Tag: KTU

ഇ-ഒപ്പിടാൻ സൗകര്യം; സാങ്കേതിക സര്‍വകലാശാലയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണ നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ വി.സിക്ക് ഇ-ഒപ്പിടാനുള്ള സൗകര്യം ലഭ്യമാക്കിയതോടെ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. തടഞ്ഞുവച്ച 21 പരീക്ഷകളിൽ ബി.ടെക്‌., എം.ടെക്‌., എം.ബി.എ., എം.സി.എ. ഫലവും ബുധനാഴ്ച പ്രസിദ്ധീകരിച്ചു. അതേസമയം വി.സിക്ക് തുടരാമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത്…

കെടിയു വിസി നിയമനം; സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനം പുനഃപരിശോധന ഹർജി നൽകി

ദില്ലി: സാങ്കേതിക സർവകലാശാല (കെ.ടി.യു) വി.സി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാനവും പുനഃപരിശോധനാ ഹർജി നൽകി. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. സംസ്ഥാനത്തിന് വേണ്ടി സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദാണ് പുനഃപരിശോധനാ ഹർജി നൽകിയത്. നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ്…

കെടിയു വിസി നിയമനം; ഡോ.സിസ തോമസ് സീനിയോറിറ്റിയിൽ നാലാമതെന്ന് ഗവർണർ കോടതിയിൽ

കൊച്ചി: കെ.ടി.യു. താല്‍ക്കാലിക വിസിയായി ഡോ. സിസാ തോമസിന്‍റെ നിയമനത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയിൽ വാദം തുടരുന്നു. വിസി തസ്തികയിലേക്ക് സംസ്ഥാന സർക്കാർ ശുപാർശ ചെയ്തവരിൽ യോഗ്യരായവർ ഉണ്ടായിരുന്നില്ലെന്നും നല്ല ഉദ്ദേശത്തോടെയാണ് സിസ തോമസിനെ നിയമിച്ചതെന്നും ഗവർണർ ഹൈക്കോടതിയെ…

കെടിയു വിസി നിയമനം; പുനഃപരിശോധന ഹർജി നല്‍കി ഡോ.രാജശ്രീ

ന്യൂഡല്‍ഹി: സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ വിധിക്ക് മുൻകാല പ്രാബല്യം നൽകരുതെന്നാവശ്യപ്പെട്ട് ഡോ. രാജശ്രീ സുപ്രീംകോടതിയിൽ പുനപരിശോധനാ ഹർജി നൽകി. നിയമനം റദ്ദാക്കിയതിന്  മുൻകാല പ്രാബല്യം നൽകി, ശമ്പളവും മറ്റു അനൂകൂല്യങ്ങളും തിരിച്ചുപിടിക്കരുതെന്നാണ് ഹർജിയിലെ ആവശ്യം. വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ഒരാളുടെ…

കെടിയു വി.സി സ്ഥാനം ഏറ്റെടുക്കാനെത്തിയ സിസ തോമസിനെ എസ്.എഫ്.ഐ തടഞ്ഞു

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയിൽ വി.സി സ്ഥാനം ഏറ്റെടുക്കാനെത്തിയ സിസ തോമസിനെ കാമ്പസിൽ പ്രവേശിക്കുന്നതിൽ നിന്ന് എസ്.എഫ്.ഐ പ്രവർത്തകരും ജീവനക്കാരും ചേർന്ന് തടഞ്ഞു. സർക്കാർ ശുപാർശ നിരസിച്ച ഗവർണർ ഇന്നലെ കെടിയു വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല സിസയ്ക്ക് നൽകിയിരുന്നു. സുപ്രീം…

സാങ്കേതിക സർവകലാശാല പ്രഥമ യൂണിയൻ ചെയർപേഴ്സനായി അനശ്വര എസ് സുനിൽ

തിരുവനന്തപുരം: എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ പ്രഥമ സർവകലാശാല യൂണിയന്‍റെ ചെയർപേഴ്സണായി അനശ്വര എസ് സുനിൽ തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ അനശ്വര വയനാട് ഗവണ്മെന്റ് എൻജിനീയറിംഗ് കോളേജിലെ നാലാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനിയാണ്. യൂണിവേഴ്സിറ്റി ആസ്ഥാനത്ത്…

ബി.ആർക്. പരീക്ഷയിൽ 58.11 ശതമാനം വിജയം

തിരുവനന്തപുരം: എ.പി.ജെ. അബ്ദുൾ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ ബി.ആർക്ക് (ആർക്കിടെക്ചർ) പരീക്ഷയിൽ 58.11 ശതമാനം വിജയം. എട്ട് കോളേജുകളിൽ നിന്നായി 382 വിദ്യാർത്ഥികളാണ് പത്താം സെമസ്റ്റർ പരീക്ഷ എഴുതിയത്. സർവകലാശാലയിലെ രണ്ടാമത്തെ ആർക്കിടെക്ചർ ബാച്ചാണിത്. കോഴ്സിന്‍റെ കാലാവധിയായ അഞ്ച് വർഷത്തിനുള്ളിൽ തന്നെ…

കെ.ടി.യു: ബി.ആര്‍ക്, എം.ടെക് പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു

എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല നടത്തിയ, ആറാം സെമസ്റ്റർ ബി.ആർക്ക് റഗുലർ, സപ്ലിമെൻററി പരീക്ഷകളുടെയും, എം.ടെക് ഒന്നാം സെമസ്റ്റർ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാലയുടെ വെബ്സൈറ്റിലും വിദ്യാർത്ഥികളുടെയും കോളേജുകളുടെയും ലോഗിനുകളിലും ലഭ്യമാണ്.