Tag: Latest News

വംശീയ അധിക്ഷേപം; കെ വി തോമസിനായി റഹിം

കൊച്ചി: തൃക്കാക്കരയിലെ സിറ്റിംഗ് സീറ്റ് യുഡിഎഫ് നിലനിർത്തിയതിനു പിന്നാലെ കെ വി തോമസിനെതിരായ പ്രതിഷേധങ്ങളെ വിമർശിച്ച് എ എ റഹീം എംപി. അദ്ദേഹത്തെപ്പോലുള്ള ഒരു മുതിർന്ന നേതാവിനെ കോൺഗ്രസ്‌ പ്രവർത്തകർ വംശീയമായി അധിക്ഷേപിക്കുകയാണെന്നും ഒരു നേതാവ് പോലും അത് നിരസിക്കാത്തത് ആശ്ചര്യകരമാണെന്നും…

ഉംറയ്ക്ക് ഇ-വിസ 24 മണിക്കൂറിനുള്ളിൽ അനുവദിക്കുമെന്ന് സൗദി

സൗദി അറേബ്യയ്ക്ക് പുറത്തുള്ളവർക്ക് ഉംറ വിസയ്ക്ക് അപേക്ഷിക്കാൻ ഇലക്ട്രോണിക് സേവനം ആരംഭിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി അറിയിച്ചു ഉംറ സന്ദർശന വിസ 24 മണിക്കൂറിനുള്ളിൽ നൽകും. സൗദി അറേബ്യയ്ക്ക് പുറത്ത് നിന്നുള്ളവർക്ക് ഉംറ വിസയ്ക്ക് അപേക്ഷ സമർപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…

യുപിയിൽ വീണ്ടും നിക്ഷേപവുമായി ലുലു; മൂന്നു പദ്ധതികൾ പ്രഖ്യാപിച്ചു

ലക്നൗ: അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് ഉത്തർപ്രദേശിൽ 2,500 കോടി രൂപയുടെ മൂന്ന് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. വാരണാസിയിലും പ്രയാഗരാജിലും ഓരോ ലുലു മാളും ഗ്രേറ്റർ നോയിഡയിൽ ലുലു ഫുഡ് പ്രോസസിംഗ് ഹബ്ബും നിർമ്മിക്കാനാണ് പദ്ധതി. ലക്നൗവിൽ നടക്കുന്ന മൂന്നാമത്…

ലോക ക്വിസിങ് ചാമ്പ്യൻഷിപ് ജൂൺ നാലിന് ആരംഭിക്കും

ക്വിസിൽ ലോക ചാമ്പ്യനെ കണ്ടെത്താനുള്ള ലോക ക്വിസ് ചാമ്പ്യൻഷിപ്പിന്റെ 22 ആമത് പതിപ്പ് ജൂൺ നാലിനു നടക്കും. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ക്വിസിംഗ് അസോസിയേഷൻ (ഐ.ക്യു.എ) സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിലാദ്യമായി ലോകമെമ്പാടുമുള്ള 150 നഗരങ്ങളിലും കേരളത്തിലെ 14 ജില്ലകളിലും വേദികൾ…

ഷാരൂഖ്- അറ്റ്‌ലി ചിത്രത്തിന് ജവാൻ എന്ന് പേരിട്ടു; 2023 ജൂൺ 2-ന് എത്തും

ബോളിവുഡ് താരം ഷാരൂഖ് ഖാനൊപ്പം ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് യുവ, പ്രശസ്ത കോളിവുഡ് സംവിധായകൻ അറ്റ്ലി. ഷാരൂഖ് ഖാനും നയൻതാരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കുറച്ചുകാലമായി നടന്നുവരികയാണെന്നാണ് അറിയുന്നത്. ‘ജവാൻ’ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നതെന്ന് നിർമ്മാതാക്കൾ ഔദ്യോഗികമായി…

ജയസൂര്യ ഇനി മെട്രോ മാന്‍; ഇ ശ്രീധരന്റെ ബയോപിക് ‘രാമസേതു’

മെട്രോമാൻ ഇ ശ്രീധരന്റെ ജീവചരിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ‘രാമ സേതു’ എന്ന് പേരിട്ടിരിക്കുന്ന വെബ് സീരീസ് നിർമ്മിക്കുന്നത് സോണി ലിവ്വാണ്. ഹിന്ദിയിലും മലയാളത്തിലുമായാണ് വെബ് സീരീസ് ഒരുങ്ങുന്നത്. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന പരമ്പരയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.സുരേഷ് ബാബുവാണ്. മലയാള…

ഏഷ്യയിലെ അതിസമ്പന്ന പട്ടം തിരിച്ചുപിടിച്ച് മുകേഷ് അംബാനി

ഇടവേളയ്ക്ക് ശേഷം മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി എന്ന വിശേഷണം തിരിച്ചുപിടിച്ചു. ബ്ലൂംബെർഗ് ശതകോടീശ്വര സൂചികയുടെ ഏറ്റവും പുതിയ റാങ്കിംഗ് അനുസരിച്ച്, 99.7 ബില്യൺ ഡോളർ ആസ്തിയുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ തലവൻ പട്ടികയിൽ ഒന്നാമതാണ്. ഇതോടെ ഗൗതം അദാനി…

കണ്‍സെഷന്‍ അവകാശം; പരിശോധനയ്ക്ക് എംവിഡിയും പോലീസും

പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പും പോലീസും പരിശോധന ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് കണ്‍സെഷന്‍ അനുവദിക്കുന്നില്ലെന്നും സീറ്റുകളിൽ ഇരിക്കാൻ അനുവദിക്കുന്നില്ലെന്നും പരാതി ഉയർന്നതിനെ തുടർന്നാണ് കഴിഞ്ഞ വർഷങ്ങളിൽ നിരീക്ഷണം കർശനമാക്കിയത്. വിദ്യാർത്ഥികളെ സ്റ്റോപ്പിൽ കണ്ടാൽ ഡബിൾ ബെൽ…

ഷാഹി ഈദ്​ഗാഹ് കേസ്; കേന്ദ്രത്തിനും ആർക്കിയോളജിക്കും നോട്ടീസ് നൽകി ഹർജിക്കാർ

മഥുര: ഷാഹി ഈദ്ഗാഹ്-ശ്രീകൃഷ്ണ ജന്മഭൂമി തർക്കത്തിൽ കേന്ദ്രത്തിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കും ഹർജിക്കാർ നോട്ടീസ് അയച്ചു. ആഗ്രയിലെ ഒരു പള്ളിയുടെ ഗോവണിപ്പടിയിൽ അടക്കം ചെയ്തുവെന്ന് അവകാശപ്പെടുന്ന ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജിക്കാർ നോട്ടീസ് നൽകിയിരിക്കുന്നത്.

‘വിജയം പിടിയുടെ പ്രവർത്തന ഫലം’; ഉമ തോമസിന്റെ പ്രതികരണം

തൃക്കാക്കരയിൽ പി ടിയുടെ പ്രവർത്തന ഫലമാണ് തന്റെ വിജയമെന്ന് ഉമാ തോമസ്. ചരിത്ര വിജയത്തിനു നന്ദി. ഇത് ഉമാ തോമസും ജോ ജോസഫും തമ്മിലുള്ള മത്സരമായിരുന്നില്ല, പിണറായിയും കൂട്ടരും യുഡി എഫിനെതിരെ നടത്തിയ പോരാട്ടമായിരുന്നു. ഇത് മനസ്സിലാക്കിയ തൃക്കാക്കരക്കാർ ശരിയായ ഒരാളെ…