Tag: Latest News

ഉക്രൈൻ യുദ്ധത്തില്‍ കേന്ദ്രം നിന്നത് ഇന്ത്യന്‍ പൗരന്മാരുടെ പക്ഷത്തെന്ന് മന്ത്രി എസ്. ജയശങ്കര്‍

ന്യൂഡല്‍ഹി: ഉക്രൈൻ വിഷയത്തിൽ ഇന്ത്യൻ പൗരൻമാരുടെ താൽപര്യങ്ങൾക്കൊപ്പമാണ് സർക്കാർ നിലകൊള്ളുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. റഷ്യ-ഉക്രൈൻ സംഘർഷത്തിൽ ഇന്ത്യ ഏത് പക്ഷത്താണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിദേശകാര്യ മന്ത്രി. പാശ്ചാത്യ ശക്തികളുടെ നിയന്ത്രണങ്ങൾ ലംഘിച്ച് റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങിയതിനെതിരെ…

പ്രത്യേക സാമ്പത്തിക മേഖലകളില്‍ 100 ശതമാനം വര്‍ക്ക് ഫ്രം ഹോമിന് അനുമതിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: 2023 ഡിസംബർ 31 വരെ പ്രത്യേക സാമ്പത്തിക മേഖലകളിൽ പ്രവർത്തിക്കുന്ന ഐടി സ്ഥാപനങ്ങൾക്ക് 100 ശതമാനം വർക്ക് ഫ്രം ഹോം അനുവദിക്കാൻ വാണിജ്യ വകുപ്പ് അനുമതി നൽകി. ചെറിയ നഗരങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സേവന മേഖലയിൽ കയറ്റുമതി വർധിപ്പിക്കുക എന്നിവയാണ്…

ആലപ്പുഴ മെഡിക്കൽ കോളേജിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവില്ലെന്ന റിപ്പോര്‍ട്ട് തള്ളി കുടുംബം

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവശേഷം അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന ആഭ്യന്തര അന്വേഷണ റിപ്പോർട്ട് കുടുംബം തള്ളി. ഡോക്ടർമാരെ രക്ഷിക്കാൻ കെട്ടിച്ചമച്ച റിപ്പോർട്ടാണിതെന്നും ചികിത്സാപിഴവ് എന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്ച സിസേറിയന് ശേഷം…

തൊഴിലാളികൾക്കായി സ്നേഹ സമ്മാനം; ഡിസ്‌നി വേൾഡ് മുഴുവനായി ബുക്ക്‌ ചെയ്ത് മുതലാളി

ഏത് തൊഴിലാളിയും ആഗ്രഹിക്കും ഇതുപോലൊരു മുതലാളിയെ ലഭിക്കാൻ. നാനാ രാജ്യങ്ങളിലായി തന്റെ സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന തൊഴിലാളികൾക്ക് വളരെ വിലയേറിയ സമ്മാനമാണ് ഇദ്ദേഹം നൽകിയത്. തന്‍റെ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാത്രമായി മൂന്ന് ദിവസത്തേക്ക് ഡിസ്നി വേൾഡ് ഒന്നാകെ ബുക്ക് ചെയ്തിരിക്കുകയാണ്…

എട്ടാം ക്ലാസുകാരിയെ ലഹരിമരുന്നുനൽകി കാരിയറാക്കിയ സംഭവത്തിൽ പോലീസിനെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

കോഴിക്കോട്: എട്ടാം ക്ലാസുകാരിക്ക് മയക്കുമരുന്ന് നൽകിയ കേസിൽ പ്രതിയായ യുവാവിനെ പൊലീസ് മോചിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയോട് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 27ന്…

സിൽവർലൈൻ ഓഫിസുകൾക്കായി ചെലവിടുന്നത് ലക്ഷക്കണക്കിന് രൂപ

കോഴിക്കോട്: സിൽവർ ലൈനിന്‍റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുമ്പോഴും ഓരോ ജില്ലയിലും ഓഫീസുകൾ പരിപാലിക്കുന്നതിനായി സർക്കാർ ഖജനാവിൽ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ 80 ലക്ഷം രൂപയാണ് കോഴിക്കോട് ഓഫീസ് ഇതുവരെ ചെലവഴിച്ചത്. കോഴിക്കോട്ട് ഇരുനില കെട്ടിടത്തിന്‍റെ വാടക…

വീണ്ടും ഗോളടിച്ച് മെസ്സി ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം; സെമിയിലേക്ക് അർജന്റീന

ദോഹ: ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് അർജന്‍റീന സെമി ഫൈനലിലേക്ക് മുന്നേറി. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പിറകിലായിരുന്ന നെതർലൻഡ്സ് ശക്തമായി തിരിച്ചുവന്നിരുന്നു. മെസിയുടെ മിടുക്കാണ് അർജന്‍റീനയ്ക്ക് കരുത്ത് പകർന്നത്. മത്സരത്തിൽ അർജന്‍റീനൻ ക്യാപ്റ്റൻ ഒരു ഗോൾ നേടുകയും…

സോണിയയുടെ 76-ാം പിറന്നാള്‍ മക്കളോടൊപ്പം രന്ദമ്പോര്‍ പാര്‍ക്കില്‍

ജയ്പൂര്‍: മുൻ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ 76-ാം ജൻമവാർഷികത്തോടനുബന്ധിച്ച് ഭാരത് ജോഡോ യാത്രയ്ക്ക് ഇന്നലെ ബ്രേക്ക്. ജൻമദിനത്തിൽ മക്കളായ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം രന്ദമ്പോര്‍ ദേശീയോദ്യാനത്തിൽ സവാരി ചെയ്യുന്നതിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. രന്ദമ്പോര്‍ ദേശീയോദ്യാനത്തിന്‍റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലാണ്…

ജിഎസ്ടി കുരുക്കിൽ അപർണ്ണ ബാലമുരളിയും; 91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ച് വച്ചെന്ന് കേസ്

കൊച്ചി: നടി അപർണ ബാലമുരളിയും നികുതി വെട്ടിപ്പ് കേസിൽ പ്രതിക്കൂട്ടിൽ. 2017 നും 2022 നും ഇടയിൽ ഏകദേശം 91 ലക്ഷം രൂപയുടെ വരുമാനം മറച്ചുവച്ചതായി സംസ്ഥാന ജിഎസ്ടി വകുപ്പ് പറയുന്നു. ഇത്തരത്തിൽ 16,49,695 രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ജിഎസ്ടി…

ആപ്പിളിന് ഉള്‍പ്പെടെ രാജ്യത്ത് ഒരേതരം ചാര്‍ജർ കൊണ്ടുവരാൻ നീക്കം

ന്യൂഡൽഹി: ഇലക്ട്രോണിക് ഉപകരണങ്ങൾക്കായി ഒരേ തരം ചാർജർ രാജ്യത്ത് പരിഗണനയിലുണ്ടെന്ന് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. യൂണിഫോം ചാർജർ നടപ്പാക്കുന്നത് പരിശോധിക്കാൻ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചതായി കേന്ദ്ര പൊതുവിതരണ സഹമന്ത്രി അശ്വനി കുമാർ ചൗബെ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ബിനോയ് വിശ്വത്തെ…