Tag: Latest News

എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് വിആര്‍എസ് ഏര്‍പ്പെടുത്തി ടാറ്റ

ന്യൂഡല്‍ഹി: ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യയിൽ സ്വമേധയാ വിരമിക്കൽ പ്രഖ്യാപിച്ചു. 55 വയസിന് മുകളിൽ പ്രായമുള്ളവർക്കോ 20 വർഷം സർവീസുള്ളവർക്കോ അപേക്ഷിക്കാം. ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് എയർ ഇന്ത്യ വിആർഎസ് അവതരിപ്പിച്ചത്. വിആർഎസ് തിരഞ്ഞെടുക്കുന്നവർക്ക് സാമ്പത്തിക സഹായവും…

ഭൂമിയുടെ ഉൾക്കാമ്പ് തുരുമ്പെടുക്കുന്നു;പഠനവുമായി ശാസ്ത്രജ്ഞർ

ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 2,900 കിലോമീറ്റർ താഴെയുള്ള ഭൂമിയുടെ കാമ്പിനെ തുരുമ്പ് ബാധിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ. ഇരുമ്പ്-നിക്കൽ ലോഹ സംയോജനത്തിന്റെ ഇത്തരത്തിലുള്ള ആദ്യ കണ്ടെത്തലാണിത്. അഡ്വാൻസ്ഡ് എർത്ത് ആൻഡ് സ്പേസ് സയൻസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ജലവുമായോ ഈർപ്പമുള്ള വായുവുമായോ സമ്പർക്കം പുലർത്തുമ്പോഴാണ്…

കോട്ട കാത്ത് യുഡിഎഫ് : തൃക്കാക്കരയിൽ പിടിയുടെ പിൻഗാമി ഉമാ തോമസ്

അഭിമാന പോരാട്ടത്തിനൊടുവിൽ തൃക്കാക്കര നിലനിർത്തി യുഡിഎഫിന് കരുത്തുറ്റ വിജയം. 25,112 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് വിജയിച്ചത്. എല്ലാ റൗണ്ടിലും ലീഡ് നിലനിർത്തിയ ഉമ തോമസ്,പി ടി തോമസിനേക്കാൾ ഭൂരിപക്ഷം നേടി. 45,834 വോട്ടുകളുമായി എൽഡിഎഫ് സ്ഥാനാർഥി ജോ…

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; തോൽവിയുടെ കാരണം പരിശോധിക്കുമെന്നു ജോ ജോസഫ്

തൃക്കാക്കര : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പരാജയം വ്യക്തിപരമല്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ്. തോൽവിയുടെ കാരണം പരിശോധിക്കുമെന്നും പാർട്ടി ഏൽപ്പിച്ച ജോലി നന്നായി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. മുന്നോട്ടുവച്ച നിലപാടുകളുമായാണ് രാഷ്ട്രീയ പോരാട്ടം നടന്നത്. ആത്മാർ ത്ഥമായി പ്രവർത്തിച്ചു. ഹൃദയത്തിന്റെ ഭാഷയിൽ…

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് ഉപതിരഞ്ഞെടുപ്പിൽ ജയം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് ഉപതിരഞ്ഞെടുപ്പിൽ ജയം. 54,121 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ധാമി വിജയിച്ചത്. വോട്ടെണ്ണലിലുടനീളം അദ്ദേഹം തന്നെ മുന്നിലുണ്ടായിരുന്നു. ഉത്തരാഖണ്ഡിലെ ചമ്പാവത് മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചത്. ധാമിക്ക് മുഖ്യമന്ത്രിയായി തുടരാൻ ഈ വിജയം…

‘തെറ്റു തിരുത്താനുള്ള അവസരമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞത് ജനം കേട്ടു’

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം. തെറ്റ് തിരുത്താനുള്ള അവസരമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞത് ജനം കേട്ടതായി വി.ടി. ബൽറാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെറ്റ് തിരുത്താനുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. ജനം…

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില ഉയർന്നു. ഇന്നലെ പവന് 80 രൂപയാണ് കൂടിയത്. ഇന്ന് 400 രൂപയുടെ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ നിലവിലെ വിപണി വില 38,480 രൂപയായി ഉയർന്നു. ജൂൺ ആദ്യം…

‘ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തലാണെങ്കിൽ ഭരണം വളരെ മോശം’

കണ്ണൂര്‍: ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തലാണെങ്കിൽ ഭരണം വളരെ മോശമാണെന്ന പ്രതികരണവുമായി പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. മണ്ഡലത്തിൽ യു.ഡി.എഫ് തരംഗമുണ്ടെന്നാണ് ഉമാ തോമസിന്റെ മുന്നേറ്റം സൂചിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ നഗരപ്രദേശങ്ങൾ പൂർണ്ണമായും യു.ഡി.എഫിനൊപ്പമാണെന്നാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുവ​ഗായകൻ ഷെയിൽ സാ​ഗർ അന്തരിച്ചു

യുവ​ഗായകൻ ഷെയിൽ സാ​ഗർ അന്തരിച്ചു. 22 വയസായിരുന്നു. അദ്ദേഹത്തിന്റെ മരണവാർത്ത ഡൽഹിയിലെ സംഗീതജ്ഞരാണ് പുറത്തുവിട്ടത്. മരണകാരണം വ്യക്തമല്ല. ബുധനാഴ്ചയാണ് ഷെയിൽ മരിച്ചത്.  ഡൽഹിയിലെ സംഗീതലോകത്ത് അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു ഷെയിൽ സാഗർ. ആലാപനത്തിനുപുറമെ, ഗാനരചനയിലും സാക്സോഫോൺ, പിയാനോ, ഗിറ്റാർ തുടങ്ങിയ സംഗീതോപകരണങ്ങളിലും അദ്ദേഹം…

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് ഹൈക്കോടതി സമയം നീട്ടിനല്‍കി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിനുള്ള സമയം ഹൈക്കോടതി നീട്ടി. ഒന്നര മാസത്തേക്കാണ് സമയം നീട്ടിയത്. തുടരന്വേഷണ റിപ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിക്കാൻ ഹൈക്കോടതി അനുവദിച്ച സമയം 30ന് അവസാനിച്ച സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടത്. വിചാരണക്കോടതിയിൽ നടിയെ ആക്രമിച്ചതിൻന്റെ ദൃശ്യങ്ങൾ…