Tag: Landslide

മൂന്നാർ ഉരുൾപൊട്ടലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

മൂന്നാർ: മൂന്നാറിൽ ഇന്നലെ വൈകുന്നേരമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ കോഴിക്കോട് മുത്തപ്പൻകാവ് കല്ലടവീട്ടിൽ രൂപേഷിന്‍റെ (40) മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പൊലീസും അഗ്നിശമന സേനയും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമുണ്ടായ കനത്ത മഴയിൽ മൂന്നാർ-മാട്ടുപ്പെട്ടി റോഡിലുണ്ടായ ഉരുൾപൊട്ടലിൽ…

ഉത്തരാഖണ്ഡിലെ ഗംഗോത്രിക്കു സമീപം വൻ ഉരുൾപൊട്ടൽ; കേരളത്തിൽ നിന്നുള്ള യാത്രക്കാരടക്കം കുടുങ്ങി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഗംഗോത്രിക്ക് സമീപം വൻ ഉരുൾപൊട്ടൽ. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് ഉരുൾപൊട്ടലുണ്ടായത്. കേരളത്തിൽ നിന്നുള്ള യാത്രക്കാർ ഉൾപ്പെടെ 10,000 തീർത്ഥാടകരും ആയിരത്തോളം വാഹനങ്ങളുമാണ് റോഡിൽ കുടുങ്ങിയത്. ആളപായമില്ല. റോഡിൽ കുടുങ്ങിയ വാഹനങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് ബിആർഒ എഞ്ചിനീയർമാർ.…

ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം

കണ്ണൂര്‍: കണ്ണൂർ ജില്ലയിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് മന്ത്രി എം.വി ഗോവിന്ദൻ. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് ഭൂമിയും വീടും നൽകാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.…

ഹിമാചലില്‍ കനത്ത മഴയിൽ മല ഇടിഞ്ഞ് വീണു

ചംബ: കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെ കോട്ടി പാലത്തിന് സമീപം മലയിടിഞ്ഞ് വീണു. പാറക്കെട്ടുകൾ നിറഞ്ഞ ബലേയ്-കോട്ടി റോഡിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നേരിയ വിള്ളലുണ്ടെന്ന് മനസ്സിലായതോടെ ആളുകൾ മാറിനിന്നു. സെക്കൻഡുകൾക്കുള്ളിൽ, പാറക്കല്ലുകൾ വളരെ തീവ്രതയോടെ…

കാസർകോട് മാലോം ചുള്ളിയിൽ ഉരുൾപൊട്ടൽ

കാസര്‍കോ‌ട്: മാലോം ചുള്ളിയിൽ ഉരുൾപൊട്ടലുണ്ടായതായി സംശയം. മരുതോം-മാലോം മലയോര ഹൈവേയിൽ ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 2 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. അതേസമയം സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിൽ നിന്ന് പിന്നോട്ടില്ലെന്ന് റവന്യൂ…

സംസ്ഥാനത്തേത് 2018ലേതിന് സമാന സാഹചര്യം: പ്രളയക്കെടുതി നേരിടാൻ തയ്യാറെടുപ്പുകൾ പൂർത്തിയായി

സംസ്ഥാനത്തെ പ്രളയക്കെടുതി നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും സംസ്ഥാനത്ത് പൂർത്തിയായതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സെക്രട്ടറി ശേഖർ കുര്യാക്കോസ് പറഞ്ഞു. മിന്നല്‍ പ്രളയങ്ങളിൽ നിന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. 2018ലേതിന് സമാനമാണ് സംസ്ഥാനത്തെ…

കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: കണ്ണൂർ പേരാവൂർ നെടുംപുറംചാലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. രണ്ടര വയസുകാരിയെ ഇന്നലെയാണ് കാണാതായത്. പേരാവൂർ മേലേവെളളറ കോളനിയിൽ വീട് തകർന്ന് കാണാതായയാൾക്കായി തിരച്ചിൽ തുടരുകയാണ്. കണ്ണൂർ പേരാവൂരിൽ ഉരുൾപൊട്ടലിൽ കനത്ത നാശനഷ്ടമുണ്ടായി. പേരാവൂരിൽ വിവിധ പ്രദേശങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. പേരാവൂർ…

അസാധാരണ അതിതീവ്രമഴ ; 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അസാധാരണ അതിതീവ്ര മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, പത്തനംതിട്ട,…

സംസ്ഥാനത്ത് കനത്ത മഴ; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് കനത്ത മഴ ലഭിക്കുന്നത്. നദികളിലെ ജലനിരപ്പ്…

കോട്ടയത്തും പത്തനംതിട്ടയിലും കനത്ത മഴ; പലയിടത്തും വെള്ളം കയറുന്നു

കോട്ടയം/പത്തനംതിട്ട: കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ പെയ്തു. മൂന്നിലവ് വില്ലേജിൽ ഉരുൾപൊട്ടലുണ്ടായി. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മുണ്ടക്കയം എരുമേലി റൂട്ടിൽ കരിനിലം ജംഗ്ഷനിലും വെള്ളം കയറി. പത്തനംതിട്ട കോന്നി അച്ചൻകോവിൽ കുമ്പക്കുറുട്ടി മേഖലയിലാണ്…