Tag: KSRTC

കെഎസ്ആർടിസി യൂണിഫോമിൽ ലോഗോ; നിര്‍ദേശം മരവിപ്പിച്ച് മാനേജ്മെന്റ്

കഴിഞ്ഞ ഏഴ് വർഷമായി കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് യൂണിഫോം അലവൻസ് നൽകിയിട്ടില്ല. യൂണിഫോമുമായി ബന്ധപ്പെട്ട് മാനേജ്മെന്റ് പുറത്തിറക്കിയ നിർദ്ദേശം തൊഴിലാളികളുടെ എതിർപ്പിനെ തുടർന്ന് മരവിപ്പിച്ചു. യൂണിഫോമിൽ ലോഗോ വേണമെന്ന ‘കർശന നിർദ്ദേശമാണ്’ പിൻവലിച്ചത്. സ്വന്തം പണം കൊണ്ട് വാങ്ങിയ യൂണിഫോമിൽ ലോഗോ ഇടാൻ…

ശമ്പളം നാളെ കിട്ടിയില്ലെങ്കിൽ അനിശ്ചിതകാല സമരമെന്ന് യൂണിയനുകൾ

തിരുവനന്തപുരം: തിരുവനന്തപുരം: ശമ്പള പ്രശ്നത്തിൽ കെഎസ്ആർസിയില്‍ യൂണിയനുകൾ വീണ്ടും പണിമുടക്കുന്നു. നാളെ ശമ്പളം കിട്ടിയില്ലെങ്കിൽ തിങ്കളാഴ്ച മുതൽ കെഎസ്ആർസിയില്‍ ആസ്ഥാനത്തിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് സി.ഐ.ടി.യു ഉൾപ്പെടെയുള്ള ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ സിഎംഡി ബിജു പ്രഭാകറുമായുള്ള ചർച്ചയും യൂണിയനുകൾ…

KSRTC ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത് വിവേചനം: കോടതി

കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ ശമ്പളം നൽകുന്നതിൽ വിവേചനം പാടില്ലെന്ന് ഹൈക്കോടതി. സാധാരണ ജീവനക്കാർക്ക് ശമ്പളം നൽകാതെ ഉന്നത ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുന്നത് സ്വീകാര്യമല്ലെന്ന് കോടതി പറഞ്ഞു. തങ്ങൾക്ക് ശമ്പളം നൽകാത്തിടത്തോളം ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞുവയ്ക്കണമെന്ന ജീവനക്കാരുടെ ആവശ്യം ന്യായമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.…

കെഎസ്ആര്‍ടിസി പുനഃസംഘടിപ്പിക്കും; സര്‍ക്കാരിന്റെ പ്രോഗസ് റിപ്പോര്‍ട്ട്

കെഎസ്ആർടിസി പുനഃസംഘടിപ്പിക്കുമെന്ന് എൽഡിഎഫ് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു. കെഎസ്ആർടിസിയെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തമാക്കും. മിനിമം സബ്സിഡി അടിസ്ഥാനത്തിൽ ഇത് നടപ്പാക്കുമെന്നും സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു. കെഎസ്ആർടിസിയുടെ ബാങ്ക് കൺസോർഷ്യത്തിന്റെ വായ്പകൾ സ്വയംപര്യാപ്തമാകുന്നതുവരെ സർക്കാർ തിരിച്ചടക്കും. സർക്കാരിന്റെ…

‘വീണ്ടും പണിമുടക്ക് നടത്തി പ്രതിസന്ധിയിലാക്കരുത്’; ഗതാഗതമന്ത്രി

വീണ്ടും പണിമുടക്കി കെഎസ്ആർടിസിയെ പ്രതിസന്ധിയിലാക്കരുതെന്ന് ഗതാഗതമന്ത്രി ആൻറണി. കെഎസ്ആർടിസി പരിഷ്കരണ നടപടികളുടെ പാതയിലാണ്. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുന്നത് പരിഷ്കരണ പ്രക്രിയയുടെ ഭാഗമാണ്. പരിഷ്കരണ നിർദേശങ്ങൾ നടപ്പാക്കിയില്ലെങ്കിൽ കെഎസ്ആർടിസി പ്രതിസന്ധിയിലാകുമെന്നും ഗതാഗതമന്ത്രി പറഞ്ഞു. അതേസമയം അന്തർസംസ്ഥാന ദീർഘദൂര യാത്രയ്ക്കായി കെ-സ്വിഫ്റ്റ് ബസുകളിൽ…

മൂന്നാറിലേക്ക് പിക്നിക് നടത്താൻ കെ.എ​സ്.ആർ.ടി.സി

കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി മെയ് 26ന് വാഗമൺ വഴി മൂന്നാറിലേക്ക് പിക്നിക് നടത്തുന്നു. കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ യാത്രയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചു. രാവിലെ 5.10ൻ ബസ് പുറപ്പെടും.1150 രൂപയാണ് ടിക്കറ്റ് നിരക്ക്

സൂപ്പര്‍ ഫാസ്റ്റ്, ഡീലക്‌സ് ബസ്സുകളില്‍ പഴയ നിരക്ക്

വർധിപ്പിച്ച നിരക്ക് ഈടാക്കാൻ വൈകിയതിനാൽ കെ.എസ്.ആർ.ടി.സിക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. മെയ് 1 മുതൽ നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വന്നെങ്കിലും പല ബസുകളും ഇതുവരെ പുതിയ നിരക്കുകൾ നടപ്പാക്കിയിട്ടില്ല. കെ.എസ്.ആർ.ടി.സിക്ക് പ്രതിദിനം 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്.

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; സർക്കാരും തൊഴിലാളി സംഘടനകളും നേർക്കുനേർ

കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധിയിൽ സർക്കാരും ട്രേഡ് യൂണിയനുകളും നേർക്കുനേർ. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം പ്രകോപനപരമാണെന്ന് ട്രേഡ് യൂണിയനുകൾ പറഞ്ഞു. അതേസമയം പ്രതിപക്ഷ സംഘടനയായ ടി.ഡി.എഫ് ആഹ്വാനം ചെയ്ത പണിമുടക്ക് ഇന്ന് മുതൽ ആരംഭിക്കും.

KSRTC ശമ്പളപ്രതിസന്ധിയിൽ സർക്കാരിന് ഉത്തരവാദിത്വമില്ലെന്ന് മന്ത്രി

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിക്ക് സർക്കാർ ഉത്തരവാദിയല്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ജീവനക്കാർ സമരം ചെയ്യില്ലെന്ന ഉറപ്പിലാണ് മെയ് 10ന് ശമ്പളം നൽകാമെന്ന് പറഞ്ഞത്. ഉറപ്പ് ലംഘിച്ച് യൂണിയനുകൾ സമരം ചെയ്തു. ഇനി എന്ത് ചെയ്യണമെന്ന് യൂണിയനും മാനേജ്മെന്റും തീരുമാനിക്കട്ടേയെന്ന്…