Tag: Latest News

ലോ ഫ്‌ളോര്‍ ബസ് ക്ലാസ് മുറിയാക്കിയതിൽ പ്രതിഷേധവുമായി സേവ് എഡ്യൂക്കേഷന്‍ കമ്മിറ്റി

കൊച്ചി: തിരുവനന്തപുരം: ഈഞ്ചക്കല്‍ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ലോ ഫ്ളോർ ബസ് മണക്കാട് ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിലെ ക്ലാസ് മുറിയാക്കി മാറ്റിയതിൽ സേവ് എജ്യുക്കേഷൻ കമ്മിറ്റി പ്രതിഷേധിച്ചു. ക്ലാസ് മുറിയുമായി ബന്ധപ്പെട്ട കെ.ഇ.ആർ വ്യവസ്ഥകളുടെ ലംഘനമാണിതെന്നും ഏത് നിയമപ്രകാരമാണ് ഇത്തരമൊരു നടപടി…

ഐഐഎഫ്എ അവാർഡ് വിതരണം; ഇന്നും നാളെയും അബുദാബിയിൽ വച്ച്

അബുദാബി: അന്താരാഷ്ട്ര ഇന്ത്യൻ ചലച്ചിത്ര അക്കാദമിയുടെ ഐ.ഐ.എഫ്.എ അവാർഡ് ദാന ചടങ്ങ് ഇന്നും നാളെയും അബുദാബി ഇത്തിഹാദ് അരീനയിൽ നടക്കും. ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, ടൈഗർ ഷ്രോഫ്, സാറ അലി ഖാൻ, അനന്യ പാണ്ഡെ, ഷാഹിദ് കപൂർ തുടങ്ങി നിരവധി…

ഇന്ത്യൻ ഉപരാഷ്ട്രപതി ഖത്തറിലേക്ക്

ദോഹ: ദ്വിദിന ഖത്തർ സന്ദർശനത്തിനായി ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നാളെ ദോഹയിലെത്തും. നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനിടെ ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽ താനിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഖത്തറിലെ പ്രമുഖ ഇന്ത്യൻ ബിസിനസുകാരുമായി കൂടിക്കാഴ്ച…

ത്രില്ലടിപ്പിച്ചു സുരാജിന്റെ ‘ഹെവൻ’; ട്രെയ്‌ലർ പുറത്തിറങ്ങി

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ‘ഹെവൻ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സോഷ്യൽ മീഡിയയിലൂടെ മമ്മൂട്ടിയാണ് ട്രെയിലർ പുറത്തുവിട്ടത്. ഒരു മിസ്സിംഗ്‌ കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്. തുടർന്നുള്ള സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്.…

ഉമയുടെ വിജയത്തിൽ പ്രതികരിച്ച് ജയ്റാം രമേശ്

ന്യൂഡൽഹി: തൃക്കാക്കരയിൽ കോൺഗ്രസിന്റെ ഉജ്ജ്വല വിജയത്തിൽ സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ച് മുതിർന്ന കോൺഗ്രസ്‌ നേതാവ് ജയറാം രമേശ്. മുണ്ടു മോദിയുടെയും അദ്ദേഹത്തിന്റെ വളർത്തു പദ്ധതിയായ കെ-റെയിലിന്റെയും ധാർഷ്ട്യത്തിനെതിരെ തൃക്കാക്കരയിലെ ജനങ്ങൾ ശബ്ദമുയർത്തി. ഇതാണ് കേരളത്തിലെ ലക്ഷക്കണക്കിനു ആളുകളുടെ വികാരം.…

വാക്സിൻ വേണ്ട ; ഒമാനില്‍ പ്രവേശിക്കാം

മസ്‌കറ്റ് : കോവിഡ്-19 നിയന്ത്രണങ്ങൾ പിൻ‌വലിച്ചതോടെ വാക്സിനേഷൻ എടുക്കാത്തവർക്കും ഇനി ഒമാനിലേക്ക് പ്രവേശിക്കാം. ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിപ്പോർട്ട് വന്നിരിക്കുന്നത്. കോവിഡ്-19 വ്യാപനം കുറഞ്ഞതിനെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും കഴിഞ്ഞ മാസം സുപ്രീം സമിതി പിൻവലിച്ചിരുന്നു. ഏതാനും…

‘വിക്രം’ തരംഗമായി തിയേറ്ററില്‍

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽ ഹാസൻ ചിത്രം ‘വിക്രം’ത്തിന് തിയേറ്ററുകളിൽ വൻ വരവേൽപ്പാണ് ലഭിച്ചത്. വെള്ളിയാഴ്ച പുലർച്ചെ പ്രദർശനത്തിനെത്തിയ ചിത്രം കാണാൻ തിയേറ്ററുകളിൽ പ്രേക്ഷകർ നിറഞ്ഞിരുന്നു. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായ വിക്രം എന്ന കഥാപാത്രമായി കമൽ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചതെന്ന്…

‘വികസനത്തെക്കുറിച്ച് പറയാന്‍ എല്‍ഡിഎഫിന് അവകാശമില്ല’

തൃക്കാക്കര: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വികസനം ചർച്ച ചെയ്യാൻ സിപിഎമ്മിനു ധൈര്യമില്ലെന്നു ഉമ്മൻചാണ്ടി. എറണാകുളം ജില്ലയിലെ വികസനത്തെക്കുറിച്ച് സംസാരിക്കാൻ എൽഡിഎഫിന് അവകാശമില്ലെന്നു പറഞ്ഞ ഉമ്മൻചാണ്ടി, ജില്ലയിൽ എല്ലാ വികസനവും കൊണ്ടുവന്നത് ഞങ്ങൾ ആണെന്ന് പറഞ്ഞു. എൽഡിഎഫ് വികസനം കൊണ്ടുവന്നില്ലെന്ന് മാത്രമല്ല, യുഡിഎഫ് കൊണ്ടുവന്ന…

കെ വി തോമസിന്റെ പോസ്റ്റര്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ കത്തിച്ചു

തൃക്കാക്കരയിൽ യുഡിഎഫ് പ്രവർത്തകർ കെ.വി തോമസിന്റെ പോസ്റ്ററുകൾ കത്തിച്ചു. ഉമാ തോമസ് വിജയിച്ച സമയത്ത് കെ.വി തോമസിന്റെ വീടിനു മുന്നിലും യുഡിഎഫ് പ്രതിഷേധം നടത്തി. യുഡിഎഫ് പ്രവർത്തകർ യുഡിഎഫിനു ജയ് വിളിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പാര്‍ട്ടി വിലക്കിയിട്ടും…

തൃക്കാക്കര ഫലം; മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് കെ.സുധാകരന്‍

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. “ക്യാപ്റ്റൻ നിലത്തു വീണു. ഓരോ റൗണ്ട് വോട്ടെണ്ണൽ നടക്കുമ്പോഴും ഇടതുപക്ഷ…