Tag: Kuwait

372 മരുന്നുകളുടെ വിതരണം സ്വദേശികൾക്ക് മാത്രമാക്കി കുവൈറ്റ്

കുവൈത്ത് സിറ്റി: 372 തരം മരുന്നുകളുടെ വിതരണം സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തി കുവൈറ്റ്. കുവൈറ്റ് ആരോഗ്യ മന്ത്രി അഹമ്മദ് അൽ അവാദിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. നിലവിലെ സാഹചര്യത്തിൽ, രാജ്യം വിവിധ മരുന്നുകളുടെ ക്ഷാമം നേരിടുകയാണ്. ഈ സാഹചര്യത്തിൽ പൗരന്മാർക്ക് മെച്ചപ്പെട്ട…

കുവൈറ്റിൽ ഇ-പേയ്‌മെന്റിന് ഫീസ് ഈടാക്കുന്നത് നിരോധിച്ചു

കുവൈറ്റ്: കുവൈറ്റിൽ ഉപഭോക്താക്കളിൽ നിന്ന് ഇ-പേയ്മെന്‍റുകൾക്കായി ഇലക്ട്രോണിക് ബിൽ ഫീസ് ഈടാക്കുന്നത് സെൻട്രൽ ബാങ്ക് നിരോധിച്ചു. സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി. എല്ലാ ഇലക്ട്രോണിക് പേയ്മെന്‍റ് സേവനങ്ങൾക്കും ഉപഭോക്താക്കളിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ഫീസ് ഈടാക്കുന്നതിൽ…

കുവൈറ്റിൽ അടുത്ത ചൊവ്വാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

കുവൈത്ത് സിറ്റി: അടുത്ത ചൊവ്വാഴ്ച മുതൽ കുവൈറ്റിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച ആരംഭിക്കുന്ന മഴ ബുധൻ, വ്യാഴം ദിവസങ്ങളിലും തുടരും. കാലാവസ്ഥാ നിരീക്ഷകനായ ഇസ അൽ റമദാനാണ് ഇക്കാര്യം അറിയിച്ചത്. ഈ ദിവസങ്ങളിൽ…

വധശിക്ഷകള്‍ ഒഴിവാക്കിയാൽ കുവൈറ്റിന് യൂറോപ്പിലേക്ക് വിസ രഹിത യാത്രയ്ക്ക് അനുമതി

കുവൈറ്റ്: ഖത്തർ, ഒമാൻ, ഇക്വഡോർ എന്നിവിടങ്ങളിലെ പോലെ വധശിക്ഷ നിർത്തിവച്ചാൽ കുവൈറ്റ് പൗരൻമാർക്ക് 90 ദിവസം വരെ വിസ രഹിതമായി യാത്ര ചെയ്യാൻ അനുമതി നൽകുമെന്ന് യൂറോപ്യൻ പാർലമെന്‍റ് അറിയിച്ചു. കുവൈറ്റ്, ഖത്തർ, ഒമാൻ, ഇക്വഡോർ എന്നീ രാജ്യങ്ങളിലെ പൗരൻമാർക്ക് 90…

വിനിമയ നിരക്ക്; കുവൈറ്റ് ദിനാറിനെതിരെ രൂപയുടെ മൂല്യം 266.03

കുവൈറ്റ്: ഇന്നത്തെ കറൻസി, ട്രേഡിംഗ് അനുസരിച്ച് യുഎസ് ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 81.91 ആയി. ഇന്ന് ഒരു കുവൈറ്റ് ദിനാറിന്‍റെ മൂല്യം 266.03 ആണ്. അതായത്, ഇന്ന് 3.76 ദിനാർ അടച്ചാൽ, 1,000 ഇന്ത്യൻ രൂപ ലഭിക്കും.

കുവൈത്തിൽ കോളറ സ്ഥിരീകരിച്ചു; രോഗ ബാധ ഇറാഖിൽ നിന്നെത്തിയയാൾക്ക്

കുവൈത്ത് സിറ്റി: കുവൈറ്റിൽ കോളറ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇറാഖിൽ നിന്നെത്തിയയാൾക്കാണ് രോഗം ബാധിച്ചത്. നിലവിൽ ഇറാഖിലും കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. രോഗി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.…

കുവൈറ്റിൽ കുടുംബ വിസ നൽകുന്നത് ഉടൻ പുനരാരംഭിച്ചേക്കുമെന്ന് സൂചന

കുവൈറ്റിൽ കുടുംബ വിസ നൽകുന്നത് ഉടൻ പുനരാരംഭിച്ചേക്കുമെന്ന് സൂചന. റസിഡന്‍റ് അഫയേഴ്സ് മേഖല പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയം അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ കുടുംബ വിസ നൽകുന്നത് പുനരാരംഭിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയേക്കും. ഒരു പ്രാദേശിക അറബ് ദിനപത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ആദ്യ…

റെക്കോര്‍ഡിട്ട് വിവാഹം; നവവധുവിന് നല്‍കിയത് ഏറ്റവും ഉയര്‍ന്ന മഹര്‍

കുവൈത്ത് സിറ്റി: കുവൈത്തിന്റെ ചരിത്രത്തില്‍ റെക്കോര്‍ഡിട്ട് ഒരു വിവാഹം. ഈ വിവാഹത്തിന്‍റെ പ്രത്യേകത എന്തെന്നാൽ, നവദമ്പതികൾക്ക് ഏറ്റവും ചെലവേറിയ മഹര്‍ ഒരു സ്വദേശി പൗരൻ സമ്മാനിച്ചു എന്നതാണ്. 3.2 മില്യൺ ഡോളർ (1 മില്യൺ കുവൈറ്റ് ദിനാർ) ആണ് ഒരു കുവൈറ്റ്…

കുവൈത്തിൽ കാറ്റും മഴയും തുടരാൻ സാധ്യത; ജാഗ്രത നിർദേശം നൽകി

കുവൈത്ത് സിറ്റി: കുവൈത്തിൽ മഴയും കാറ്റും തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. വെള്ളിയാഴ്ച രാത്രി മുതൽ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്‍റെ തെക്കൻ ഭാഗങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.…

ഇന്റര്‍നെറ്റ് വേഗതയിൽ കുവൈത്ത് ലോകത്ത് പത്താം സ്ഥാനത്ത്

കുവൈത്ത് സിറ്റി: ലോകത്ത് മൊബൈൽ ഇന്‍റർനെറ്റ് വേഗത കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് 10-ാം സ്ഥാനത്ത്. അമേരിക്കൻ കമ്പനിയായ ഓക്‌ലയുടെ സ്പീഡ് ടെസ്റ്റ് പുറത്തിറക്കിയ പ്രതിമാസ റിപ്പോർട്ടിലാണ് മെച്ചപ്പെട്ട പ്രകടനം രേഖപ്പെടുത്തിയത്. സെക്കൻഡിൽ 95.04 മെഗാബൈറ്റാണ് രാജ്യത്തിന്‍റെ ശരാശരി വേഗത. ഗൾഫ്…