യസ്ഥതയും അഴിമതിയുമാണെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി. തോമസ് ഐസക്കിൻറെ കുറിപ്പ്: “കൽക്കരി…