Tag: Landslide

കുമളിയിൽ മൂന്നിടത്ത് ഉരുൾപൊട്ടി; ആളപായമില്ല

കുമളി: കനത്ത മഴയെ തുടർന്ന് കുമളിയിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. കൊല്ലംപട്ട, കുരിശുമല, പാലിയക്കുടി എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. നിരവധി വീടുകളിൽ വെള്ളം കയറുകയും, ഏക്കറുകണക്കിന് കൃഷിനാശം സംഭവിക്കുകയും ചെയ്തു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.

മൂന്നാർ എസ്റ്റേറ്റിൽ മണ്ണിടിച്ചിൽ ; ഒരാൾ മരിച്ചു

മൂന്നാർ: മൂന്നാറിലെ ലക്ഷ്മി എസ്റ്റേറ്റിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ആർ കെ പണ്ടാരം എന്നയാളാണ് മരിച്ചത്. ഉരുൾപൊട്ടലുണ്ടായപ്പോൾ വീട്ടിൽ തനിച്ചായിരുന്നു. നാട്ടുകാരാണ് മൃതദേഹം പുറത്തെടുത്തത്. അതേസമയം, മൂന്നാറിലെ ദേവികുളം ഗ്യാപ് റോഡിൽ വീണ്ടും ഉരുൾപൊട്ടലുണ്ടായി. ഗതാഗതം തടസ്സപ്പെടുകയും…

മംഗലാപുരത്ത് മണ്ണിടിച്ചിലിൽ 3 മലയാളികൾ മരിച്ചു

മംഗലാപുരം: മംഗലാപുരം പാഞ്ചിക്കലിൽ മണ്ണിടിച്ചിലിൽ മൂന്ന് മലയാളികൾ മരിച്ചു. പാലക്കാട് സ്വദേശി ബിജു, ആലപ്പുഴ സ്വദേശി സന്തോഷ്, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ജോലി ചെയ്തിരുന്ന കണ്ണൂർ സ്വദേശി ജോണി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.…

ഇടുക്കി ഏലപ്പാറ എസ്റ്റേറ്റിന് സമീപം മണ്ണിടിച്ചില്‍; ഒരു സ്ത്രീ മരിച്ചു

തൊടുപുഴ: ഇടുക്കി ഏലപ്പാറയിൽ ഉരുൾപൊട്ടലിൽ കുടുങ്ങിയ യുവതി മരിച്ചു. കോഴിക്കാനം എസ്റ്റേറ്റിലെ തൊഴിലാളിയായ പുഷ്പയാണ് മരിച്ചത്. മൃതദേഹം പുറത്തെടുത്തു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. പ്രദേശത്ത് കനത്ത മഴയാണ് പെയ്യുന്നത്.

മണിപ്പൂർ മണ്ണിടിച്ചിൽ; 81 പേർ മരിച്ചു, 55 പേർക്കായി തിരച്ചിൽ

ഇംഫാൽ: മണിപ്പൂരിലെ നോനെ ജില്ലയിലുള്ള തുപുലിൽ റെയിൽവേ ട്രാക്ക് നിർമ്മാണ സ്ഥലത്ത് കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 81 പേർ മരിച്ചതായി മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞു. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ മൂന്ന് ദിവസമെടുക്കുമെന്നും…

മണിപ്പൂര്‍ കനത്ത മഴയും മണ്ണിടിച്ചിലും; 13 മരണം

മണിപ്പൂര്‍: കനത്ത മഴയിലും മണ്ണിടിച്ചിലിലും മണിപ്പൂരിൽ മരിച്ചവരുടെ എണ്ണം 13 ആയി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങും സ്ഥിതിഗതികൾ വിലയിരുത്തി. ഇതുവരെ 19 പേരെ രക്ഷപ്പെടുത്തി ആർമി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കനത്ത മഴ വകവയ്ക്കാതെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും…

“വന്യജീവി സങ്കേതത്തോട് ചേര്‍ന്ന ജനവാസമേഖലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഇല്ല”

വന്യജീവി സങ്കേതങ്ങളോട് ചേർന്നുള്ള സംസ്ഥാനത്തെ ജനവാസ മേഖലകളിൽ ഉരുൾപൊട്ടലിന് സാധ്യതയില്ലെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു. പ്രക്യതി ദുരന്തങ്ങളുമായ് ബന്ധപ്പെട്ട് സ്വീകരിച്ച സമീപനത്തിന് വിരുദ്ധമായ നിലപാട് വനം പരിസ്ഥിതി മന്ത്രാലയത്തെ കേരളം അറിയിച്ചു. അതേസമയം ബഫർ മേഖല സംബന്ധിച്ച് സംസ്ഥാനങ്ങളുമായി കേന്ദ്ര സർക്കാർ…